ബിജെപി കേന്ദ്രനേതാക്കള്‍ക്ക് യെദ്യൂരപ്പ 1800 കോടി രൂപ കോഴ നല്കി; ഗഡ്കരിക്കും ജെയ്റ്റ്ലിക്കും നല്‍കിയത് 150 കോടി രൂപ വീതം; യെദ്യൂരപ്പയുടെ ഡയറി പുറത്ത്; ചൗക്കീദാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ ഹവാല ഇടപാട് നടത്തിയതായി ദേശീയ മാധ്യമം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബി.ജെ.പിയെ വെട്ടിലാക്കി കേന്ദ്രനേതാക്കള്‍ കൈക്കൂലി വാങ്ങിയ കണക്കുകളും തെളിവുകളും കാരവന് മാഗസിന് പുറത്തുവിട്ടിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ കൈവശമുള്ള ബി.ജെ.പി കര്‍ണാടക അദ്ധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പയുടെ ഡയറിയാണ് മാഗസിന് പുറത്തുവിട്ടത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ് സിംഗ് തുടങ്ങിയ ബി.ജെ.പിയുടെ കേന്ദ്രനേതാക്കള്‍ 1800 കോടി രൂപ കൈക്കൂലി വാങ്ങിയതായാണ് ആരോപണം.
1800 കോടിയോളം വിവിധ നേതാക്കള്‍ക്ക് കൈമാറിയതായി യെദ്യൂരപ്പ രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപി കേന്ദ്രനേതൃത്വത്തിന് 1000 കോടി രൂപ നല്കി. നിതിന്‍ഗഡ്കരിക്കും അരുണ്‍ ജെയ്റ്റ്ലിക്കും 150 കോടി രൂപ വീതം നല്കി. ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി നല്കി. രാജ്നാഥ് സിംഗിന് 100 കോടി, അദ്വാനിക്കും മുരളീമനോഹര്‍ ജോഷിക്കും 50 കോടി വീതം നല്കി. ജഡ്ജിമാര്‍ക്ക് 500 കോടി രൂപ നല്‍കിയതായും സ്വന്തം കൈപ്പടയില്‍ യെദ്യൂരപ്പ എഴുതിയ ഡയറിയില്‍ പറയുന്നു. ഡയറിയിലെ എല്ലാ പേജിലും യെദ്യൂരപ്പയുടെ ഒപ്പുണ്ട്.
അതേസമയം കോഴ വാങ്ങിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് കാവല്ക്കാരന് കള്ളനാണെന്ന് ഇതോടെ തെളിയുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയാകാന്‍ വേണ്ടിയാണ് ഇത്രയധികം രൂപ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് യെദ്യൂരപ്പ കൈക്കൂലി നല്‍കിയതെന്നാണ് രേഖകളില്‍ വ്യക്തമാകുന്നത്. 2017 മുതല്‍ ആദായനികുതി വകുപ്പിന്റെ പക്കല്‍ ഈ രേഖകളുണ്ടായിരുന്നു. എന്നിട്ടും ഒരു നടപടിയും ആദായനികുതി വകുപ്പ് എടുക്കാത്തതെന്താണെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ഇത്രയധികം പണം യെദ്യൂരപ്പയുടെ പക്കല്‍ എവിടെ നിന്നാണെന്നും ആര്‍ക്കും അറിയില്ല.
മെയ് 2008 മുതല്‍ ജൂലൈ 2011 വരെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു ഈ കാലയളവിലാണ് ഇടപാടുകളെല്ലാം നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയിലാണ് സാമ്പത്തിക ഇടപാടുകളെല്ലാം യെദ്യൂരപ്പ രേഖപ്പെടുത്തി വച്ചിരിക്കുന്നത്. സ്വന്തം കൈപ്പടയിലാണ് കണക്കുകള്‍ യെദ്യൂരപ്പ എഴുതി വച്ചിട്ടുള്ളത്. എല്ലാ കണക്കുകളുടേയും താഴത്ത് അദ്ദേഹം ഒപ്പിടുകയും ചെയ്തിട്ടുണ്ട്.
പിന്‍കാലത്ത് ആദായ നികുതി വകുപ്പ് യെദ്യൂരപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഈ ഡയറികള്‍ പിടിച്ചെടുത്തു. എന്നാല്‍ ഇത്ര വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ ഇതിലെ വിവരങ്ങള്‍ പുറത്തു വരുന്നത്. 2017 മുതല്‍ ഈ രേഖകള്‍ ആദായനികുതി വകുപ്പിന്റെ കൈവശമുണ്ടെന്ന് കാരവാന് പ്രസീദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകള്‍ പ്രകാരം ആയിരം കോടി രൂപ ബിജെപി കേന്ദ്രകമ്മിറ്റിക്ക് യെദ്യൂരപ്പ നല്‍കിയിട്ടുണ്ട്.
കര്‍ണാടക മുഖ്യമന്ത്രിയായി തന്നെ നിയമിക്കുന്നതിന് വേണ്ടിയാണ് യെദ്യൂരപ്പ ഇത്രയും പണം ഒഴുകിയതെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ രാജീവ് ശുക്ല ആരോപിക്കുന്നത്. ഇതിന് തെളിവായി ഡയറിയില്‍ യെദ്യൂരപ്പ ഇത് എഴുതി വച്ചതും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
വിവിധ കേസുകള്‍ കൈകാര്യം ചെയ്തതിന് ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 250 കോടി നല്‍കിയെന്ന് ഡയറിയിലുണ്ട്. എന്നാല്‍ ആരൊക്കെയാണ് ഈ ജഡ്ജിമാരും അഭിഭാഷകരും എന്ന് വ്യക്തമല്ല. 2009 ജനുവരി 17 നാണ് ബിജെപി നേതാക്കള്‍ക്കും അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും പണം നല്കിയ കാര്യം രേഖപ്പെടുത്തി വച്ചത്. ജനുവരി എട്ടിനാണ് ബിജെപി പാര്‍ലമെന്ററി കമ്മിറ്റിക്ക് നല്‍കിയത്.
അതേസമയം കോഴ വാങ്ങിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് കാവല്ക്കാരന് കള്ളനാണെന്ന് ഇതോടെ തെളിയുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.