ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് പിഴചുമത്തിയ ശേഷം നമ്പറിട്ട് നല്‍കും; സര്‍ക്കാരിന്റെ നീക്കം രവി പിള്ളയുടെ പഞ്ചനക്ഷത്ര ഹോട്ടലിനെയും മറ്റ് വന്‍കിട അനധികൃത നിര്‍മ്മാണങ്ങളെയും സഹായിക്കാനെന്ന് ആക്ഷേപം
തിരുവനന്തപുരം: ചട്ടംപാലിക്കാതെ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്ക് പിഴ ചുമത്തിയശേഷം നമ്പറിട്ട് നല്കാന് നഗരവികസനവകുപ്പും തദ്ദേശസ്വയംഭരണ വകപ്പും ചേര്‍ന്ന് നടപടികള്‍ ആരംഭിച്ചു. ലക്ഷങ്ങളും കോടികളും മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്ക് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ അംഗീകാരം നല്‍കുന്നില്ലെന്ന പരാതിയുടെ മറവിലാണ് പുതിയ തീരുമാനം. അതേസമയം, തീരദേശ പരിപാലന നിയമം പാലിക്കാതെ പ്രവാസി വ്യവസായി രവിപിള്ള അഷ്ടമുടിക്കായലില്‍ കെട്ടിപ്പൊക്കിയ പഞ്ച നക്ഷത്ര ഹോട്ടലിനെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വന്‍കിട അനധികൃത നിര്‍മ്മാണങ്ങളെയും നിയമക്കുരുക്കില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണിതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ആശുപത്രികള്‍, ഫ്ളാറ്റുകള്‍ തുടങ്ങിയവയ്ക്കെല്ലാമായി നിര്‍മിച്ച കെട്ടിടങ്ങളെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമക്കുരുക്കില്‍പ്പെട്ടുകിടക്കുന്നുണ്ട്. പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ പരിശോധിച്ച് അവയ്ക്ക് നമ്പറിട്ട് നല്‍കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥരേയും മറ്റും സ്വാധീനിച്ച് നിര്‍മാണാനുമതി തരപ്പെടുത്തുകയും എന്നാല്‍, നമ്പറിടാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ എതിര്‍ക്കുകയും ചെയ്തതോടെയാണ് ഉടമകള്‍ പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചത്. ഇതിനെ തുടര്‍ന്നാണ് പിഴ ഈടാക്കിയശേഷം കെട്ടിടങ്ങള്‍ക്ക് നമ്പറിട്ട് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. മൂന്ന് റിട്ട. ചീഫ് ടൗണ്‍ പ്ലാനര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേകം സമിതികള്‍ ഇതിനായി രൂപവത്കരിക്കും. ആക്ഷേപങ്ങള്‍ ഒഴിവാക്കാനായി മാധ്യമപ്രവര്‍ത്തകരുടെ പ്രതിനിധികളെക്കൂടി സമിതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ സമിതിയായിരിക്കും പരിശോധന നടത്തി പിഴ തീരുമാനിക്കുക. പ്രത്യേകം അദാലത്തുകള്‍ സംഘടിപ്പിച്ച് പിഴ അടയ്ക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്യും.
അതേസമയം നഗരവികസനവകുപ്പും തദ്ദേശസ്വയംഭരണ വകപ്പും ചേര്‍ന്നാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. അതായത് റാവീസ് ഹോട്ടല്‍ പൊളിഞ്ഞ് നീക്കാനുള്ള തീരദേശ പരിപാലന അഥോറിട്ടിയുടെ നീക്കം നടക്കില്ലെന്നാണ് സൂചന. ലക്ഷങ്ങളും കോടികളും മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്ക് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ അംഗീകാരം നല്‍കുന്നില്ലെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം എന്നാണ് ഔദ്യോഗിക വിശദീകരണം. അതിനിടെ ഫ്ളാറ്റ് നിര്മ്മാണലോബിയുടെ സമ്മര്‍ദ്ദമാണതിനു പിന്നിലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
റോഡില്‍നിന്നും മറ്റും പാലിക്കേണ്ട നിശ്ചിത അകലം തുടങ്ങി കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ പാലിക്കാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്കാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുക. കെട്ടിട ഉമടകളില്‍നിന്നും ഭീമമായ സംഖ്യ പിഴയായി ഈടാക്കാനാണ് നീക്കം. ചട്ടംലംഘിച്ച കെട്ടിടങ്ങള്‍ക്ക് ഇതിനോടകം അനധികൃതമായി നമ്പറിട്ട് നല്കിയിട്ടുണ്ടെങ്കില് അക്കാര്യവും പരിശോധിക്കും. പിഴയുടെ അമ്പത് ശതമാനം സര്‍ക്കാരിലേക്കും ബാക്കി തുക അതത് തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടിലേക്കും വകയിരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രവിപിള്ളയുടെ കെട്ടിടവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. ഇതോടൊപ്പം പല പ്രമുഖ ബില്‍ഡര്‍മാരുടേയും അപേക്ഷകളിലും അനുകൂല തീരുമാനം ഉണ്ടാകും.
