പാലായിൽ എൽഡിഎഫ് തേരോട്ടം; മാണി സി. കാപ്പന്റെ ലീഡ് 4,000 കടന്നു
കോട്ടയം: അരനൂറ്റാണ്ടിലേറെക്കാലം യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന പാലായിൽ വ്യക്തമായ ആധിപത്യവുമായി എൽഡിഎഫിന്റെ തേരോട്ടം. ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാലു റൗണ്ട് പിന്നിട്ടു. 4,300 വോട്ടിന്റെ ലീഡുമായി എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെ വ്യക്തമായ മുന്നേറ്റം തുടരുകയാണ്.
ഇതുവരെ വോട്ടെണ്ണിയ എട്ടു പഞ്ചായത്തുകളിലും ലീഡ് നേടിയത് മാണി സി.കാപ്പനാണ്. ഒരുഘട്ടത്തിൽ പോലും യുഡിഎഫിന് ലീഡ് കൈവരിക്കാനായില്ല. ബിജെപിക്കും കഴിഞ്ഞ തവണ നേടിയ വോട്ട് ഇത്തവണ ലഭിക്കില്ലെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്.
എൽഡിഎഫ്- 30,857; യുഡിഎഫ്- 26,557; എൻഡിഎ- 9,614; NOTA- 387.
രാമപുരം- 106; മേലുകാവ്-595; കരൂർ-200; മൂന്നിലവ്-461; ഭരണങ്ങാനം-807 എന്നിങ്ങനെയാണ് പഞ്ചായത്തുകളിലെ എൽഡിഎഫിന്റെ ലീഡ് നില. മുത്തോലിയിലും തലനാടും കടനാടും എൽഡിഎഫിന് തന്നെയാണ് ലീഡ്.
ഭരണങ്ങാനം പഞ്ചായത്തിലും മാണി സി കാപ്പൻ 807 വോട്ടിന്റെ ലീഡ് നേടി. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2,758 വോട്ടിന്റെ ലീഡും 2016 നിയമസഭാതെരഞ്ഞെടുപ്പിൽ 419 വോട്ടിന്റെ ലീഡും യുഡിഎഫിന് ലഭിച്ച പഞ്ചായത്തായിരുന്നു ഭരണങ്ങാനം.
ആദ്യം എണ്ണിയ തപാൽ വോട്ടുകളില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു. ഇരു മുന്നണിക്കും ആറ് വോട്ടുകൾ വീതം ലഭിച്ചു. മൂന്ന് പോസ്റ്റല്‍ വോട്ടുകള്‍ അസാധുവായി. പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണല്‍.