.നെടുംങ്കണ്ടം കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണം പി.ടി തോമസ്.
.നെടുംങ്കണ്ടം കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണം പി.ടി തോമസ്.
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെങ്കിൽ സിബിഐ അന്വേഷണം കൊണ്ടേകഴിയുവെന്നും പിടി തോമസ് എംഎൽഎ. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് ഉത്തരവാദിയായ മുൻ ഇടുക്കി എസ്.പിയെ സംരക്ഷിക്കാനുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് ലോക്സഭ കമ്മിറ്റി തൊടുപുഴ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സംഭവത്തിന് കാരണമായ ചിട്ടിതട്ടിപ്പ് മുതൽ കസ്റ്റഡിയിൽ മരിച്ച രാജകുമാറിൻ്റെ പോസ്റ്റുമോർട്ടം നടത്തിയതിൽ വരെ തെളിവ് നശിപ്പിക്കാനും യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാനുമുള്ള ശ്രമം നടന്നിട്ടുണ്ട്. കസ്റ്റഡി മരണം നടന്നാൽ തുടർന്ന് സ്വീകരിക്കേണ്ട നിയമപരമായ നടപടികൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. പോസ്റ്റ്മോർട്ടം നടപടികളിലും വീഴ്ച ഉണ്ടായി. പ്രതിയെ കസ്റ്റഡിയിലെടുത്ത പന്ത്രണ്ടാം തീയതി തന്നെ കസ്റ്റഡി വിവരം ഇടുക്കി എസ്പി അറിഞ്ഞിട്ടും പ്രതിയെ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയില്ല. പ്രതിയെ റിമാൻഡ് ചെയ്ത കോടതിക്കും വീഴ്ച പറ്റിയതായി പറയുന്നു. ഇത്തരം ഗുരുതരമായ വീഴ്ചകൾ അന്വേഷിക്കാൻ ഇപ്പോഴുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവുംകൊണ്ട് കഴിയില്ല. അന്വേഷണ സംഘത്തലവ നെക്കാളും സീനിയറായ മുൻ എസ്.പിയെ ചോദ്യം ചെയ്യാൻപോലും അന്വേഷണസംഘം തയ്യാറാവാത്തത് കേസന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നതിന് ഉദാഹരണമാണ്.ജില്ലയിൽ നിരവധി കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയതിൻ്റെ പ്രത്യുപകാരമായി കസ്റ്റഡി കൊലപാതകത്തിൽ ഒന്നാം പ്രതിയാകേണ്ട മുൻ ഇടുക്കി എസ്പിയെ പ്രമോഷൻ നൽകി ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവനാക്കി ആദരിക്കുകയാണ് സർക്കാർ ചെയ്തത്. സർവീസിലിരിക്കെ ജില്ലയിലുണ്ടായ കൊലപാതക കേസുകൾ ഉൾപ്പെടെയുള്ള നിരവധി കേസുകൾ അട്ടിമറിച്ച ചരിത്രമാണ് മുൻ ഇടുക്കി എസ്പിക്കുള്ളത്. ഇടുക്കിയിൽ സർവീസിലിരിക്കെ ഇദ്ദേഹം ഉണ്ടാക്കിയിട്ടുള്ള അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം മരണപ്പെട്ട രാജ്കുമാറിൻറെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തുക മുൻ ഇടുക്കി എസ് പി ഉൾപ്പെടെയുള്ള ഈ കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കേണ്ടതാണെന്നും പി ടി തോമസ് പറഞ്ഞു. പ്രതിഷേധമാർച്ചിൽ യൂത്ത്കോൺഗ്രസ് ലോക്സഭാ പ്രസിഡൻറ് ബിജോ മാണി അധ്യക്ഷത വഹിച്ചു. നേതാക്കളായ റോയി കെ പൗലോസ്, ജോയി തോമസ്, ജോൺ നെടിയപാല, എൻ.എ ബെന്നി, വിഇ താജുദ്ദീൻ, എ പി ഉസ്മാൻ, ഇന്ദു സുധാകരൻ, ജിയോ മാത്യു, ജാഫർഖാൻ മുഹമ്മദ്, ആർ ഗണേശൻ, മുകേഷ് മോഹനൻ, ജോബി ചെമ്മല, അരുൺ കെ എസ്, റോബിൻ കാരകാട്ടിൽ, പ്രശാന്ത് രാജു, അനീഷ് തോമസ്, മാർട്ടിൻ അഗസ്റ്റ്യൻ, രതീഷ് ചങ്ങാലിമറ്റം, മുഹമ്മദ് റഫീഖ്, എംഎ അൻസാരി, എൽദോസ് കീച്ചേരി, ടോണി തോമസ്, അരുൺ രാജേന്ദ്രൻ മുനീർ സിഎം, മനോജ് കോക്കാട്ട് സുരേഷ് രാജു, മുഹമ്മദ് അൻഷാദ്, അക്ബർ ടിഎൽ, എൻകെ ബിജു, രാജേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിന് ഫ്രാൻസിസ് ദേവസ്യ, മനോജ് രാജൻ, ജസ്റ്റിൻ ജോൺ, സജീവ് കെഎസ്, ആനന്ദ് തോമസ്, സാജൻ ചിമ്മിനിക്കാട്ട്, ജോസുകുട്ടി ജോസഫ്, ജോജി ജോസഫ്, ജിതിൻ ഉപ്പുമാക്കൽ, സ്റ്റെഫിൻ ജോർജ്,അമൽ ജോഷി, ലിനീഷ് അഗസ്റ്റിൻ, ദിലീപ് ഇളയിടം, രാജീവ് എസ്.വി, സിയാദ്, സതീഷ്കുമാർ കെ, ആരിഫ് കരീം, എബിൻ കുഴിവേലി, ജോബിൻ മാത്യു,ടിബിൻ നടക്കൽ, മെൽബിൻ ജോയ്, ബിജു ജോസഫ്, അനിൽ കനകൻ, അമൽദേവ് എന്നിവർ നേതൃത്വം നൽകി.