6 ജിബി റാമുമായി പ്ലസ് 3 സോഫ്റ്റ് ഗോള്‍ഡ് വിപണിയിലേയ്ക്ക്
ഇന്ത്യന്‍ വിപണിയിലേക്ക് അടുത്ത മാസം മറ്റൊരു ചൈനീസ് സ്മാര്‍ട്ട് ഫോണും കൂടി എത്തുന്നു. പ്ലസ് 3 യുടെ സോഫ്റ്റ് ഗോള്‍ഡ് പതിപ്പാണ് പുറത്തിറങ്ങാന്‍ തയ്യാറെടുക്കുന്നത്. 27,999 രൂപയാണ് ഫോണിന്. യുഎസ്, യൂറോപ്പ്, ഹോങ്കോങ്, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ഇത് ഇന്ത്യയിലും അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ അടിസ്ഥാനമാക്കിയ വണ്‍ പ്ലസിന്റെ സ്വന്തം ഓപറേറ്റിങ് സിസ്റ്റമായ ഓക്സിജന്‍ ഒഎസാണ് കരുത്തേകുന്നത്. 1080×1920 പിക്സല്‍ റെസലൂഷനുള്ള 5.5 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി ഡിസ്പ്ളേ, കോര്‍ണിങ് ഗോറില്ല ഗ്ളാസ് 3 സംരക്ഷണം, നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 6 ജിബി റാം, മൈഗ്ഗ്രകാ എസ്ഡി കാര്‍ഡ് വഴി കൂട്ടാന്‍ കഴിയാത്ത 64 ജിബി ഇന്േറണല് സ്റ്റോറേജ്, വിഡിയോകള്‍ ഫോര്‍കെ റെസലൂഷനില്‍ ചിത്രീകരിക്കാന്‍ കഴിയുന്ന 16 മെഗാപിക്സല്‍ സോണി പിന് കാമറ, എട്ടു മെഗാപിക്സല്‍ മുന്‍ കാമറ, എന്‍എഫ്സി, യുഎസ്ബി ടൈപ്സി പോര്‍ട്ട്, വൈ ഫൈ, ബ്ളൂടൂത്ത് 4.2, ജിപിഎസ്, അതിവേഗ റീചാര്ജിങ്ങുള്ള ഊരാന്‍ കഴിയാത്ത 3000 എംഎഎച്ച് ബാറ്ററി, ഹോം ബട്ടണില്‍ വിരലടയാള സെന്‍സര്‍ എന്നിവയാണ് പ്രധാനപ്പെട്ട സവിശേഷതകള്‍.
ചൈനീസ് കമ്പനി വണ്‍ പ്ലസിന്റെ മുന്‍നിര ഫോണ്‍ വണ്‍ പ്ളസ് 3 ജൂണിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ചൈനീസ് കമ്പനികള്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ സ്വീകരിക്കപ്പെടുന്ന ഒരു സാഹചര്യത്തിലാണ് പ്ലസ് 3 യുടെ ഗോള്‍ഡ് പതിപ്പിന്റെയും വരവ്.