ഭയം വേണ്ട; അറിയാം കോംഗോ പനിയെക്കുറിച്ച്
കേരളത്തിൽ കോംഗോ പനി റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നറിഞ്ഞതു മുതൽ പരിഭ്രാന്തിയിലാണ് മലയാളികൾ. ഈ രോഗത്തെക്കുറിച്ച് ഏറെ ആശങ്കകളും സംശയങ്ങളുമാണ് എല്ലാവരുടേയും മനസിൽ. എന്നാൽ രോഗത്തെ പേടിക്കുകയല്ല മറിച്ച് കരുതലാണ് വേണ്ടത്. വൈറസ് പടർത്തുന്ന രോഗമാണ് കോംഗോ. എന്നാൽ സാധാരണ വൈറസ് പനിയെപ്പോലെ അപകടകാരിയുമല്ല.
ലോകാരോഗ്യ സംഘടന വളരെ ഗൗരവമായി കൈകാര്യം ചെയ്യണമെന്നു രേഖപ്പെടുത്തിയിട്ടുള്ള വൈറസാണ് ക്രിമിയന്‍ കോംഗോ ഹെമൊറോജിക്. രോഗിയെ ദിവസങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്താൻ വളരെപ്പെട്ടെന്ന് ഈ വൈറസിനു കഴിയും.
വൈറസ് ബാധയേറ്റ വ്യക്തികളിൽ 10 ശതമാനം മുതൽ 40 ശതമാനം വരെയാണ് മരണ നിരക്ക്. എത്ര നേരത്തേ രോഗം കണ്ടെത്താൻ സാധിക്കുന്നോ, അത്രയും നേരത്തെ രോഗത്തെ പ്രതിരോധിക്കാൻ കഴിയും. മിക്ക വൈറസുകൾക്കും അവയെ വഹിക്കാൻ വാഹകർ ഉണ്ടാകും. മൃഗങ്ങളിൽ കാണുന്ന ചെളളാണ് കോംഗോ വൈറസിന്റെ ‘ഹെല്ലോമ’ എന്ന ചെള്ളിനത്തില്‍പ്പെട്ട ജീവിയില്‍ കാണുന്ന ‘ബണ്‍യാവിരിദെ’ എന്ന വൈറസ് കുടുംബാംഗമാണ് ക്രിമിയന്‍ കോംഗോ ഹെമൊറോജിക് വൈറസ്.
1944ൽ സോവിയേറ്റ് യൂണിയനിലെ ക്രിമിയയിലാണ് ആദ്യമായി ഈ വൈറസിനെ കണ്ടെത്തിയത്. ക്രിമിയൻ ഹെമറോജിക് വൈറസെന്നായിരുന്നു പേര്. പിന്നീട് കാൽ നൂറ്റാണ്ട് പിന്നിട്ട് 1969ൽ കോംഗോയിൽ കണ്ടെത്തിയതോടെ ക്രിമിയൻ കോംഗോ ഹെമറോജിക് വൈറസ് എന്നായി പേര്.
രോഗം പകരുന്ന വിധം
വളര്‍ത്തുമൃഗങ്ങളിലൂടെയും വന്യജീവികളിലൂടെയും ഈ വൈറസ് പടരാം. മൃഗങ്ങളുടെ തൊലിയിൽ നിന്ന് മനുഷ്യരിലേക്കും മൃഗങ്ങളുടെ രക്തത്തിൽ നിന്ന് മനുഷ്യരിലേക്കും, വൈറസ് ബാധയേറ്റയാളുടെ രക്തം, ശരീരസ്രവം എന്നിവയിലൂടെ മറ്റ് മനുഷ്യരിലേക്കും രോഗം പകരും. വൈറസ് ബാധയേറ്റ ആളുടെ ശരീരത്തിൽ ഉപയോഗിച്ച സിറിഞ്ച് മറ്റൊരാളിൽ ഉപയോഗിച്ചാലോ, അല്ലെങ്കിൽ മെഡിക്കൽ ഉപകരണങ്ങളിലൂടെയും ഇത് പടരാൻ സാധ്യതയുണ്ട്.
ലക്ഷണങ്ങൾ
കടുത്ത തലവേദന, വയറുവേദന, ഛർദ്ദി, സന്ധിവേതന, ഉയർന്ന താപനിലയിലുളള പനി തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടാകാം. കൂടാതെ നടുവേദനയും അസാധാരണമായി രീതിയിൽ കണ്ണു ചുവക്കാനും തൊണ്ടയിൽ പഴുപ്പുണ്ടാകാനും സാധ്യതയുണ്ട്. ചിലരിൽ മഞ്ഞപ്പിത്തവും മൂക്കിലൂടെ രക്തസ്രാവവും ഉണ്ടാകാം.