കണ്ണുരട്ടലും വിരട്ടലും വേണ്ട; എൻഎസ്എസിന് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം:എൻഎസ്എസിന് പരോക്ഷമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.നവോത്ഥാന മൂല്ല്യങ്ങൾ സംരക്ഷിക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയും ഉണ്ടാകുന്നു. അത് ചെലവാകുന്നിടത്ത് മതി.ഇത് കൊണ്ടൊന്നും ഭയപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ കോടിയേരിയും എൻഎസ്എസിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇതിന് ശക്തമായ മറുപടിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നൽകിയത്.കോടിയേരിയുടെ ഇപ്പോഴത്തെ പരാമര്‍ശങ്ങള്‍ എന്‍എസ്എസിനെ പറ്റിയുള്ള അജ്ഞത മൂലവും, ആനുകാലിക സാഹചര്യങ്ങളില്‍ നിന്നും ഉടലെടുത്ത നിരാശ മൂലവുമാണ് .
മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്എസ് എന്ന കാര്യം കോടിയേരി ഓര്‍ക്കുന്നത് നല്ലതാണ്. അതിന് വേണ്ടി ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണുള്ളത്. രാഷ്ട്രീയത്തിന് അതീതവും മതേതരത്വത്തിന് ഉതകുന്നതും, മന്നത്ത് പത്മനാഭന്റെ ദര്‍ശനങ്ങളില്‍ അധിഷ്ഠിതവുമായ, നിലപാടാണ് എന്‍എസ്എസ് ഇന്നും തുടരുന്നതെന്ന് കോടിയേരി ബാലകൃഷ്ണന് അറിയണം
1957ല്‍ മന്നത്ത് പത്മനാഭന് നിങ്ങള്‍ക്ക് അഭിമതനായിരുന്നു. എന്നാല്‍ 1959ലെ സംഭവ വികാസങ്ങളെ തുടര്‍ന്ന് മന്നത്ത് പത്മനാഭനെ അനഭിമതനാക്കിയത് ആരാണ്. ഇന്ന് നിങ്ങള്‍ക്ക് മന്നത്ത് പത്മനാഭനെ നവോത്ഥാന നായകനായി അംഗീകരിക്കേണ്ടി വന്നു. അദ്ദേഹത്തെ നെഞ്ചിലേറ്റി, പ്രസ്ഥാനത്തെ നയിക്കുന്ന എന്‍എസ്എസ് നേതൃത്വത്തെ ആക്ഷേപിക്കാന്‍ ശ്രമിക്കാതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ട കാര്യത്തില്‍ നിങ്ങള്‍ക്ക് പറ്റിയ വീഴ്ചകള്‍ തിരുത്താനാണ് സ്വയം ശ്രമിക്കേണ്ടത്
എന്‍എസ്എസിന് എന്നും ഒരു നിലപാടേ ഉള്ളു. അത് രാജ്യനന്മക്ക് വേണ്ടി മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി, ഈശ്വരവിശ്വാസം എന്നിവ സംരക്ഷിക്കുക എന്നതാണ്. അതിന്റെ പിന്നില്‍ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ല. അതേസമയം എന്‍എസ്എസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും, നിരീശ്വരവാദത്തിന് എതിരാണെന്നാണ് പ്രതികരണം.
ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്ത് എത്തിയത്.