പാരസെറ്റാമോൾ ഉൾപ്പെടെ പത്തു തരം മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനം
തിരുവനന്തപുരം: ഗുണനിലവാരമില്ലയെന്നു കണ്ടെത്തിയതിനെ തുടർന്ന് പത്തു തരം മരുന്നുകൾക്ക് സംസ്ഥാനത്ത് നിരോധനം. തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെയും, എറണാകുളം റീജണൽ ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വിൽപ്പനയും വിതരണവുമാണ് നിരോധിച്ചത്.
ഇതു സംബന്ധിച്ചു ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് ഉത്തരവിറക്കി. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്സ് കണ്ട്രോൾ ഓഫിസിലേക്ക് അറിയിക്കണമെന്നാണ് നിർദേശം.
Clopidogrel Tablets IP 75mg (Clopmark 75), Paracetamol, Phenylephrine HCL, Caffeine and Diphenhydramine HCl Tablets (Cetarin), Acetaminophen with Tramadol HCl Tablets USP, Intrud P, Pushyanuga Choornam, Haridrakhandam, L-Cet Tablets, Diclofenac Sodium Tablets IP, Diltiazem Hydrochloride Sustained Release Tablets 90mg, Sakthi Vitta General Tonic Pills, Hingu Vachadi Gulika എന്നിവയാണ് നിരോധിച്ച മരുന്നുകൾ.