പെരിയ ഇരട്ടക്കൊല സിബിഐ അന്വേഷിക്കണം: ഉമ്മന്‍ ചാണ്ടി
കാസര്‍കോട്: സ്വതന്ത്ര അന്വേഷണത്തെ സിപിഎം ഭയപ്പെടുന്നെന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ഇരുവരുടെയും മാതാപിതാക്കളെ ഉമ്മന്‍ചാണ്ടി ആശ്വസിപ്പിച്ചു. മകന് ചാണ്ടി ഉമ്മന്‍, ഡിസിസി ഭാരവാഹികള്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിവരും ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ ഉപവാസസമരം നടത്തി. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. പെരിയ ഇരട്ടക്കൊല സിബിഐ അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
പെരിയ ഇരട്ടക്കൊല നിഷ്ഠൂരമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന് പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടി അംഗങ്ങളിലെ അത്തരം ചിന്തകള്‍ ഗുരുതരവ്യതിയാനമാണ്. പ്രതികളില്‍ ആരായാലും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
പെരിയ ഇരട്ടക്കൊലക്കൊലപാതകത്തില് എ. പീതാംബരന്റെ കുടുംബം സിപിഎമ്മിനെ തള്ളി പറഞ്ഞിരുന്നു. പീതാംബരന് സ്വന്തം നിലയ്ക്ക് കൊല നടത്താന്‍ സാധ്യതയില്ല. കൊല ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയുടെ അറിവോടെയായിരിക്കും. പീതാംബരന് കുറ്റം ചെയ്തെന്ന് വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും പീതാംബരന്റെ ഭാര്യ മഞ്ജുവും മകള്‍ ദേവികയും പറഞ്ഞു.
പ്രാദേശിക പ്രശ്നത്തിന്റെ പേരില്‍ ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന് പല തവണ വധ ഭീഷണി മുഴക്കിയിരുന്നു. എംഎല്‍എയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നല്‍കിയത് എന്നും സത്യന് ആരോപിച്ചു. പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മിനിട്ടുകള്‍ക്ക് മുന്‍പായിരുന്നു ശരത് ലാലിന്റെ അച്ഛന്റെ പ്രതികരണം.
ഇരട്ട കൊലപാതകം സിപിഎമ്മിന്റെ പൂര്‍ണ അറിവോടെയാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന് സത്യന് പറഞ്ഞു. പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളം. പ്രതി പീതാംബരന് തന്നെയാണ്. പാര്‍ട്ടിയുടെ അറിവില്ലാതെ ലോക്കല്‍ കമ്മറ്റി അംഗമായ ഇയാള്‍ ഒന്നും ചെയ്യില്ല.