ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തി; സ്ഥിരീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും; ദൃശ്യങ്ങള്‍ പുറത്ത്
സന്നിധാനം: ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തിയതിന് സ്ഥിരീകരണം. യുവതി പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് 47കാരിയായ ശശികല സന്നിധാനത്തെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം ഭര്‍ത്താവിനൊപ്പം പമ്പയിലെ ഗാര്‍ഡ് റൂമിലെത്തി ശശികല ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. താന്‍ ശ്രീലങ്കന്‍ സ്വദേശിനിയാണെന്നും ദര്‍ശനം നടത്തണമെന്നും അറിയിച്ചു. തുടര്‍ന്ന് പൊലീസ് ഇവരുടെ പാസ്പോര്‍ട്ട് പരിശോധിക്കുകയും ഇവര്‍ക്ക് 47 വയസ്സാണെന്ന് മനസ്സിലാക്കുകയും ചെയ്തു. തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്നും ദര്‍ശനത്തിന് അവസരം നല്‍കണമെന്നും യുവതി ആവശ്യപ്പെടുകയായിരുന്നു. ഗര്‍ഭപാത്രം നീക്കം ചെയ്തതിന്റെ രേഖകളും ഇവര്‍ പോലീസിന് സമര്‍പ്പിച്ചു. തുടര്‍ന്ന് മഫ്തിയിലുള്ള രണ്ട് പൊലീസുകാരുടെ സഹായത്തോടെ ഇവരെ മല കയറാന്‍ അനുവദിക്കുകയായിരുന്നു.
യുവതി ശബരിമല ദര്‍ശനം നടത്തിയതായി ഇന്നലെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മരക്കൂട്ടം വഴി ശരംകുത്തി വരെ മാത്രമേ എത്തിയിരുന്നുള്ളെന്നും പ്രതിഷേധത്തെ തുടര്‍ന്ന് പിന്തിരിഞ്ഞെന്നുമായിരുന്നു യുവതിയും ഭര്‍ത്താവും മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
പൊലീസിന്റെ അനുമതിയോടെ ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് മലകയറാൻ തുടങ്ങിയ ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടായെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ തീർത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നും പൊലീസ് മടക്കി അയക്കുകയായിരുന്നെന്നുമാണ് പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞത്.
ഭാര്യയ്ക്കൊപ്പം പമ്പയിൽ നിന്ന് മഫ്തി പൊലീസിനോടൊപ്പം മലകയറിയെങ്കിലും ശബരിപീഠത്തിൽ എത്തിയപ്പോൾ മാധ്യമ ക്യാമറകൾ കണ്ട് കൂടെ ഉണ്ടായിരുന്ന പൊലീസുകാർ പിന്തിരിഞ്ഞെന്ന് ശരവണമാരൻ പറയുന്നു. ഇതെത്തുടർന്ന് ഭാര്യയെ കാണാതായതായി പരാതിപ്പെട്ട് രാത്രി പതിനൊന്നരയോടെ ഇയാൾ സന്നിധാനം പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തുകയായിരുന്നു. തൊട്ടു പിന്നാലെ മാധ്യമങ്ങളുടെ കണ്ണിൽ പെടാതെ ശശികലയും പമ്പയിലെത്തി. മുഖം മറച്ച് പമ്പ കടക്കാനൊരുങ്ങിയ ശശികലയെ മാധ്യമ പ്രവർത്തകർ തിരിച്ചറിഞ്ഞു. പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചു. പതിനെട്ടാം പടിക്ക് സമീപമെത്തിയ തനിക്ക് പൊലീസ് ദർശനാനുമതി നിഷേധിച്ചുവെന്ന് ആരോപണം ഉയര്‍ത്തി.
ശ്രീലങ്കൻ സ്വദേശിനി ദർശനം നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭർത്താവ് അശോക കുമാരനൊപ്പമാണ് ശശികല എത്തിയത്. വിശ്വാസികളായ ഇവർ പതിനെട്ടാം പടി വഴി സന്നിധാനത്ത് എത്തുകയും ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നും ജയരാജൻ വ്യക്തമാക്കി.
ശശികലയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ദര്‍ശനം നടത്തിയില്ലെന്ന തരത്തില്‍ പ്രചരണം നടത്തിയതെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം. നേരത്തെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, ഇവര്‍ക്കെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ തിരിച്ചിറക്കി എന്ന് മാത്രമാണ് പൊലീസ് മറുപടി നല്‍കിയിരുന്നത്.