കെ.പി. ഉണ്ണികൃഷ്ണനെ സന്ദർശിച്ച് സൗഹൃദം പങ്കുവച്ച് ഗവർണർ
കോഴിക്കോട്:ഒരു പാര്ലമെന്റേറിയന് എന്ന നിലയില്‍ തന്റെ സീനിയറായിരുന്നു കെ.പി. ഉണ്ണികൃഷ്ണനെന്നും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏകദേശം പത്ത് വര്‍ഷത്തോളമായി കെ.പി. ഉണ്ണികൃഷ്ണനെ കണ്ടിട്ട്.
കേരളത്തില്‍ എത്തിയ ശേഷം വന്ന് കാണാനായത് ഏറെ സന്തോഷം നല്‍കുന്നുണ്ട്.
കോഴിക്കോട് പന്നിയങ്കരയിലെ തറവാട്ട് വീട്ടില്‍ വിശ്രമത്തിലായ മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗവർണർ.
അലിഗഢ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന കാലം മുതല്‍ക്ക് തന്നെ ഉണ്ണികൃഷ്ണനുമായി സൗഹൃദമുണ്ടെന്നും ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ അദ്ദേഹവുമായുള്ള സൗഹൃദം ഏറെ ഗുണം ചെയ്തുവെന്നും ഗവര്‍ണര്‍.
പാര്ലമെന്റേറിയന് എന്ന നിലയിലും മികച്ച രാഷ്ട്രീയക്കാരനെന്ന നിലയിലും ഏറെ കാലത്തെ സൗഹൃദമുണ്ട് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണനുമായ പുതിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
വി.പി. സിങ് മന്ത്രിസഭയില്‍ കെ.പി. ഉണ്ണികൃഷ്ണന് ടെലികമ്യൂണിക്കേഷന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഇതേ മന്ത്രിസഭയില്‍ വ്യോമായാന ഊര്‍ജ വകുപ്പ് മന്ത്രിയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്. ഈ സമയത്തെ പരിചയം പുതുക്കാനാണ് ഗവര്‍ണര്‍ ശനിയാഴ്ച പന്നിയങ്കരയിലെ വീട്ടിലെത്തി തികച്ചും സൗഹാര്‍ദപരമായ സന്ദര്‍ശനം നടത്തിയത്. രാവിലെ 11.45 ന് വീട്ടിലെത്തിയ അദ്ദേഹം ഉണ്ണികൃഷ്ണനുമായുള്ള ഏറെ നേരത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉച്ചഭക്ഷണവും കഴിച്ച് മാത്രമേ തിരിച്ച് പോയത്.
ഗവര്‍ണര്‍ എന്ന നിലയില്‍ ഒരു ഇന്‍സ്പെക്റ്റര്‍ ആയി പ്രവര്‍ത്തിക്കുകയല്ല തന്റെ ജോലിയെന്നും മുഹമ്മദ് ആരിഫ് ഖാൻ. പകരം ഒരു മേല്നോട്ടക്കാരനായി സര്‍ക്കാര്‍ സേവനങ്ങള്‍ കൃത്യമായി അവസാന ആളിലേക്കുമെത്തിക്കുന്നതിന് പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്.
തന്റെ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിക്കില്ല. സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രാപ്തമാക്കുകയാണ് ഒരു ഗവര്‍ണറുടെ പ്രധാന ജോലി. അത് കേരളത്തിനും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.