കോഴിക്കോട്-പാലക്കാട്- എറണാകുളം പാതകളില്‍ ട്രെയ്ൻ സര്‍വീസ് നിര്‍ത്തി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ട്രെയ്ൻ ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ പാതയില്‍ പലയിടത്തും മരങ്ങള്‍ പാളത്തിലേക്ക് പതിച്ച് തീവണ്ടി ഗതാഗതം തടസപ്പെട്ടു. ചിലയിടങ്ങളില്‍ പാളത്തിലേക്ക് വെള്ളം കയറി.
പാതയിലൂടെയുള്ള ഗതാഗതം സുരക്ഷിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം ഞായറാഴ്ച രാവിലെ വരെ നിര്‍ത്തി വച്ചു. ആലപ്പുഴ പാതയിലെ തീവണ്ടികള്‍ അതുവരെ കോട്ടയം വഴി തിരിച്ചു വിടും.
കോഴിക്കോടിനും ഷൊർണ്ണൂരിനും ഇടയിൽ റെയ്ൽ ഗതാഗതം നിർത്തിവച്ചു. ചാലിയാറിൽ ജലനിരപ്പ് അപകടകരമാവും വിധം ഉയർന്നെന്ന് റെയ്ൽവേ. കല്ലായിക്കും ഫറോക്കിനും ഇടയിൽ ട്രാക്ക് സസ്പെൻറ് ചെയ്തു. ഷൊർണൂരിനും കുറ്റിപ്പുറത്തിനും ഇടയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്ന്ന്അവിടേയും ട്രാക്ക് സസ്പെന്റ് ചെയ്തു
പാലക്കാട്-ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഒറ്റപ്പാലത്തിനും പറളിക്കും ഇടയില്‍ ട്രാക്കില്‍ വെള്ളം കയറി. കായകുളം എറണാകുളം റൂട്ടില്‍ പലയിടത്തും മരം വീണു.
പാലക്കാട്-ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍-കുറ്റിപ്പുറം, ഫറൂഖ്-കല്ലായി എന്ന പാതകളിലൂടെയുള്ള തീവണ്ടി ഗതാഗതം 12.45 മുതല്‍ നിര്‍ത്തി വച്ചിരിക്കുകയാണെന്ന് റെയ്ൽവേ അറിയിച്ചു. പാലക്കാട്-എറണാകുളം, പാലക്കാട്-ഷൊര്‍ണ്ണൂര്‍, ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റൂട്ടുകളില്‍ നിലവില്‍ ട്രെയ്ന്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കാരക്കാട് സ്റ്റേഷന് പരിധിയില്‍ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.
റദ്ദാക്കിയ ട്രെയ്നുകള്‍
മംഗലൂരുവില്‍ നിന്നും ഇന്നലെ പുറപ്പെട്ട മംഗലൂരു- ചെന്നൈ മെയില്‍ ഷൊര്‍ണ്ണൂര്‍ സര്‍വീസ് അവസാനിപ്പിക്കും. 16516 - കര്‍വാര്‍-യശ്വന്ത്പുര്‍ എക്സ്പ്രസിന്റെ ഓഗസ്റ്റ് 10-ലെ സര്‍വിസ് റദ്ദാക്കി. 16515 യശ്വന്ത്പുര്‍-കര്‍വാര്‍ എക്സ്പ്രസ് ഓഗസ്റ്റ് 9-ലെ യാത്ര റദ്ദാക്കി.
16575 യശ്വന്ത്പുര്‍-മംഗളൂരു എക്സ്പ്രസ്സിന്റെ ഓഗസ്റ്റ് 11-ലെ സര്‍വീസ് റദ്ദാക്കി