പ്രൊഫ. സി.സി. ജേക്കബിന്റെ കുടുംബാഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും കോടതി ചിലവും.
മേലുകാവ്: പ്രൊഫ. സി.സി ജേക്കബ്, എളളുംമ്പുറം സെന്റ്മത്യാസ് ഇടവക ചര്‍ച്ചിലെ സഭാംഗമായിരുന്നു. ഇടവക ഈസ്റ്റ് കേരളമഹായിടവകയുടെയും, മേലുകാവ് ഹെന്റിബേക്കര്‍ കോളേജിന്റെയും സ്ഥാപകനേതാവും, മഹായിടവകരൂപീകരണകമ്മറ്റി കണ്‍വീനര്‍, പ്രഥമ ആത്മായസെക്രട്ടറി, രജിസ്ട്രാര്‍, കൗണ്‍സില്‍അംഗം, സിനഡ് എക്സിക്യൂട്ടീവ് അംഗം, ഹെന്റിബേക്കര്‍ കോളേജ് ചരിത്രവിഭാഗം മേധാവി തുടങ്ങിയ നിലകളില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് മഹാത്മഗാന്ധി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം, മുട്ടം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്, വാര്‍ഡ് മെമ്പറായും ഒരു ദശാബ്ദത്തിലേറെ കാലം പ്രവര്‍ത്തിച്ചിരുന്നു.
2006 ല്‍ 'ജലസ്നാനം ഒരു പഠനം' എന്ന ലഘുപുസ്തകം എഴുതിയതിന് ഇടവക ഈസ്റ്റ് കേരളബിഷപ്പായിരുന്ന ബിഷപ്പ് കെ.ജി. ദാനിയേൽ , പ്രൊഫ. സി.സി. ജേക്കബിനെ സഭയില്‍നിന്ന് പുറത്താക്കിയതായി 5/6/2008 ല്‍ തന്റെ സഭയായ എളളുംമ്പുറം സഭയില്‍ മുടക്ക് കല്പന വായിച്ചു. എന്നാല്‍ വ്യക്തമായ കാരണങ്ങളില്ലാത്തതിനാലും, അദ്ദേഹത്തിന്റെ പക്കല്‍നിന്ന് വിശദികരണത്തിനുപോലും സമയം കൊടുക്കാതെ സഭയില്‍നിന്നും മുടക്കിയതിനാല്‍ ബഹുമാനപ്പെട്ട ഈരാറ്റുപേട്ട മുന്‍സിഫ് കോടതി മുമ്പാകെ ഹര്‍ജ്ജി നല്‍കുകയും അദ്ദേഹത്തെ തിരിച്ചെടുക്കണമെന്നുളള അനുകൂല വിധിയും ലഭിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനോട് രേഖാമൂലം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ ബിഷപ്പ് ഇത് നിരസിക്കുകയാണുണ്ടായത്. ഈ വിധി നിലനില്‍ക്കെയാണ് 5/10/2013 ല്‍ പ്രൊഫ. സി.സി ജേക്കബ് കോലഞ്ചേരി മിഷന് ഹോസ്പിറ്റലില്‍ വച്ച് മരണമടയുന്നത്. ഇതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ എളളുംമ്പുറം പളളിവക സെമിത്തേരിയില്‍ മരണാനന്തരചടങ്ങുകള്‍ നടത്തണമെന്നും തനിക്ക് നിശ്ചയിച്ചിരുക്കുന്ന കുടുംബക്കല്ലറയില്‍ അടക്കണമെന്ന് ആവശ്യപ്പെടുകയും, ബിഷപ്പ് അത് നിരസിക്കുകയുമാണുണ്ടായത്. ഇതിനെത്തുടര്‍ന്ന് സഭയിലെ പ്രമുഖരും വിവിധ രാഷ്ട്രീയ നേതാക്കളും ബിഷപ്പിനെ സമീപിച്ചെങ്കിലും അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യവും പ്രൊഫ. സി.സി. ജേക്കബ് സാറിനോടുളള വ്യക്തി വൈരാഗ്യവുംമൂലം മരണാനന്തരചടങ്ങുകള്‍ നടത്തുവാന്‍ വിസമ്മതിച്ചു. എന്നാല്‍ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ബിഷപ്പ് മൂന്ന് കാര്യങ്ങളാണ് കുടുംബാംഗങ്ങളെ അറിയിച്ചത്.
1. മരണാനന്തര ശുശ്രൂഷയില്‍ വൈദികര്‍ തിരുവസ്ത്രം ധരിക്കുവാന്‍ പാടുളളതല്ല.
2. മൃതദേഹം പളളിയില്‍ പ്രവേശിപ്പിക്കുവാനോ, മരണാനന്തരചടങ്ങുകള്‍ നട ത്തുവാനോ പാടുളളതല്ല.
3. കുടുംബകല്ലറയില്‍ അടക്കുവാന്‍ പാടുളളതല്ല.
ഇത് കുടുംബാംഗങ്ങളോടും, മരിച്ച വ്യക്തിയോടുമുളള അനാദരവായി കണക്കാക്കി അദ്ദേഹത്തിന്റെ സ്വന്തം വീട്ടുവളപ്പില്‍ 6/10/2013 ല്‍ മൃതദേഹം സംസ്കരിക്കുവാന്‍ നിര്‍ബന്ധിതരായി. ബിഷപ്പിന്റെ വിലക്കുകള്‍ വകവയ്ക്കാതെ സഭയിലെ ഭുരിഭാഗം പുരോഹിതരും സഭാജനങ്ങളും ഈ ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു. ബിഷപ്പിന്റെ ഈ മനുഷ്യത്വരഹിതമായ പ്രവര്‍ത്തിക്കും കോടതി അലക്ഷ്യത്തിനും 29/01/2016 ല്‍ ബഹുമാനപ്പെട്ട ഈരാറ്റുപേട്ട മുന്‍സിഫ് കോടതി വിധി 10 ലക്ഷം രൂപ നഷ്ടപരിഹാരമായി അദ്ദേഹത്തിന്റെ കുടുംബാഗങ്ങള്‍ക്ക് കൊടുക്കുവാന്‍ ഉത്തരവിട്ടു. എന്നാല്‍ ബിഷപ്പ് ഈ വിധിക്കെതിരെ പാല സബ് കോടതിക്കുമുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചു. എന്നാല്‍ ബഹുമാനപ്പെട്ട ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയുടെ വിധി പാലാ സബ് കോടതി ശരിവയ്ക്കുകയും, പ്രൊഫ. സി.സി. ജേക്കബിന്റെ കുടുംബാഗങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും. 10 ലക്ഷം രൂപയും കോടതി ചിലവും നല്‍കണമെന്നും, 20-08-2019 ല്‍ വിധി പുറപ്പെടുവിക്കുകയും ബിഷപ്പിന്റെ അപ്പീല്‍ ബഹുമാനപ്പെട്ട കോടതി തളളുകയും ചെയ്തു.
“The defendants acted arbitrarily with malfide intentions and ulterior motives. The act of defendants caused injury to the reputation of Prof. C.C Jacob and caused defamation to the plaintiffs. The injury and damaged caused by the acts of defendants are irreparable and cannot be estimated in terms of money.The defendants are liable to render an apology to the community for their illegal acts."
(Court order Page No 4)