കേരളത്തിൽ കനത്ത പോളിങ്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കനത്ത പോളിങ്. പോളിങ് റെക്കോർഡിലേക്ക് നീങ്ങിയാലും അത്ഭുതപെടേണ്ടതില്ല. 2014ലെ ലോക്സഭാതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.04 ശതമാനമായിരുന്നു പോളിങ്. ഇന്ന് വൈകിട്ട് അഞ്ച് മണിയാകുമ്പോൾ തന്നെ 70.28 ശതമാനമാണ് കേരളത്തിലെ പോളിങ്. പോളിങ് ആറ് മണിയ്ക്ക് അവസാനിക്കുമെങ്കിലും പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ട ക്യൂ ഉള്ളതിനാൽ അവരെല്ലാം വോട്ട് രേഖപ്പെടുത്തി കഴിയുമ്പോഴേക്കും വൈകും.
വൈകിട്ട് അഞ്ച് മണിയാകുമ്പോൾ തന്നെ സംസ്ഥാനത്ത് 70.28 ശതമാനം പോളിങ് രേഖപ്പെടുത്തിയത്. 6.45 ഓടെ സംസ്ഥാനത്ത് 74.78 ശതമാനമാണ് പോളിങ്. വോട്ടിങ് അവസാനിക്കുമ്പോൾ 80 ശതമാനത്തിനിടുത്തെത്തുമെന്നാണ് പ്രതീക്ഷ. ഇങ്ങനെ വന്നാൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പോളിങ്ങായി ഇത്തവണത്തേത് മാറിയേക്കും.
അഞ്ച് മണിയ്ക്ക് രേഖപ്പെടുത്തിയ കേരളത്തിലെ മണ്ഡലങ്ങളിലെ പോളിങ് -കാസർഗോഡ്-71.43%, കണ്ണൂർ-75.41%, വടകര-69.42%, വയനാട്-73.18%, കോഴിക്കോട്-68.96%, മലപ്പുറം- 68.07%, പൊന്നാനി-64.91%, പാലക്കാട്- 71.70%, ആലത്തൂർ-71.46%, തൃശൂർ-70.42%, ചാലക്കുടി-72.86%, എറണാകുളം-69.03%, ഇടുക്കി- 71.00%, കോട്ടയം-71.04%, ആലപ്പുഴ-72.17%, മാവേലിക്കര-68.58%, പത്തനംതിട്ട-69.38%, കൊല്ലം-68.66%, ആറ്റിങ്ങൽ-69.53%, തിരുവനന്തപുരം-68.95%.
ഇത്തവണത്തെ പോളിങ് അവസാനിക്കുമ്പോൾ എല്ലായിടത്തും 2014ലെ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ പേർ രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014ൽ കാസർഗോഡ്-78.33%, കണ്ണൂർ-80.93%, വടകര-81.13%, വയനാട്-73.23%, കോഴിക്കോട്-79.75%, മലപ്പുറം- 71.21%, പൊന്നാനി-73.81%, പാലക്കാട്- 75.31%, ആലത്തൂർ-76.23%, തൃശൂർ-72.18%, ചാലക്കുടി-76.84%, എറണാകുളം-73.57%, ഇടുക്കി- 70.75%, കോട്ടയം-71.60%, ആലപ്പുഴ-78.46%, മാവേലിക്കര-70.97%, പത്തനംതിട്ട-65.67%, കൊല്ലം-72.09%, ആറ്റിങ്ങൽ-68.67%, തിരുവനന്തപുരം-68.63% എന്നിങ്ങനെയായിരുന്നു പോളിങ്.
പോളിങ് ഉയരുന്നത് ഇരുമുന്നണികൾക്കും പ്രതീക്ഷ നൽകുന്നതാണ്. പോളിങ് ഉയർന്നത് തരംഗമാണെന്ന തരത്തിലാണ് എൽഡിഎഫും യുഡിഎഫും വിലയിരുത്തുന്നത്.