ബിജെപിയുടെ ആദ്യ പട്ടികയിൽ ഇടംനേടിയ പ്രമുഖർ
ഡൽഹി: 20 സംസ്ഥാനങ്ങളിലെ 184 സ്ഥാനാർഥികളാണ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ പട്ടികയിൽ ഇടംപിടിച്ചത്. പ്രധാനമന്ത്രി നിലവിലെ മണ്ഡലമായ വാരാണസിയിൽ മത്സരിക്കും. നിലവിലെ രാജ്യസഭാംഗമായ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാവായ എൽ.കെ അദ്വാനിയുടെ സിറ്റിങ് സീറ്റായ ഗാന്ധിനഗറിൽ നിന്നും ജനവിധി തേടും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മത്സരിക്കും.
കേരളത്തിൽ ബിജെപി മത്സരിക്കുന്ന 14 സീറ്റുകളിൽ 13 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എറണാകുളത്തും മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് നിന്നും മത്സരിക്കും. എന്നാൽ ശബരിമല യുവതി പ്രവേശ വിഷയത്തിലെ പ്രക്ഷോഭങ്ങളെ തുടർന്ന് ദേശീയതലത്തിൽ തന്നെ ഉറ്റുനോക്കുന്ന പത്തനംതിട്ട മണ്ഡലം ഒഴിച്ചിട്ടിരിക്കുന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ബിജെപിയിൽ ചേർന്ന ടോം വടക്കനും ആദ്യ പട്ടികയിൽ ഇടംപിടിച്ചില്ല.
ആദ്യ പട്ടികയിൽ ഇടംപിടിച്ച പ്രമുഖർ
വാരാണസി– നരേന്ദ്ര മോദി
ഗാന്ധിനഗർ– അമിത് ഷാ
ലഖ്നൗ– രാജ്നാഥ് സിങ്
നാഗ്പുർ– നിതിൻ ഗഡ്കരി
അമേഠി– സ്മൃതി ഇറാനി
ഘാസിയാബാദ്– വി.കെ സിങ്
അരുണാചൽ ഈസ്റ്റ്– കിരണ്‍ റിജിജു
ദക്ഷിണ കന്നഡ– നളിൻ കുമാർ കട്ടീല്‍
ബാംഗ്ലൂർ നോർത്ത്– ഡി.വി സദാനന്ദ ഗൗഡ
മഥുര– ഹേമമാലിനി
ഉന്നാവ്– സാക്ഷി മഹാരാജ്
മുസഫർനഗര്‍– ഡോ. സഞ്ജീവ് കുമാർ ബല്യൻ
അലിഗഡ്– സതീഷ് കുമാർ ഗൗതം
ആഗ്ര– എസ്.പി സിങ് ബാഗേൽ
ബീഡ്– ഡോ. പ്രീതം ഗോപിനാഥ് മുണ്ടെ
ബെല്ലാരി– ദേവേന്ദ്രപ്പ
ഉത്തര കന്നഡ– അനന്ത്കുമാർ ഹെഗ്ഡെ
ഉഡുപ്പി ചിക്മംഗളൂർ– ശോഭ കരന്ദലാജെ
സുന്ദര്‍ഗഡ്– ജുവൽ ഓറം
ജയ്പുർ റൂറൽ– രാജ്യവർധൻ സിങ് റാത്തോഡ്
ജോധ്പുര്‍– ഗജേന്ദ്ര സിങ് ഷെഖാവത്ത്
സിക്കിം– ലാതൻ സെറിങ് ഷെര്‍പ്പ
ശിവഗംഗ– എച്ച്. രാജ
തൂത്തുക്കുടി– ഡോ. തമിഴിസൈ സൗന്ദർരാജൻ
കന്യാകുമാരി– ഡോ. പൊൻ രാധാകൃഷ്ണൻ
വിശാഖപട്ടണം– ഡി. പുരന്ദരേശ്വരി
ഗൗതംബുദ്ധ് നഗർ– മഹേഷ് ശർമ
അസൻസോൾ– ബാബുൽ സുപ്രിയോ
കൊൽക്കത്ത നോര്‍ത്ത്– രാഹുൽ സിൻഹ
ജമ്മു– ജുഗൽ കിഷോർ
ഉദ്ദംപുർ– ഡോ. ജിതേന്ദ്ര സിങ്
അനന്ത്നാഗ്– സോഫി യൂസഫ്
ശ്രീനഗർ– ഖാലിദ് ജഹാംഗീർ
ധൂലെ– സുഭാഷ് ഭാംമ്രെ
മുംബൈ നോർത്ത് സെൻട്രൽ– പൂനം മഹാജൻ
എറണാകുളം- അൽഫോൺസ് കണ്ണന്താനം
തിരുവനന്തപുരം- കുമ്മനം രാജശേഖരൻ