പുതിയ വാഗണ്‍ ആര് വിപണിയിൽ തരംഗമാകുന്നു
കൊച്ചി: മാരുതി സുസൂക്കിയുടെ മൂന്നാം തലമുറ വാഗണ്‍ ആര് വിപണിയില്‍ എത്തി. കരുത്തുറ്റ രൂപകൽപ്പന, വിശാലമായ ഉള്‍ഭാഗം, ഏറ്റവും സുഖദായകം, അടുത്ത തലമുറ ഇന്‍ഫോ ടെയ്ന്മെന്റ് സിസ്റ്റം, അഡ്വാന്‍സ്ഡ് കെ സീരീസ് എഞ്ചിന്, ഏറ്റവും മികച്ച ഇന്ധനക്ഷമത എന്നിവയാണ് പുതിയ വലിയ വാഗണ്‍ ആറിന്റെ പ്രത്യേകതകള്‍.
അഞ്ചാം തലമുറ ഹാര്‍ടെക്റ്റ് പ്ലാറ്റ് ഫോമിലാണ് പുതിയ വാഗണ്‍ ആര് നിർമിച്ചിരിക്കുന്നത്. തികഞ്ഞ സുരക്ഷിതത്വം ആണ് ഹാര്‍ടെക്റ്റ് പ്ലാറ്റ് ഫോം പ്രദാനം ചെയ്യുന്നത്. ആകര്‍ഷണീയമായ രൂപകൽപന, വിശാലമായ ഉള്‍ഭാഗം, സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ, ഓട്ടോഗീയര് ഷിഫ്റ്റ് സാങ്കേതിക വിദ്യ എന്നിവ പുതിയ വാഗണ്‍ ആറിനെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് കൂടുതല്‍ പ്രിയങ്കരമാക്കുമെന്ന് മാരുതി സുസൂക്കി ഇന്ത്യ മാനെജിങ് ഡയറക്റ്ററും സിഇഒ യുമായ കെനിച്ചി അയുക്കാവ പറഞ്ഞു. 2.2 ദശലക്ഷം കുടുംബങ്ങള്‍ ഇപ്പോള്‍ വാഗണ്‍ ആര് ഉപയോഗിക്കുന്നുണ്ട്. പുതിയ വലിയ വാഗണ്‍ ആര് വികസിപ്പിക്കുന്നതിനു വേണ്ടി മാരുതി സുസൂക്കിയും പങ്കാളികളും ചേര്‍ന്ന് 670 കോടി രൂപയാണ്. നിക്ഷേപിച്ചത് ഏറ്റവും തികഞ്ഞ സുരക്ഷാ സംവിധാനമാണ് വാഗണ്‍ ആറില്‍ ഒരുക്കിയിട്ടുള്ളത്.
1.01 എല്‍ എൻജിന് പുറമേ അതിശക്തമായ പ്രകടനം കാഴ്ചവയ്ക്കുന്ന 1.2 എല്‍ എൻജിനുമായാണ് പുതിയ വാഗണ്‍ ആര് എത്തുന്നത്. 1.2 എല്‍ പതിപ്പ്. ഒരു ലിറ്ററിന് 21.5 കിലോമീറ്ററാണ് നല്‍കുക. 1.0 എല്‍ പതിപ്പാകട്ടെ 22.5 കിലോമീറ്ററാണ് ലഭ്യമാക്കുക. നിലവിലുള്ള മോഡലിനേക്കാള്‍ 10 ശതമാനം കൂടുതലാണിത്. ഡ്രൈവര്‍ എയര്‍ ബാഗ്, ആന്റിലോക് ബ്രേയിക്കിങ്ങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേയ്ക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, മുന്‍സീറ്റ് ബെല്‍റ്റ് സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സര്‍ എന്നിവയെല്ലാം സുരക്ഷാ സംവിധാനത്തിന്റെ ഭാഗങ്ങളാണ്.
സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. 17.78 സെന്റിമീറ്റര്‍ വലിപ്പമുള്ള സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോയില്‍ സ്മാര്‍ട്ട്ഫോണ്‍, ക്ലൗഡ് അധിഷ്ടിത സേവനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പേള്പൂള് സൈഡ് നീല, പേള്‍ നട്ട്മെഗ് ബ്രൗണ്‍, മാഗ്മഗ്രേ, ഓട്ടം ഓറഞ്ച്, സില്‍ക്കി സില്‍വര്‍, സുപ്പീരിയര്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യം. 1.2 എല്‍ പതിപ്പിന്റെ വില 4.89 ലക്ഷം മുതല്‍ 5.69 ലക്ഷം വരെയാണ്. 1.0 എല്‍ എൻജിന് പതിപ്പിന്റെ വില 4.19 ലക്ഷം മുതല്‍ 5.16 ലക്ഷം വരെയും.