ബിജെപിയില്‍ നിന്നുള്ള അധിക്ഷേപം ബഹുമതി; മോദിയോട് വെറുപ്പില്ല, പക്ഷേ മോദിക്കെതിരെ പോരാടും; മോദി മന്ത്രിസഭയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ്: രാഹുല്‍
ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോരാടുമെങ്കിലും അദ്ദേഹത്തോട് വെറുപ്പില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.മോദി ഒരു തവണ കൂടി പ്രധാനമന്ത്രി ആകുന്നതിനെതിരെ ഞാൻ പോരാടും. പക്ഷേ അപ്പോഴും അദ്ദേഹത്തോട് എനിക്ക് വെറുപ്പില്ല. അഭിപ്രായം പറയാനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്രത്തെ ഞാൻ ബഹുമാനിക്കുന്നു. അതേ സമയം ബി ജെ പിയിൽ നിന്ന് നേരിടേണ്ടി വരുന്ന അധിക്ഷേപവും അപമാനവും എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭുവനേശ്വറിൽ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
‘അദ്ദേഹത്തിനോട് എനിക്കും, എന്നോട് അദ്ദേഹത്തിനും അഭിപ്രായ വ്യത്യാസമുണ്ട്. അദ്ദേഹം ഇനി ഒരു തവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാന്‍ ഞാന്‍ പോരാടും. പക്ഷേ എനിക്ക് അദ്ദേഹത്തോട് വെറുപ്പില്ല. അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു.’- രാഹുല്‍ പറഞ്ഞു.
”ബിജെപിയും ആര്‍എസ്എസും എനിക്കെതിരെ നടത്തുന്ന അസഭ്യപരാമര്‍ശങ്ങള്‍ എനിക്ക് നല്കുന്ന സമ്മാനങ്ങളാണ്. അവരില്‍ നിന്നും എനിക്ക് ലഭിക്കുന്ന ബഹുമതിയായിട്ടാണ് എനിക്കവ അനുഭവപ്പെടുന്നത്. മോദി എന്നെ അധിക്ഷേപിക്കുമ്പോള്‍ എന്നെ ആലിംഗനം ചെയ്യുന്നതായിട്ടാണ് തോന്നുന്നത്. ‘എന്നെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അദ്ദേഹം വെറുക്കുന്നുവെന്ന് എനിക്കറിയാം. അതാണ് ആ പാര്‍ട്ടിയുടെ രീതിശാസ്ത്രം. പക്ഷേ ഞാന്‍ അങ്ങനെയല്ല. ഞങ്ങളുടെ പാര്‍ട്ടിയോ ഞാനോ ആരെയും വെറുക്കാറില്ല.- രാഹുല്‍ വ്യക്തമാക്കി.
”വിദ്വേഷത്തില്‍ നിന്നും വെറുപ്പില്‍ നിന്നും ഒന്നും നേടാന്‍ സാധിക്കില്ല എന്ന് ഞങ്ങള്‍ക്കറിയാം.” മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ ഗാന്ധി ഇപ്രകാരം പറഞ്ഞത്. മോദി മന്ത്രിസഭയിലെ മന്ത്രിമാരെ നിയന്ത്രിക്കുന്നത് നാഗ്പൂരിലെ ആര്‍എസ്എസ് ആണെന്നും രാഹുല്‍ വിമര്‍ശിച്ചു. രാജ്യത്തെ കര്‍ഷകരെ മറന്ന നിലപാടാണ് മോദി സ്വീകരിച്ചിരിക്കുന്നത്. കര്‍ഷകരെ ഈ നിലപാട് അസ്വസ്ഥരാക്കുന്നുണ്ടെന്നും രാഹുല്‍ പ്രസംഗമധ്യേ കൂട്ടിച്ചേര്‍ത്തു.
ആര്എസ്എസ്സാണിപ്പോള് രാജ്യം ഭരിക്കുന്നതെന്ന് ആരോപിച്ച രാഹുല്‍ രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലും ആര്‍എസ്എസ് നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.
ലോക്സഭയില്‍ മോദിയെ ആശ്ലേഷിച്ച ശേഷം തിരികെ നടന്ന് സീറ്റിലെത്തിയ ശേഷം രാഹുല്‍ തൊട്ടപ്പുറത്തുള്ള സീറ്റിലിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ നോക്കി കണ്ണിറുക്കിയതും വിവാദമായിരുന്നു.