മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും 2024 ന് മുന്‍പായി രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് അമിത് ഷാ
ജാര്‍ഖണ്ഡ്:മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും 2024 ന് മുന്‍പായി രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ.
രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ നിങ്ങളുടെ സഹോദര സന്താനങ്ങളാണോയെന്ന് കോണ്‍ഗ്രസുകാരോട് അമിത്ഷാ ചോദിച്ചു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനധികൃത കുടിയേറ്റക്കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹോദര സന്താനങ്ങളാണോയെന്നായിരുന്നു അമിതാഷായുടെ ചോദ്യം. കുടിയേറ്റക്കാരെ ബാധ്യതയും ശല്യവുമെന്നാണ് ഷാ.
രാഹുല്‍ എന്തിനാണ് എന്‍ആര്‍സിയെ എതിര്‍ക്കുന്നത്. ഈ അഭയാർഥികള്‍ അദ്ദേഹത്തിന്റെ കസിന്‍സ് ആണോ, ഇവരുടെ ഭക്ഷണത്തേയും പാര്‍പ്പിടത്തേയും കുറിച്ച് രാഹുലും ഭൂപീന്ദര്‍ ഹൂഡയും എന്തിനിത്ര ആശങ്കപ്പെടുന്നു, രാഹുലും ഹൂഡയും എതിര്‍ത്തോട്ടെ, പക്ഷെ 2024 ഓടോ എല്ലാ അനധികൃതകുടിയേറ്റക്കാരേയും രാജ്യത്ത് നിന്ന് പുറത്താക്കിയിരിക്കുമെന്ന് ഞാന്‍ ഉറപ്പു തരുന്നുമെന്നും അമിത് ഷാ.
രാജ്യത്ത് നിന്നും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനായി ദേശീയ പൗരത്വപട്ടിക തയ്യാറാക്കാനൊരുങ്ങുകയാണ് ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍.
അസം കൂടാതെ ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് ദേശീയ പൗരത്വപട്ടിക നടപ്പാക്കാൻ നടപടിയെടുക്കുന്നത്. ഈ സംസ്ഥാനങ്ങളൊക്കെയും ഭരിക്കുന്നത് ബിജെപി സര്‍ക്കാരുകളാണ്.
കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച അസം പൗരത്വപട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേർ പുറത്തായത് വിവാദമായിരുന്നു