വഴികാട്ടുന്ന പ്രകൃതി പ്രതിഭാസങ്ങള്‍
വയല്വരമ്പുകളിലെ എലികളുടെ ഒളിസങ്കേതങ്ങള്‍ സാധാരണ നെല്‍കര്‍ഷകര്‍ ക്ക് ഒരു ഭീഷണിയാണ്. എന്നാല്‍ കുട്ടനാടന്‍ നെല്‍കര്‍ഷകര്‍ക്ക് എലികള്‍ ഒരു വന്‍ ഭീഷണിയല്ല. കായല്‍വെള്ളം വയല്വരമ്പുകളിലെ എലിമാളങ്ങളിലേക്ക് ഇറങ്ങി ചെല്ലു ന്നതും അവ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതുമാണ് ഇതിന് കാരണം. അതുകൊണ്ടു തന്നെ വേലിയേറ്റം എന്ന പ്രകൃതി പ്രതിഭാസം കര്ഷകന് തി•യല്ല, ന•യാണ്.
വേലിയേറ്റത്തെ തുടര്‍ന്ന് കായല്‍വെള്ളം ഉപ്പുരസത്തിലേക്ക് മാറി. ഈ ഉപ്പുവെ ള്ളം മണ്ണിനെ അമ്ലഗുണമുള്ളതാക്കി പച്ചക്കറി വിളകളുടെ വിളവ് ഗണ്യമായി കുറയാന്‍ ഇടവന്നു. അപ്പോള്‍ കര്‍ഷകര്‍ കടല്‍വെള്ളത്തോടൊപ്പമെത്തിയ കക്കകള്‍ മണ്ണിലേക്ക് ചേര്‍ത്തു കൊടുത്തു. മണ്ണ് അമ്ലഗുണത്തില്‍ നിന്നും ക്ഷാരഗുണത്തിലേക്ക് മാറി. പച്ച ക്കറി വിളകളില്‍ നിന്നും കൂടുതല്‍ വിളവ് ലഭിച്ചു തുടങ്ങി. ഇപ്പോള്‍ നമ്മുടെ കൃഷി വിദ ഗ്ദ്ധരും അമ്ലഗുണത്തെ ക്ഷാരഗുണമാക്കി മണ്ണിന്റെ വിളപൊലിമ കൂട്ടാന്‍, കടല്‍വെള്ള ത്തോടൊപ്പം വിരുന്നെത്തുന്ന കക്കകളെ മണ്ണിലേക്ക് ചേര്‍ത്തുകൊടുക്കുവാനാണ് ശുപാര്‍ശ ചെയ്യുന്നത്.
വേനല്‍കാലത്ത് വൃക്ഷവിളകളില്‍ പലതും ഇലകളെ പൊഴിക്കുന്നു. അധിക ബാ ഷ്പീകരണത്തെ തടയാനും മണ്ണിലെ ഈര്‍പ്പ നഷ്ടം തടയുന്നതിനുള്ള പ്രകൃതിയുടെ ഒരു ഉപാധിയാണിത്. വിളകള്‍ക്ക് പുതയിടുന്നതുവഴി നാം ശരിവെക്കുന്നതും അനുകരിക്കു ന്നതും ഈ പ്രകൃതി പ്രതിഭാസത്തെയാണ്.
ഇത്തവണത്തെ പ്രളയം കര്‍ഷകരെ ഏറെ വിഷമിപ്പിച്ചുവെന്നത് സത്യമാണ്. എ ന്നാല് ഈ വിഷമം അടുത്ത വര്‍ഷങ്ങളിലെ ഉയര്‍ന്ന വിളവെടുപ്പിലൂടെ പരിഹരിക്കാനാ വുമെന്നാണ് വിദഗ്ദ്ധ പക്ഷം. കാരണം, കൃഷിയിടങ്ങളിലേക്ക് ഒഴുകിയെത്തിയ മണ്ണ് മേല്‍മണ്ണിന് സമാനമായ വളക്കൂറുള്ളതാണ്. മണലുള്ള മണ്ണില്‍ ചെടികള്‍ക്ക് വേരോട്ടം കൂടും. അതിനനുസരിച്ച് കൂടുതല്‍ പോഷകങ്ങള്‍ വേരുകള്‍ ഇലകളിലേക്കെത്തിക്കും. ചെടി തഴച്ചു വളരും. നല്ല വിളവും ലഭിക്കും.
