രണ്ടാം ഇന്നിങ്സ്: മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, അമിത് ഷാ ഉൾപ്പെടെ 58 അംഗ മന്ത്രിസഭ
ഡൽഹി: തുടർച്ചയായ രണ്ടാം തവണയും നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ. മോദിക്ക് ശേഷം രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്ക്കരി, സദാനന്ദ ഗൗഡ, നിർമല സീതാരാമൻ, രാംവിലാസ് പാസ്വാൻ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.
രാഷ്ട്രപതി ഭവൻ അങ്കണത്തിൽ വൈകിട്ട് ഏഴ് മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്. പാക്കിസ്ഥാന് ഒഴികെ അയല്‍രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരടക്കം എണ്ണായിരത്തോളം പേര് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, ചലച്ചിത്ര താരങ്ങള്‍, വ്യവസായ പ്രമുഖര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രണ്ടു മണിക്കൂറും പത്തു മിനിറ്റും ചടങ്ങ് നീണ്ടു.
ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവർ
1. രാജ്നാഥ് സിങ്
2. അമിത് ഷാ
3. നിതിൻ ഗഡ്ക്കരി
4. ഡി.വി സദാനന്ദ ഗൗഡ
5. നിർമല സീതാരാമൻ
6. റാംവിലാസ് പാസ്വാൻ
7.നരേന്ദ്ര സിങ് തോമാർ
8. രവിശങ്കർ പ്രസാദ്
9. ഹർസിമ്രത് കൗർ ബാദൽ
10. തവർചന്ദ് ഗെഹ്ലോട്ട്
11. എസ്. ജയശങ്കർ
12. രമേശ് പൊക്രിയാൽ
13. അർജുൻ മുണ്ടെ
14. സ്മൃതി ഇറാനി
15. ഡോ. ഹർഷ്വർധൻ
16. പ്രകാശ് ജാവേഡ്ക്കർ
17. പിയൂഷ് ഗോയൽ
18. ധർമേന്ദ്ര പ്രധാൻ
19. മുക്താർ അബ്ബാസ് നഖ്വി
20. പ്രഹ്ലാദ് ജോഷി
21. മഹേന്ദ്ര നാഥ് പാണ്ഡെ
22. അരവിന്ദ് സാവന്ത്
23. ഗിരിരാജ് സിങ്
24. ഗജേന്ദ്ര സിങ് ശെഖാവത്ത്
സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തവർ
1. സന്തോഷ് കുമാർ ഗാങ്വാർ
2. റാവു ഇന്ദ്രജിത് സിങ്
3. ശ്രീപദ് നായിക്
4. ഡോ. ജിതേന്ദ്ര സിങ്
5. കിരൺ റിജിജു
6. പ്ലഹ്ലാദ് പട്ടേൽ
7. രാജ്കുമാർ സിങ്
8. ഹർദീപ് സിങ് പുരി
9. മൻസൂദ് ലക്ഷ്മൺ സിങ് മാണ്ഡവ്യ
10. ഫഗൻ സിങ് ഗുലസ്തെ
11. അശ്വനി കുമാർ ചൗബെ
12. അർജുൻ റാം മേഘ്വാൾ
13. കൃഷ്ണപാൽ ഗുജ്ജർ
14. വി.കെ സിങ്
15. ധാൻവെ റാവുസാഹേബ് ദാദാറാവു
16. ഗംഗാപുരം കൃഷ്ണ റെഡ്ഡി
17. പർശോത്ഥം രുപാല
18. രാംദാസ് അത്തേവാല
19. സാധ്വി നിരജ്ഞൻ ജോഷി
20. ബാബുൽ സുപ്രിയോ
21. സജീവ് കുമാർ ബാല്യാൻ
22. ധോത്രെ സജ്ഞയ് ശ്യാംറാവു
23. അനുരാഗ് സിങ് ഠാക്കൂർ
24. അങ്കാടി സുരേഷ് ചന്നബസപ്പ
25. നിത്യാനന്ദ് റായ്
26. രത്തൻ ലാൽ ഖട്ടാരിയ
27. വി. മുരളീധരൻ
28. രേണുക സിങ് സാരുത
29. സോം പ്രകാശ്
30. രാമേശ്വർ തേലി
31. പ്രതാപ് ചന്ദ്ര സാരംഗി
32. കൈലാശ് ചൗധരി
33. ദേബശ്രീ ചൗധരി