പരാജയങ്ങളിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുന്ന പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രെസ്സെന്നു പി സി ചാക്കോ.
തൊടുപുഴ : .പരാജയങ്ങളിൽ നിന്നും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുന്ന പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രെസ്സെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി സി ചാക്കോ പറഞ്ഞു . കോൺഗ്രസ് നേതൃ ക്യാമ്പിന്റെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു ചാക്കോ . .ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ കോൺഗ്രസ് വഹിച്ച പങ്ക് ഓരോ കോൺഗ്രസ് പ്രവർത്തകനും ആൽമ വിശ്വാസം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ജനാതിപത്യം പുലരുന്ന മതേതര രാഷ്ട്രം നില നിൽക്കുന്നതിനു കോൺഗ്രസ് തിരികെ വരണമെന്നും ചാക്കോ പറഞ്ഞു .ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അധ്യക്ഷത വഹിച്ചു .
അഡ്വ .ഡീൻ കുര്യാക്കോസ് എം പി ,അഡ്വ .മാത്യു കുഴല്നാടൻ,എ കെ മണി,ഇ എം ആഗസ്തി ,.ജെയ്സൺ ജോസഫ് ,കെ കെ മനോജ് ,ജോർജ് ജോസഫ് പടവൻ ,റോയി കെ പൗലോസ് ,അഡ്വ .ജോയി തോമസ് ,സി പി മാത്യു ,കെ ആർ സുകുമാരൻ നായർ , എം കെ പുരുഷോത്തമൻ ,ഷിബിലി സാഹിബ് ,പി എസ് സിദ്ധിക്ക് ,മനോജ് മുരളി ,എം കെ ഷാജഹാൻ ,എം എം വര്ഗീസ് ,ബെന്നി തുണ്ടത്തിൽ ,വി ഇ താജുദീൻ ,ഷാജി പുള്ളോലിൽ ,എം ഡി അർജുനൻ ,ജോസ് ഊരക്കാട്ട്,ജാഫർഖാൻ മുഹമ്മദ് ,എ എം ദേവസ്യ ,ജിയോ മാത്യു ,എൻ ഐ ബെന്നി ,കൊച്ചുത്രേസ്യ പൗലോസ് ,ബിജോ മാണി ,ടോണി തോമസ് ,ആർ .ബാലന്പിള്ള ,ശ്രീമന്ദിരം ശശികുമാർ ,ഇന്ദു സുധാകരൻ ,എ കെ സുഭാഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു .