ദേശീയ കായികപുരസ്ക്കാരത്തിൽ മലയാളിത്തിളക്കം
ന്യൂഡൽഹി: ദേശീയ കായിക പുരസ്ക്കാരത്തിൽ ഇത്തവണ മലയാളിത്തിളക്കം. ഇന്ത്യൻ അത്ലറ്റ് മുഹമ്മദ് അനസിന് അർജുന പുരസ്കാരം നേടി. ബാഡ്മിൻറൺ പരിശീലകൻ വിമൽ കുമാർ ദ്രോണാചാര്യ പുരസ്കാരത്തിനും അർഹനായി. കായികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം മാന്യുവല്‍ ഫ്രെഡറിക്സ് സ്വന്തമാക്കി.
ഏഷ്യൻ ഗെയിംസിലെ വെള്ളിമെഡൽ ജേതാവാണ് മുഹമ്മദ് അനസ്. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് അനസിനെ ത്തേടി അംഗീകാരം എത്തിയിരിക്കുന്നത്.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ അനസ് വെള്ളി നേടിയിരുന്നു. 4X100 മീറ്റർ റിലേയിലും മിക്സഡ് റിലേയിലും ഏഷ്യന്‍ ഗെയിംസില്‍ അനസ് ഇന്ത്യക്കായി വെള്ളി നേടി.
മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ ടീമിനെ ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ പേരില്‍ അയോഗ്യരാക്കിയതോടെ അനസ് ഉള്‍പ്പെട്ട ടീമിന് സ്വര്‍ണം ലഭിച്ചിരുന്നു. 400 മീറ്ററില്‍ ഒളിംപിക്സ് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷ താരവുമാണ് അനസ്. തിരുവനന്തപുരം സ്വദേശിയായ വിമൽകുമാർ സൈന നെഗ്വാളിന്റെ ഉൾപ്പെടെ പരിശീലകനായിരുന്നു.
കണ്ണൂർ സ്വദേശിയായ മാനുവൽ ഫ്രെഡറിക്ക് 1972ലെ ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീമിലെ അംഗമായിരുന്നു. ഒളിംപിക് മെഡല്‍ നേടിയ ഏക മലയാളിയുമാണ് അദ്ദേഹം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങിയതാണ് പുരസ്കാരത്തിനാണ് ഇദ്ദേഹത്തെ ശുപാർശ ചെയ്തിരിക്കുന്നത്.
പുരസ്ക്കാരത്തിന് ശുപാർശ ചെയ്തവർ
അര്‍ജ്ജുന അവാര്‍ഡ്: മുഹമ്മദ് അനസ്(അത്ലറ്റിക്സ്), തജീന്ദര്‍പാല്‍ സിങ് തൂര്‍(അത്ലറ്റിക്സ്), എസ്. ഭാസ്കരന്(ബോഡി ബില്‍ഡിങ്), സോണിയ ലാത്തര്‍(ബോക്സിങ്), രവീന്ദ്ര ജഡേജ(ക്രിക്കറ്റ്), ചിംഗ്ലെന്‍സന സിംഗ് കന്‍ഗുജം(ഹോക്കി), അജയ് താക്കൂര്‍(കബഡി), ഗൗരവ് സിങ് ഗില്‍(മോട്ടോര്‍ സ്പോര്‍ട്സ്), പ്രമോദ് ഭഗത്(ബാഡ്മിന്റണ്‍), അഞ്ജും മൊദുഗില്‍(ഷൂട്ടിങ്), ഹര്‍മീത് രാജു ദേശായി, ടേബിള്‍ ടെന്നീസ്, പൂജ ദണ്ഡ(ഗുസ്തി), ഫൗവാദ് മിര്‍സ(ഇക്യുസ്ട്രെയിന്‍), ഗുര്‍പ്രീത് സിങ് സന്ധു(ഫുട്ബോള്‍), പൂനം യാദവ്(ക്രിക്കറ്റ്), സ്വപ്ന ബര്മന്(അത്ലറ്റിക്സ്), സുന്ദര്‍ സിങ് ഗുര്‍ജാര്‍(അത്ലറ്റിക്സ്), സായ് പ്രണീത്(ബാഡ്മിന്റണ്‍), സിമ്രാന് സിങ് ഷെര്‍ഗില്‍(പോളോ).
ധ്യാന്‍ചന്ദ് പുരസ്കാരം : മാന്യുവല്‍ ഫ്രെഡറിക്സ്(ഹോക്കി), അരുപ് ബസക്(ടേബിള്‍ ടെന്നീസ്), മനോജ് കുമാര്‍(ഗുസ്തി), നിറ്റന്‍ കിര്‍ടനെ(ടെന്നീസ്), ലാംറംസംഗ(അമ്പെയ്ത്ത്).
ദ്രോണാചാര്യ പുരസ്കാരം: വിമല്‍കുമാര്‍(ബാഡ്മിന്റണ്‍), സന്ദീപ് ഗുപ്ത(ടേബിള്‍ ടെന്നീസ്), മൊഹീന്ദര്‍ സിംഗ് ധില്ലന്(അത്ലറ്റിക്സ്).