സാംസങ് ഗ്യാലക്സി നോട്ട് 7 ന് ഇന്ത്യയിലും വിലക്ക്
ന്യൂഡല്‍ഹി: അമേരിക്കന്‍ എയര്‍ലൈനിലും ഗള്‍ഫ് എയര്ലൈനിലുമെല്ലാം സാംസങ് ഗ്യാലക്സി നോട്ട് 7 നിരോധിച്ചതിനു പിന്നാലെ ഇന്ത്യയിലെ വിമാനങ്ങളിലും നോട്ട് 7 നു വിലക്ക്.
വിമാനത്തില്‍ കയറുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി ബാഗില്‍ സൂക്ഷിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ അറിയിച്ചു.
ബാല്റ്ററി പൊട്ടിത്തെറിച്ചെന്ന പരാതിയെ തുടര്‍ന്ന് വിപണിയില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് നോട്ട് 7 പിന്‍വലിച്ചത്. നിര്‍മ്മാണത്തിലെ പിഴവ് കൊണ്ടാണെന്ന് ബാറ്ററി തകരാര്‍ സംഭവിച്ചത് സാംസങ് മൊബൈല്‍ പ്രസിഡന്റ് കൊ ദോങ്ജിന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളി ഉണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിമാനത്തില്‍ വെച്ച് യാതൊരു കാരണവശാലും ഫോണ്‍ ഓണ്‍ ചെയ്യാനോ, ചാര്‍ജ് ചെയ്യാനോ യാത്രക്കാരെ അനുവദിക്കരുതെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ ഡിജിസിയെ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പിച്ചു.
ഇന്ത്യയിലും വിലക്ക് എര്‍പ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള ഒരു അറിയിപ്പ് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ ഇന്ത്യയിലും നല്‍കിയത്.
ജീപ്പില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന സാംസങ് ഗ്യാലക്സി നോട്ട് 7 പൊട്ടിത്തെറിച്ച് ജീപ്പ് പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്നായിരുന്നു അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലേയും വിമാനങ്ങളില്‍ നോട്ട് 7 നു വിലക്ക് വന്നത്.
ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പായ 6.0.1 മാഷ്മെലോ ഒഎസ്സിലാണ് ഗ്യാലക്സി നോട്ട് 7 അവതരിപ്പിച്ചിരുന്നത്. 4 ജിബി റാം, ഒപ്റ്റിക്കല്‍ ഇമേജ് റെസലൂഷനോടെ 12 മെഗാ പിക്സല്‍ ക്യാമറ, 5.7 ഇഞ്ച് ക്വാഡ് എച്ച്ഡി ഡ്യുവല്‍ എഡ്ജ് സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ തുടങ്ങിവ യാണ് ഗ്യാലക്സി നോട്ട് 7 ലെ പ്രധാന ഫീച്ചറുകള്‍.