സിസ്റ്റര്‍ ലിസി കുര്യനെ വീട്ടുതടങ്കലില്‍ ആക്കിയിട്ടില്ലെന്ന് എഫ്സിസി
കോട്ടയം: ജലന്ധര്‍ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴി നല്കിയ സിസ്റ്റര്‍ ലിസി കുര്യനെ വീട്ടുതടങ്കലില്‍ ആക്കിയിട്ടില്ലെന്ന് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം. ഫ്രാങ്കോയ്ക്കെതിരെ സിസ്റ്റര്‍ മൊഴി നല്‍കിയത് സന്യാസിനി സമൂഹത്തിന്റെ അറിവോടെയല്ല. മഠാധികൃതരോട് സിസ്റ്ററും കുടുംബവും വളരെ മോശമായാണ് പെരുമാറിയതെന്നും എഫ്സിസി പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു.
സന്യാസ സമൂഹത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചത് തെളിഞ്ഞതിനെ തുടര്‍ന്നാണ് സിസ്റ്റര്‍ ലൂസി കുര്യനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയതിന് ശേഷം മാത്രമാണ് ബിഷപ്പിനെതിരെ ഇവര്‍ മൊഴി നല്‍കിയെന്ന വാര്‍ത്ത അറിഞ്ഞത്. സ്വന്തം ഇഷ്ടപ്രകാരമാണ് ബിഷപ്പിനെതിരെ മൊഴി നല്‍കിയതെന്നും മഠത്തിന് ഇതില്‍ പങ്കില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എഫ്സിസി വിജയവാഡ പ്രോവിന്സിന്റെ ഉടമസ്ഥതയില്‍ മൂവാറ്റുപുഴയിലെ അതിഥി മന്ദിരത്തിലാണ് സിസ്റ്ററിന്റെ താമസം. കഴിഞ്ഞ 12 വര്‍ഷമായി അനധികൃതമായി ഇവര്‍ ഇവിടെ താമസിച്ച് വരികയാണെന്നും എഫ്സിസി ആരോപിക്കുന്നു.
സീറോ മലബാര്‍ സഭാംഗമായ ലിസി വടക്കേലിനെ മൂവാറ്റുപുഴയിലെ മഠത്തിലെത്തി കഴിഞ്ഞ ദിവസമാണ് പൊലീസ് മോചിപ്പിച്ചത്. ലിസി വടക്കേലിനെ തടങ്കലില്‍ പാര്‍പ്പിച്ചുവെന്ന സഹോദന്റെ പരാതിയിലായിരുന്നു പൊലീസ് നടപടി. ബിഷപ്പ് ഫ്രാങ്കോ കേസില്‍ സാക്ഷി മൊഴി നല്‍കിയതിലുള്ള പ്രതികാരമായാണ് തന്നെ തടങ്കലില്‍ പാര്‍പ്പിച്ചതെന്നായിരുന്നു ലിസിയുടെ മൊഴി. ബിഷപ്പ് കേസില്‍ മൊഴി നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു വിദജയവാ!ഡയിലേക്കുള്ള സിസ്റ്ററിന്റെ സ്ഥലം മാറ്റം. കന്യാസ്ത്രീയുടെ പരാതിയില്‍ സന്നാസിനി സമൂഹത്തിനെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് വിശദീകരണവുമായി മഠം രംഗത്ത് വരുന്നത്.
ലിസി വടക്കേലിന്റെ സ്ഥലംമാറ്റവും ഫ്രാങ്കോ കേസുമായി ബന്ധമില്ല. ബിഷപ്പ് കേസില്‍ സിസ്റ്റര്‍ മൊഴി നല്‍കിയത് മദര്‍ സുപ്പിരിയര്‍ പൊലും അറിയാതെയാണ്. ജനുവരി 25ന് സ്ഥലം മാറ്റ അറിയിപ്പ് കൈമാറിയപ്പോള്‍ മാത്രാണ് ലിസി താന്‍ കേസില്‍ സാക്ഷിയാണെന്ന കാര്യം മഠത്തെ അറിയിച്ചത്. അതിനാല്‍ സ്ഥലംമാറ്റവും കേസും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. സനാസിനി സമൂഹത്തില്‍ നിന്ന് വഴി മാറി നടന്ന സിസ്റ്ററിന് തിരുത്തലിനുള്ള അവസരം എന്ന നിലയിലാണ് സ്ഥലംമാറ്റം നല്‍കിയതെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.
ഫെബ്രു 12ന് വിജയവാഡയില്‍ പുതിയ ജോലിയില്‍ പ്രവേശിച്ച സിസ്റ്റര്‍ 15ന് മഠം അധികൃതര്‍ അറിയാതെയാണ് മൂവാറ്റുപുഴ മഠത്തിലെത്തിയത്. ഇതിനിടയില്‍ സിസ്റ്റര്‍ രോഗബാധിതയായ അമ്മയെ കാണുകയും മഠത്തില്‍ തന്നെ തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന് ഫെബ്രുവരി18ന് ഉച്ചയോടെ ലിസിയുടെ സഹോദരന് മഠത്തിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും എഫ്സിസി സന്യാസിനി സമൂഹം ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ അല്‍ഫോന്‍സയുടെ പേരിലാണ് വാര്‍ത്താക്കുറിപ്പ്.