ആലപ്പുഴയിൽ ഗാന്ധി മ്യൂസിയം ഒരുങ്ങുന്നു
ആലപ്പുഴ: പൈതൃക നഗര പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ മഹാത്മാഗാന്ധി മ്യൂസിയം വരുന്നു. ഗാന്ധിജിയുടെ 150ാം ജന്മവർഷത്തിൽ തന്നെ മ്യൂസിയത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. കേരളത്തില്‍ മഹാത്മാഗാന്ധിയുടെ ജീവിതം ആസ്പദമാക്കി സമഗ്രമായ മ്യൂസിയം ഇല്ല. രാജ്ഘട്ടിലെ നാഷണല്‍ ഗാന്ധി മ്യൂസിയത്തിന്റെ പിന്തുണയോടെയാണ് ആലപ്പുഴയിലെ മ്യൂസിയം തയാറാക്കുക.
മ്യൂസിയത്തിന് നാല് ഭാഗങ്ങളാണ് ഉണ്ടാവുക. ആദ്യത്തേത്, ഗാന്ധിജിയുടെ ജീവചരിത്രം. ഇത് പൂര്‍ണമായും നാഷണല്‍ മ്യൂസിയത്തിന്റെ ഫോട്ടോകളും ഫിലിമുകളും ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കും. രണ്ടാം ഭാഗം ഗാന്ധിജിയുടെ കേരളത്തിലെ അഞ്ച് സന്ദര്ശനങ്ങളെക്കുറിച്ചുള്ളത്.
ഗാന്ധിജിയുടെ ഓരോ ദിവസത്തെയും പരിപാടികള്‍, നേരില്‍ക്കണ്ട പ്രധാനപ്പെട്ട ഓരോ വ്യക്തികളുടെയും പല യോഗങ്ങളിലെയും പ്രസംഗങ്ങള്‍ തന്നെയും അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ ഡയറിക്കുറിപ്പുകളിലുണ്ട്. ഇവയുടെ ഇംഗ്ലീഷ് തര്‍ജമയും പ്രദര്‍ശിപ്പിക്കും. ഗാന്ധിജിയുടെ കാലടിപ്പാതകളെ പിന്തുടര്ന്ന് ചെറുപഠന സംഘവും ഫോട്ടൊഗ്രഫറും അദ്ദേഹത്തിന്റെ സന്ദര്‍ശന കേന്ദ്രങ്ങളിലെല്ലാം പര്യടനം നടത്തിയ കെട്ടിടങ്ങള്‍, ഓര്മ മരങ്ങള്‍, ബന്ധപ്പെട്ട രേഖകള്‍, മറ്റ് അധിക വിവരങ്ങള്‍ എന്നിവയും ശേഖരിക്കും.
മൂന്നാമത്തെ ഭാഗം കേരളത്തിലെ ദേശീയപ്രസ്ഥാന ചരിത്രമാണ്. ഗാന്ധിജിയുമായി നേരിട്ടു ബന്ധപ്പെട്ടു ര്‍ത്തിച്ചിരുന്ന നേതാക്കളുടെ, വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന മലയാളികളുടെ വിവരം കൂടിയായിരിക്കും ഈ ഭാഗം. നാലാമത്തേത്, ഗാന്ധിജിയുടെ പ്രസംഗങ്ങള്‍, ഭജനകള്‍, സ്വാതന്ത്ര്യസമര ഗാനങ്ങള്‍, പ്രസിദ്ധമായ ഗാന്ധിജി ശില്‍പ്പങ്ങളുടെയും ചിത്രങ്ങളുടെയും പകര്‍പ്പുകള്‍, ഗാന്ധിജിയെ സംബന്ധിച്ച കാര്ട്ടൂണുകള്, ഡോക്യുമെന്ററികളും സിനിമകളും ശ്രവിക്കുന്നതിനും കാണുന്നതിനുമുള്ള പ്രത്യേക ഹാളുകളും സജ്ജീകരണങ്ങളുമുണ്ടാവും. കയർഫെഡിന്റെ കൈവശമുള്ള പഴയ മധുര കമ്പനി ഗോഡൗണിന്റെ പൊളിക്കാതെ അവശേഷിക്കുന്ന ഭാഗം പഴമയില്‍ പുനരുദ്ധരിച്ച് മ്യൂസിയം ആക്കാനാണു പദ്ധതി.