ഇടിയോടുകൂടിയ തുലാവര്‍ഷ മഴയും ഒരു പ്രകൃതി പ്രതിഭാസമാണ്. ഇടിവെട്ടു കള്‍ ഒരു പരിധിവരെ എലികളേയും പാമ്പുകളേയും ഇല്ലാതാക്കുന്നു. മിന്നലാകട്ടെ ധാ രാളം നൈട്രജനെ മണ്ണിലേക്കെത്തിക്കുന്നു. അന്തരീക്ഷ നൈട്രജന്‍ മിന്നല്‍ വഴിയാണ് ചെടികള്‍ക്ക് ലഭ്യമാകുന്നത്. മഴയാകട്ടെ ഇലകളിലും തണ്ടിലുമുള്ള പൊടിപടലങ്ങളെ കഴുകി കളഞ്ഞ് ഇലകള്‍ക്ക് കൂടുതല്‍ അന്നജ നിര്‍മാണം സാധ്യമാക്കുന്നു. തുലാവര്‍ഷ മഴ വൈകിട്ടായതിനാല്‍ അന്നജ നിര്‍മാണത്തിനുള്ള വെയില് പകല്‍ സമയത്ത് സുല ഭമായി ലഭിക്കുകയും ചെയ്യുന്നു.
കാറ്റാണ് കര്‍ഷകന്റെ തുണയ്ക്കെത്തുന്ന മറ്റൊരു പ്രതിഭാസം. കാറ്റില്‍ ചെടികള്‍ ഉലയുമ്പോള്‍ വേരുകള്‍ക്കും ചെറിയൊരു ചലനം ലഭ്യമാക്കുന്നു. അതുവഴി മണ്ണില്‍ ചെറുവിടവുകള്‍ ഉണ്ടാകുകയും ഇത് വേരുകളില്‍ വായു സമ്പര്‍ക്കത്തിന് വഴിയൊരു ക്കുകയും ചെയ്യുന്നു. കേരളത്തില്‍ വൃശ്ചിക കാറ്റ് അധികമുള്ള വര്‍ഷങ്ങളില്‍ കാഫല വര്‍ധനവുണ്ടാകുമെന്ന് പഴമക്കാര്‍ പറയുന്നത് ഇതുകൊണ്ടാണ്. ഇടയകലം കൂട്ടി ചെടികള്‍ക്ക് കാറ്റിലുലയാന്‍ അവസരമുണ്ടാക്കണമെന്ന് കൃഷി വിദഗ്ദ്ധരും പറയുന്നു ണ്ട്.
കൃഷിയിടങ്ങളില്‍ സര്‍വ്വത്ര കാണുന്ന തവളകള്‍ (പ്രത്യേകിച്ച് വയലുകളില്‍) മറ്റൊരു പ്രതിഭാസമാണ്. ചെടികള്‍ക്ക് ഉപദ്രവം ചെയ്യുന്ന പ്രാണികളെയാണ് തവളകള്‍ ഭക്ഷിക്കുന്നത്. കൃഷിയിടങ്ങള്‍ മിത്രജീവികളുടെ സങ്കേതമാകണമെന്ന് കൃഷി ശാസ്ത്ര ജ്ഞന്മാര് പറയുന്നതും ഇതുകൊണ്ടാണ്.
മണ്ണിരകളുള്ള മണ്ണില്‍ ”കുരിപ്പ” പൊന്തും. ഇവിടെ ”കുരിപ്പ”യെന്നു പറയുന്നത് മണ്ണിരകളുടെ വിസര്‍ജ്യത്തെയാണ്. വേരുകള്‍ക്ക് എളുപ്പം ആഗിരണം ചെയ്യാന്‍ പറ്റുന്ന വിധത്തിലാണിവയുടെ ഘടന. ഇത് തിരിച്ചറിഞ്ഞ ആധുനിക കൃഷി ശാസ്ത്രജ്ഞന്മാര് മണ്ണിര കമ്പോസ്റ്റ് നല്ല ജൈവവളമാണെന്ന് കര്‍ഷകര്‍ക്ക് വിദഗ്ദ്ധ ഉപദേശം നല്കി വരു ന്നുണ്ട്.
പ്രകൃതിയിലെ ഏതൊരു പ്രതിഭാസവും സൃഷ്ടികളുടെ ഗുണത്തെ ഉദ്ദേശിച്ചുള്ളവയാണ്. അവ സമൃദ്ധിയിലേക്കുള്ള വഴികളെയാണ് നമുക്കുമുന്നില്‍ തുറന്നു തരുന്നത്.