ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു: തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23 ന്, വോട്ടെണ്ണല്‍ മെയ് 23 ന്
ന്യൂ ഡല്‍ഹി: പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തും. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23 ന് നടത്തും. ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മെയ് 23 ന് നടത്തുമെന്നും കമ്മീഷന് അറിയിച്ചു. ഏപ്രില്‍ നാലിനകം നാമനിര്‍ദ്ദേശം നല്‍കണം.
ഒന്നാം ഘട്ടം ഏപ്രില്‍ 11 ന് നടത്തും. രണ്ടാം ഘട്ടം ഏപ്രില്‍ 18, മൂന്നാം ഘട്ടം ഏപ്രില്‍23, നാലാം ഘട്ടം ഏപ്രില്‍ 29, അഞ്ചാം ഘട്ടം മെയ് 6, ആറാം ഘട്ടം മെയ് 12, ഏഴാം ഘട്ടം മെയ് 19.
ഒന്നാം ഘട്ടം 20 സംസ്ഥാനങ്ങള്‍- 91 സീറ്റ്, രണ്ടാം ഘട്ടം 13 സംസ്ഥാനങ്ങള്‍ 97 സീറ്റ്, മൂന്നാം ഘട്ടം 14 സംസ്ഥാനങ്ങള്‍ 115 സീറ്റ്, മൂന്നാം ഘട്ടം 9 സംസ്ഥാനങ്ങള്‍ 71സീറ്റ്, നാലാം ഘട്ടം 7 സംസ്ഥാനങ്ങള്‍ 51 സീറ്റ്, അഞ്ചാം ഘട്ടം 7സംസ്ഥാനങ്ങള്‍ 59സീറ്റ്, ആറാം ഘട്ടം 8 സംസ്ഥാനങ്ങള്‍ 59 സീറ്റ്, ഏഴാം ഘട്ടം 8സംസ്ഥാനങ്ങള്‍ 59 സീറ്റ് എന്നിങ്ങനെയാണ് ഘട്ടം തിരിഞ്ഞുള്ള തെരഞ്ഞെടുപ്പ് വിവരങ്ങള്‍.
പെരുമാറ്റ ചട്ടം നിലവില്‍വന്നു. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മീഷന് അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് സുനില്‍ അറോറയാണ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിച്ചത്.