സംസ്ഥാനം ക്രമസമാധാന തകര്‍ച്ചയില്‍: കല്ലാര്‍
അടിമാലി: കേരളത്തില്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് സംരക്ഷണം ഒരുക്കുന്ന സമീപനമാണ് പിണറായി വിജയന്റേതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ: ഇബാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. യു.ഡി.എഫ്. മണ്ഡലം കമ്മറ്റി കൃഷി ഭവനു മുന്പില് നടത്തിയ ധര്‍ണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിമിനലുകളെ വാര്‍ത്തെടുക്കുന്ന പ്രസ്ഥാനങ്ങളായി എസ്.എഫ്.ഐ-യും, ഡി.വൈ.എഫ്.ഐയും മാറിയിരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യൂണിവേഴ്സറ്റി കോളേജില്‍ അരങ്ങേറിയ അക്രമസംഭവമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിന്റെ ദുരിതം കൂടുതല്‍ പേറുന്ന ഉപഭോക്തൃ സംസ്ഥാനമായ കേരളീയര്‍ക്ക് ഇരട്ടി പ്രഹരമായി വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് മാറിയിരിക്കുന്നു. ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിപ്പിക്കുന്നതാണ് പദ്ധതി വിഹിതം വെട്ടിക്കുറക്കാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനമെന്ന് കല്ലാര്‍ പറഞ്ഞു. ഉരുട്ടിക്കൊല ആധുനിക കേരളത്തിന് തല കുനിക്കാന്‍ ഇടയാക്കിയെന്നും, അന്നത്തെ എസ്.പി.വേണുഗോപാലിനെ സംരക്ഷിക്കാനാണ് മന്ത്രി എം.എം.മണിയും, സി.പി.എം-ഉം ശ്രമിക്കുന്നതെന്നും ഇത്തരം നെറികേടുക്കെതിരെ ശക്തമായ സമരത്തിന് കോണ്‍ഗ്രസ് (ഐ) ഉള്‍പ്പെടെ യു.ഡി.എഫ്.നേതൃത്വം കൊടുക്കുമെന്നും ഡി.സി.സി.പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
യു.ഡി.എഫ്. മണ്ഡം കണവീനര്‍ സി.എസ്.നാസര്‍ അധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ പി.വി.സ്ക്കറിയ, ജോര്‍ജ് തോമസ്, പി.ആര്.സലിം കുമാര്‍, ഒ.ആര്.ശശി, ഇന്‍ഫന്റ് തോമസ്, ജോണ്‍സി ഐസക്ക്, ആര്.മുരുകേശന്, പോള്‍ മാത്യം, ദീപ രാജീവ്, എം.പി.വറുഗീസ്, കെ.എ.കുര്യന്, ഇ.പി.ജോര്‍ജ്, ഷാജി കോയിക്കക്കുടി, മോളിപീറ്റര്‍,ഷേര്‍ളി ജോസഫ്, ശ്രീധരന് എല്ലാപ്പാറ, എം.ബി. മക്കാര്‍, സിജോ പുല്ലന്, കെ.എസ്.മൊയ്തു, പി.എ.സജി, എന്‍.മനീഷ്, ഹാപ്പി.കെ.വറുഗീസ്,കെ.കൃഷ്ണമൂര്‍ത്തി ,സലിം അലിയാര്, ജസ്റ്റിന് കുളങ്ങര , അനില്‍ കനകന് എന്നിവര്‍ പ്രസംഗിച്ചു