നെടുങ്കണ്ടം: വികസനം ഫ്ളക്സില്‍ ഒതുങ്ങുന്ന കാഴ്ചയാണ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉണ്ടാകുന്നതെന്ന് കേരളാ കോണ്‍ഗ്രസ്(എം) വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫ് എം.എല്‍.എ. ഇടുക്കി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ ഉടുമ്പന്‍ചോല നിയോജകമണ്ഡലം തെരഞ്ഞെടുപ്പ്
ഇടതുഭരണത്തില്‍ ഇടുക്കിയിലെ കര്‍ഷകര്‍ കബളിപ്പിക്കപ്പെടുകയാണ്.
കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത് അല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞില്ല. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ഉണ്ടായി നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും വീടും കൃഷിഭൂമിയും നഷ്ടപ്പെടുകയും ചെയ്തിട്ടും ഇവര്‍ക്ക് നഷ്ടപരിഹാരം കൊടുത്തുതീര്‍ക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. പ്രളയത്തെ തുടര്‍ന്ന് കൃഷിനാശം നേരിട്ട് എട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും കടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിച്ചിട്ടില്ല. മുഴുവന്‍ കര്‍ഷകരുടെയും അഞ്ച് ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളണമെന്നും പി.ജെ ജോസഫ് ആവശ്യപ്പെട്ടു.
ഉടുമ്പന്‍ചോല എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്മാന് ജിന്സണ് വര്‍ക്കി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്, നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാര്‍, ഇ.എം ആഗസ്തി, റോയി കെ പൗലോസ്, ജോയി തോമസ്, എസ് അശോകന്, മാത്യു കുഴല്നാടന്, എം.എസ് മുഹമ്മദ്, സുരേഷ് ബാബു, മാര്ട്ടിന് മാണി, എം.ജെ ജേക്കബ്, ജോസ് പാലത്തിനാല്‍, പി.എസ് യൂനുസ്, ജോസ് ചിറ്റടി, രാജു എടത്വാ, മോളി മൈക്കിള്‍, എം.എസ് ഷാജി, ആര് ബാലന്‍പിള്ള, കൊച്ചുത്രേസ്യാ പൗലോസ്, എം.എന്‍ ഗോപി, കെ.ആര് സുകുമാരന്‍ നായര്‍, ജോയി വെട്ടിക്കുഴി, സേനാപതി വേണു, ജി മുരളീധരന്, എം.പി ജോസ്, സി.എസ് യശോധരന്, വൈ.സി സ്റ്റീഫന്‍, ഷാജി പുള്ളോലില്‍, ബെന്നി തുണ്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.