കേരളാ കോൺഗ്രസ് വീണ്ടും പിളർപ്പിലേക്ക് ; ചാഴികാടനെ അംഗീകരിക്കില്ലെന്ന് ജോസഫ്
കോട്ടയം ; തർക്കങ്ങൾക്കൊടുവിൽ കേരളാ കോൺഗ്രസ് കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. സീറ്റ് തനിക്ക് വേണമെന്ന് ഉറച്ച നിലപാടെടുത്ത പിജെ ജോസഫിന്റെ ആവശ്യത്തെ തള്ളിയാണ് കെഎം മാണി ഏറ്റുമാനൂർ മുൻ എംഎൽഎയും കേരളാ ൺഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ തോമസ് ചാഴികാടനെ കോട്ടയത്ത് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മാണിയുടെ നിലപാടിൽ കടുത്ത അമർഷം ഉണ്ടെന്നും തീരുമാനം എടുത്തത് കേട്ടുകേൾവിയില്ലാത്ത രീതിയിലാണെന്നുമാണ് ജോസഫിന്റെ പ്രതികരണം. അവർ തിരുത്താൻ തയാറാകുമെന്നാണ് ഇപ്പോളും താൻ കരുതുന്നതെന്നും പിജെ ജോസഫ് തൊടുപുഴയിൽ വ്യക്തമാക്കി.
മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന പര്യസ്യമായി പ്രഖ്യാപനം നടത്തുകയും ഉറച്ച നിലപാട് എടുക്കുകയും ചെയ്ത പിജെ ജോസഫിനെ തള്ളിയുള്ള കെഎം മാണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വരും ദിവസങ്ങളിൽ കേരളാ കോൺഗ്രസിൽ പുതിയ കലാപത്തിന് വഴി തുറക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ജോസഫിനെ അനുകൂലിക്കുന്നവരുടെ യോഗം തൊടുപുഴയിൽ തുടരുകയാണ്.ഇതിനിടെ കെഎം മാണി ദൂതൻ മുഖേന പാർട്ടി തീരുമാനം ജോസഫിനെ അറിയിക്കുകയായിരുന്നു.
1991-ല്‍ സഹോദരന് ബാബു ചാഴികാടന്റെ അകാല നിര്യാണത്തെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് കേരളാ കോണ്‍ഗസ് (എം) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റുമാനൂരില്‍ നിന്നും തുടര്‍ച്ചയായി 4 പ്രാവശ്യം എം.എല്‍.എ. ആയി തെരഞ്ഞെടുക്കപ്പെട്ട ചാഴികാടൻ പിന്നീട് പരാജയം അറിയുകയും ചെയ്തു. കഴിഞ്ഞ തവണ സുരേഷ് കുറിപ്പിനോട് ഏറ്റുമുട്ടിയെങ്കിലും തോൽക്കുകയായിരുന്നു.
അരീക്കര സെന്റ് റോക്കീസ്, വെളിയന്നൂര്‍ വന്ദേമാതരം, ഉഴവൂര്‍ ഒ.എല്‍.എല്‍. എന്നിവിടങ്ങളില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസവും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ്, കുറവിലങ്ങാട് ദേവമാതാ എന്നിവിടങ്ങളില്‍ നിന്നും കോളേജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ബി.കോം പാസ്സായ ശേഷം സി.എ.യ്ക്ക് ചേര്‍ന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ശേഷം ന്യൂ ബാങ്ക് ഓഫ് ഇന്ത്യയില്‍ (പഞ്ചാബ് നാഷണല്‍ ബാങ്ക്) ഓഫീസറായി ഡല്‍ഹിയില്‍ നിയമിതനായി. 1981- ല്‍ ന്യൂ ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം ബ്രാഞ്ച് മാനേജരായി. തിരുവനന്തപുരം ശാഖയില്‍ മാനേജരായി പ്രവര്‍ത്തിക്കുന്ന അവസരത്തിലാണ് ആദ്യമായി മത്സരിക്കുന്നത്.
എം.എല്‍.എ. ആയിരുന്ന കാലഘട്ടത്തില്‍, നിയമസഭയുടെ പെറ്റീഷന്‍സ് കമ്മിറ്റി, കമ്മിറ്റി ഓണ്‍ പേപ്പേഴ്സ് ലെയ്ഡ് ഓണ്‍ ടേബിള്‍ എന്നീ നിയമസഭാ കമ്മിറ്റികളുടെ ചെയര്‍മാനായി. പബ്ലിക്സ് അക്കൗണ്ട്സ് കമ്മിറ്റി, കൃഷിയും ജലസേചനവും വൈദ്യുതിയും സംബന്ധിച്ച സംജക്ട് കമ്മിറ്റി, ലോക്കല്‍ ഫണ്ട് ഓഡിറ്റ് കമ്മിറ്റി, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു.
സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയില്‍ ഇല്ലാത്ത അവസരത്തില്‍ നിയമസഭയില്‍ അദ്ധ്യക്ഷസ്ഥാനത്തിരിക്കേണ്ട മൂന്നുപേരുടെ പാനല്‍ ഓഫ് ചെയര്മാന്മാരില് ഒരാളായി രണ്ടു പ്രാവശ്യം സ്പീക്കര്‍ നോമിനേറ്റ് ചെയ്തു.മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കേരള കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.