കൊടുംചൂട് തുടരും; തിങ്കളാഴ്ച നാലു ഡിഗ്രി വരെ താപനില ഉയർന്നേക്കും
കൊച്ചി:സംസ്ഥാനത്ത് വരുംദിവസങ്ങളിലും ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ ,തിരുവനന്തപുരം, ജില്ലകളില്‍ തിങ്കളാഴ്ച താപനില ശരാശരിയില്‍നിന്നു മൂന്നു മുതല്‍ നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്.
സൂര്യാഘാതം ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണം. രാവിലെ 11 മുതല്‍ ഉച്ചയ്ക്കു ശേഷം മൂന്നുമണി വരെ നേരിട്ടു സൂര്യപ്രകാശം എല്ക്കാതിരിക്കാന് ശ്രദ്ധിക്കുണം. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ മാത്രം ധരിക്കുക ശുദ്ധജലം കുടിക്കുക, മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.