മൂന്നാം മുറക്കാർക്ക് നടപടി വരുന്നു; പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശം നൽകി ഡിജിപി
തിരുവനന്തപുരം: പൊലീസിന്റെ മൂന്നാംമുറ സംസ്ഥാനത്ത് വ്യാപകമാകുന്നെന്ന് പരാതി ഉയരുമ്പോൾ നടപടിയെടുക്കാൻ പദ്ധതിയുമായി ഡിജിപി. പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലും മൂന്നാം മുറ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയാണ് ലക്ഷ്യം.
പൊലീസുകാരുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഒരാഴ്ച്ചക്കകം പട്ടിക തയ്യാറാക്കാനാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുറ്റക്കാരെന്ന് കണ്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും.
ലോക്കല്‍ സ്റ്റേഷനുകളില്‍ മൂന്നാം മുറക്കാര് ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് ഡിജിപി പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കസ്റ്റഡി മര്‍ദനങ്ങള്‍ ,ലോക്കപ്പ് മര്‍ദനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍ നടത്താന്‍ ഡിജിപിയുടെ നിര്‍ദേശം.
പൊലീസിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രണ്ടാഴ്ച മുന്‍പ് പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അധ്യക്ഷന്‍. ഡിജിപി ലോക്നാഥ് ബെഹ്റയും യോഗത്തില്‍ പങ്കെടുത്തിരുന്നു.
തെറ്റ് ചെയ്യുന്ന പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അത്തരക്കാരെ പൊലീസില്‍ വച്ചുപൊറുപ്പിക്കില്ലെന്നും യോഗത്തില്‍ പിണറായി പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പൊലീസുകാരുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കസ്റ്റഡി മരണത്തിന്റെ സാഹചര്യവും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. പ്രതികളെ മര്‍ദിക്കുന്നത് ഹരമായി ചില പൊലീസുകാര്‍ കാണുന്നു എന്ന് പിണറായി പറഞ്ഞിരുന്നു. കസ്റ്റഡി മര്‍ദനത്തിനെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. കേസന്വേഷണത്തിനും നടപടിയിലും ഒരു അലംഭാവവും ഉണ്ടാകില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മൂന്നാം മുറ പോലുള്ള സംഭവങ്ങൾ ഒരിക്കലും ഇനി ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.