ലോകത്തെ ഞെട്ടിച്ച് ഇന്ത്യന്‍ ആകാശ വിജയം; നെഞ്ചിടിപ്പോടെ ചൈനയും പാക്കിസ്ഥാനും
ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഇന്ത്യക്ക് വീണ്ടും ആകാശ വിജയം. ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസ് വിജയകരമായി വിക്ഷേപിച്ച് അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ.
ഹൈസിസിനൊപ്പം 30 വിദേശ ഉപഗ്രഹങ്ങളെയാണ് പി.എസ്.എല്‍.വി സി 43 റോക്കറ്റ് ലക്ഷ്യ പഥത്തിലെത്തിച്ചത്. ഒരു കാലത്ത് ബഹിരാകാശ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാന്‍ തയ്യാറാകാതിരുന്ന അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണ് അവരുടെ ഉപഗ്രഹ വിക്ഷേപത്തിന് ഇന്ത്യയുടെ സഹായം തേടിയിരിക്കുന്നത്.
30 വിദേശ ഉപഗ്രഹങ്ങളില്‍ 23 എണ്ണവും ബഹിരാകാശ ഗവേഷണ രംഗത്ത് മേല്‍ക്കൈയുണ്ടെന്ന് അവകാശപ്പെടുന്ന അമേരിക്കയുടേതാണ്. നെതര്‍ലന്‍ഡ്, കാനഡ, സ്വിറ്റ്സലര്ലന്റ്, കൊളംബിയ, മലേഷ്യ, ഫിന്‍ലന്‍ഡ്, സ്പെയിന് തുടങ്ങിയ രാജ്യങ്ങളുടേതാണ് ബാക്കിയുള്ളവ.

ഭൂമിയുടെ ഉപരിതലം കൂടുതല്‍ മികവോടെ പഠിക്കലാണ് ഇന്ത്യ വിക്ഷേപിച്ച ഹൈസിസ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. സൈനിക ആവശ്യങ്ങള്‍ക്കും കൃഷി, വനം, തീരദേശമേഖലയുടെ നിര്‍ണയം, ഉള്‍നാടന്‍ ജലാശയങ്ങളുടെ പഠനം തുടങ്ങിയവക്കും ഹൈസിസ് ഉപയോഗപ്രദമാകും. അഞ്ചു വര്‍ഷമാണ് ഹൈസിസിന്റെ കാലാവധി.
ചൈനയുടെയും പാക്കിസ്ഥാന്റെയും സൈനിക നീക്കങ്ങളും വിവരങ്ങളും കൂടുതല്‍ സൂക്ഷ്മതയോടെ ഒപ്പിയെടുക്കാന്‍ ഹൈസിസ് ഉപഗ്രഹത്തിനു കഴിയുമെന്നതാണ് ഇവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.
ചൈനക്ക് വെല്ലുവിളി ഉയര്‍ത്തി വിയറ്റ്നാമില്‍ ഇന്ത്യ ഉപഗ്രഹ നിയന്ത്രണ കേന്ദ്രം സ്ഥാപിക്കുന്നുണ്ട്. ഇന്ന് ലോകത്തില്‍ കുറഞ്ഞ ചെലവില്‍ ഉപഗ്രഹ വിക്ഷേപത്തിന് ഇന്ത്യയെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ആശ്രയിക്കുന്നത്.
അമേരിക്കയുടെ നാസയെപ്പോലും വെല്ലുന്ന നേട്ടമാണ് ഇന്ത്യയുടെ ഐ.എസ്.ആര്.ഒ കൈവരിച്ചത്. അഞ്ചു വര്‍ഷം മുമ്പ് 1000 കോടി രൂപയുടെ വരുമാനമാണ് ഐ.എസ്.ആര്.ഒയുടെ ആന്‍ട്രിക്സ് കോര്പ്പറേഷന് ഉണ്ടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ 2000 കോടി ആയി കുതിച്ചുയര്‍ന്നു കഴിഞ്ഞു. ബഹിരാകാശ ഗവേഷണരംഗത്ത് ചൈനയേക്കാള്‍ മുന്നിലാണ് ഇന്ത്യ. പാക്കിസ്ഥാനാവട്ടെ ഉപഗ്രഹ വിക്ഷേപണത്തിന് ചൈനയെയാണ് ആശ്രയിക്കുന്നത്.