ആശുപത്രികള്‍, ഫ്ളാറ്റുകള്‍ തുടങ്ങിയവയ്ക്കെല്ലാമായി നിര്‍മ്മിച്ച കെട്ടിടങ്ങളെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമക്കുരുക്കില്‍പ്പെട്ടുകിടക്കുന്നുണ്ട്. പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ പരിശോധിച്ച് അവയ്ക്ക് നമ്പറിട്ട് നല്‍കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥരേയും മറ്റും സ്വാധീനിച്ച് നിര്‍മ്മാണാനുമതി തരപ്പെടുത്തുകയും എന്നാല്‍, നമ്പറിടാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ എതിര്‍ക്കുകയും ചെയ്തതോടെയാണ് ഉടമകള്‍ അപേക്ഷയുമായി സര്‍ക്കാരിന് മുന്നിലെത്തിയിട്ടുള്ളത്. ഇത്തരം കെട്ടിടങ്ങളുടെ കാര്യത്തില്‍ അനുകൂല നടപടിയെടുക്കാന്‍ സര്‍ക്കാരിന് പ്രാദേശികതലത്തില്‍നിന്നും സമ്മര്‍ദമുണ്ട്. ഇതോടെയാണ് പിഴ ഈടാക്കിയശേഷം കെട്ടിടങ്ങള്‍ക്ക് നമ്പറിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മൂന്ന് റിട്ട. ചീഫ് ടൗണ്‍ പ്ലാനര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേകം സമിതികള്‍ ഇതിനായി രൂപവത്കരിക്കും.
ആക്ഷേപങ്ങള്‍ ഒഴിവാക്കാനായി മാദ്ധ്യമപ്രവര്‍ത്തകരുടെ പ്രതിനിധികളെക്കൂടി സമിതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ സമിതിയായിരിക്കും പരിശോധന നടത്തി പിഴ തീരുമാനിക്കുക. പ്രത്യേകം ആദാലത്തുകള്‍ സംഘടിപ്പിച്ച് പിഴ അടയ്ക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്യും. റാവീസ് പൊളിച്ചു മാറ്റാന്‍ തീരദേശ വികസന അഥോറിട്ടി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട വാര്‍ത്ത കഴിഞ്ഞ ദിവസം മറുനാടന്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിറകെയാണ് സര്‍ക്കാര്‍ വിശദീകരണമെന്നതും ശ്രദ്ധേയമാണ്. ചട്ടത്തിലെ മാറ്റങ്ങള്‍ക്കുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. ഇതിനായി അനിവാര്യമെങ്കില്‍ നിയമനിര്‍മ്മാണം പോലും നടത്തും. രവിപിള്ളയെ പോലുള്ള വമ്പന്മാരുടെ കേസായതിനാല്‍ പ്രതിപക്ഷവും ഇതിനെ എതിര്‍ക്കില്ലെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. അങ്ങനെ എല്ലാവരേടേയും പിന്തുണയില്‍ റാവീസിനെ രക്ഷിക്കാനാണ് നീക്കം.
തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട ഒരു നിബന്ധനയും പാലിക്കാതെയാണ് രവിപിള്ളയുടെ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ പണിതുയര്‍ത്തിരിക്കുന്നത്. കൊല്ലത്ത് അഷ്ടമുടിക്കായലിന് തീരത്താണ് റാവിസ് എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ രവി പിള്ള നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടുലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച ഹോട്ടലിന്റെ ഉദ്ഘാടനം 2011 ലാണ് നടന്നത്. 90 മുറികളാണ് ഹോട്ടലിലുള്ളത്. നാല് റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നു. 9 സ്യൂട്ട് റൂമുകളും ഹോട്ടലിലുണ്ട്. വമ്പന്‍ ആഡംബര സൗകര്യത്തോടെയാണ് ഹോട്ടല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. എന്നാല്‍ ഇതെല്ലാം നിയമം ലംഘിച്ചാണെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ശാസ്ത്രസാങ്കേതിക വകുപ്പും തീരദേശ പരിപാലന അഥോറിറ്റിയും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കുസാറ്റിലെ പ്രൊഫസറായ ഡോ.എ. രാമചന്ദ്രന്, കേരള സര്‍വ്വകലാശാലയിലെ അക്വാട്ടിക് ബയോളജി പ്രൊഫസര്‍, ഡോ. കെ. പത്മകുമാര്‍, കെ.എസ്.സി.എസ്.ടി കോസ്റ്റല്‍ വിഭാഗം ഹെഡ് ഡോ. കമലാക്ഷന്‍ കോക്കല്‍ എന്നിവരാണ് അന്വേഷണ സമിതിയില്‍ ഉണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും തയ്യാറാക്കിയ സമഗ്രമായ തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ടാണ് ഹോട്ടലിന്റെ നിര്‍മ്മാണം നടന്നിരിക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിടങ്ങളെല്ലാം അനധികൃതമായാണ് ഉണ്ടാക്കിയിരിക്കുന്നത്. തൃക്കടവൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.
ഒരു നിര്‍മ്മാണപ്രവര്‍ത്തനവും നടത്താന്‍ പാടില്ലാത്ത സി .ആര്.ഇസഡ് ഏരിയയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. അതുപോലെ തന്നെ ഹോട്ടലിനുവേണ്ടിയും ബോട്ട് ജെട്ടി നിര്‍മ്മിക്കാനും അഷ്ടമുടിക്കായല്‍ നികത്തിയെടുത്തിട്ടുണ്ട്. ഹോട്ടല്‍ നില്ക്കുന്ന സ്ഥലത്തെ ബഹുനില കെട്ടിടം തീരദേശപരിപാലന അഥോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ നിര്‍മ്മിച്ചവയാണെന്നും സമിതി കണ്ടെത്തി. സ്ഥലപരിശോധന കൂടാതെ ബഹിരാകാശത്തുനിന്നുള്ള ഗൂഗിള്‍ ഇമേജ് സമിതി പരിശോധിച്ചു. ഇതിലും സ്ഥലം കൈയേറിയാണ് ഹോട്ടല്‍ റാവിസ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് വ്യക്തമായതായി സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. 2003, 2009, 2011, 2014 വര്‍ഷങ്ങളിലെ ഗൂഗിള്‍ ചിത്രങ്ങളാണ് സമിതി പരിശോധിച്ചത്. ഇതില്‍ 2003 ല്‍ അഷ്ടമുടിയിലുണ്ടായിരുന്ന ചെറിയ കെട്ടിടങ്ങള്‍ വന്‍തോതില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി ഹോട്ടല്‍ റാവിസ് വലുതാക്കിയതായി ബോധ്യപ്പെട്ടു. ഈ സ്ഥലത്ത് ഒരു വലിയ നീന്തല്‍ക്കുളവും നിര്‍മ്മിച്ചിട്ടുണ്ട്. ഇതെല്ലാം നിയമവിരുദ്ധമായാണ്. കായലിന്റെ തീരത്തുനിന്ന് നൂറ് മീറ്ററിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്നാണ് തീരദേശ പരിപാലന നിയമം അനുശാസിക്കുന്നത്. എന്നാല്‍ ഇതിനെയെല്ലാം നഗ്നമായി ലംഘിച്ചുകൊണ്ടാണ് ഹോട്ടല്‍ റാവിസിന്റെ നിര്‍മ്മാണം നടന്നിരിക്കുന്നതെന്നാണ് ഇപ്പോള്‍ തീരദേശ പരിപാലന അഥോറിറ്റി കണ്ടെത്തിയിരിക്കുന്നത്.
രവിപിള്ളയ്ക്ക് അഷ്ടമുടിയില്‍ ഹോട്ടല്‍ റാവിസ് നിര്‍മ്മിക്കാനായത് ഭരണതലങ്ങളിലുള്ള സ്വാധീനവും പണക്കൊഴുപ്പുമാണെന്ന് തെളിയിക്കുന്നതാണ് തീരദേശ പരിപാലന അഥോറിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അതിന്റെ തുടര്‍ച്ചയാണ് ഇടത് സര്‍ക്കാരിന്റെ പുതിയ തീരുമാനവും.