അധികാരത്തിന്റെ അഹങ്കാരത്തിൽ അണികളെ കയറൂരി വിട്ടിരിക്കുകയാണ് സി.പി.എം എന്ന് കെ മുരളീധരൻ എം.പി.
തൊടുപുഴ:- കേരളത്തിന്റെ തെരുവോരങ്ങളിൽ സി.പി.എം. അണികൾ അഴിഞ്ഞാടുകയാണ്. ഇടതു സർക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങൾക്ക് ഉണ്ടായ തിരിച്ചടിയാണ് പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം എന്ന് തിരിച്ചറിഞ്ഞ് തെറ്റ് തിരുത്തുന്നതിന് പകരം വൈദ്യുതി ചാർജ് വർധിപ്പിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചും കാരുണ്യ പദ്ധതി നിർത്തലാക്കിയും ജനങ്ങളോട് പക വീട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.തൊടുപുഴ ഇടവെട്ടിയിൽ ഇടുക്കി ജില്ല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന തേ തൃത്വ പരീശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.
നിയമസഭാ സ്പീക്കർക്ക് ലവ് ലെറ്റർ നൽകുന്ന ഗവർണർമാർ ഇന്ത്യൻ ജനാധിപത്യ സംസ്കാരത്തിന് അപമാനമാണെന്നും കേരള മുഖ്യമന്ത്രിയുടെ വിദേശയാത്രകൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിലെ റോഡുകളുടെ പുരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കാതെയും ദുരിത ബാധിതർക് യാതൊരുവിധ ആശ്വാസവും നൽകാതെയും ഇതിന്റെ പേരിൽ പിരിച്ചെടുത്ത തുക പ്രളയാനന്തര അതിജീവനത്തിന്റെ പേരിൽ പരസ്യ പ്രചരണം നടത്തി ദൂർത്തടിക്കുന്നതിനെ സംബന്ധിച്ചും സമഗ്ര അന്യോഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡി സി സി പ്രസിഡൻറ് അഡ്വ.ഇബ്രാഹിംകുട്ടി കല്ലാർ അധ്യക്ഷത വഹിച്ചു അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, കെ.സി ജോസഫ് എംഎൽഎ, സണ്ണി ജോസഫ് എംഎൽഎ, എ കെ മണി, അഡ്വ.ഇ എം അഗസ്തി, അഡ്വ.ജോയി തോമസ്, എം
.റ്റി തോമസ്, റോയി കെ പൗലോസ്, അഡ്വ.എസ് അശോകൻ, പി വി സ്കറിയ, തോമസ് മാത്യു കക്കുഴി, അഡ്വ.കെ.കെ മനോജ്, സി.പി മാത്യു, എം കെ പുരുഷോത്തമൻ ജി മുരളിധരൻ, എസ് ടി അഗസ്റ്റിൻ, പി എസ് ചന്ദ്രശേഖരപിള്ള, എം പി ജോസ് വിജയകുമാർ മറ്റക്കര ജാഫർഖാൻ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു ..
ഇന്നത്തെ ഭാരതം രൂപപ്പെടുത്തുന്നതിൽ കോൺഗ്രസ് വഹിച്ച പങ്ക് എന്ന വിഷയത്തിൽ പ്രമുഖ ചരിത്രകാരൻ വി.കെ.എൻ.പണിക്കർ, വ്യക്തിത്വ വികസനവുമായി മോട്ടിവേഷൻ ട്രെയ്നർ ബ്രഹ്മനായകം മഹാദേവൻ ക്ലാസ്സുകൾ നയിച്ചു.
രാഷ്ട്രീയ പ്രമേയം അഡ്വ.സേനാപതി വേണുവും സംഘടനാ പ്രമേയം ഷാജി പൈനാടത്തും, കാർഷിക പ്രമേയം ജെയ്സൺ കെ ആന്റണിയും വനിതാ പ്രമേയം ഇന്ദു സുധാകരൻ തൊഴിൽ മേഖലാ പ്രതിസന്ധി സംബന്ധിച്ച പ്രമേയം അഡ്വ.സിറിയക് തോമസും അവതരിപ്പിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വൈകിട്ട് ക്യാമ്പിനെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. ജോണികുളംപള്ളി, തോമസ് രാജൻ, എ.പി.ഉസ്മാൻ, ജോൺ നെടിയപാല, ഒ.ആർ.ശശി, ഇ.കെ.വാസു, കെ.പി വർഗീസ്, പി.ഡി.ശോശാമ്മ, പി.ആർ.അയ്യപ്പൻ, ബേബി ചീമ്പാറ, കെ.വി.സിദ്ധാർത്ഥൻ, കെ.ജെ. ബെന്നി, ജോർജ് തോമസ്, ഡി. കുമാർ, എം.എൻ.ഗോപി, സി.എസ്.യശോധരൻ,എൻ.പുരുഷോത്തമൻ, ബാബു കുര്യാക്കോസ്, വിജയമ്മ ജോസഫ്, ജി. മുനിയാണ്ടി, ടോണി തോമസ്, ആന്റണി കുഴിക്കാട്ടിൽ, ബെന്നി പെരുവന്താനം തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
കെ.പി.സി.സി വക്താവ് ജോസഫ് വാഴക്കൻ,കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിൻസന്റ്, ഡി. കെ.റ്റി.എഫ്.സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ തുടങ്ങിയവർ ക്യാമ്പിനെ അഭിസംബോധന ചെയ്തു.
21 രാവിലെ (21) 8ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ക്യാമ്പിനെ അഭിസംബോധന ചെയ്യും.വൈകിട്ട് അഞ്ച് മണിക്ക് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
അന്തരിച്ച ഡെൽഫി മുൻ മുഖ്യമന്ത്രിയും കേരള ഗവർണറുമായിരുന്ന ഷീല ദീക്ഷിതിന്റെ നിര്യാണത്തിൽ ക്യാമ്പ് അനുശോചനം രേഖപ്പെടുത്തി.