സ്രഷ്ടാവുമില്ല , ദൈവവുമില്ല; സ്റ്റീഫൻ ഹോക്കിങിന്റെ അവസാന പുസ്തകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ലണ്ടന്‍: പ്രപഞ്ചത്തിന് സ്രഷ്ഠാവുമില്ല, ദൈവവുമില്ല ആരും നമ്മുടെ വിധി നിയന്ത്രിക്കുന്നുമില്ലെന്ന് അന്തരിച്ച ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്. തന്റെ അവസാനത്തെ പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.
പ്രപഞ്ചസൃഷ്ടി, അന്യഗ്രഹ ജീവികള്‍, അന്യഗ്രഹത്തില്‍ മനുഷ്യജീവിതത്തിന്റെ സാധ്യത, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ വിഷയങ്ങളെകുറിച്ചാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നത്.ഹോക്കിങ്ങിന്റെ മരണശേഷം മകള്‍ ലൂസിയാണ് ഈ പുസ്തകം പുറത്തിറക്കാന്‍ മുന്‍കൈയെടുത്തത്. അദ്ദേഹത്തിന്റെ ചിന്തകള്‍, നര്‍മ്മം, സിദ്ധാന്തങ്ങള്‍ എന്നിവ ഈ പുസ്തകത്തെ മനോഹരമാക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നാണ് ഹോക്കിങ്ങിന്റെ മകള്‍ പറഞ്ഞത്.
ഹാച്ചറ്റ് കമ്പനി പബ്ലിഷ് ചെയ്തിരിക്കുന്ന വലിയ ചോദ്യങ്ങള്‍ക്കുള്ള ചെറിയ ഉത്തരങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തില്‍ പ്രപഞ്ച സത്യങ്ങളെ കുറിച്ച് സറ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതാനുഭവങ്ങളും വിവരിക്കുന്നുണ്ട്.
കുറേ നാളുകളോളം ഞാന്‍ വിചാരിച്ചിരുന്നത് എന്നെ പോലെയുള്ള ആളുകള്‍ ദൈവത്തിന്റെ ശാപം കൊണ്ടാണ് ഇങ്ങനെയായതെന്നാണ്. എന്നെ ദൈവത്തിന് ഇഷ്ടമല്ല എന്നാണ്, എന്നാല്‍ ഞാന്‍ മറിച്ച് ചിന്തിക്കാന്‍ തുടങ്ങി. പ്രകൃതിയുടെ നിയമത്തില്‍ എല്ലാം മറ്റൊരു രീതിയില്‍ വിശദമാക്കാനാകും' എന്നാണ് 'ദൈവം ഉണ്ടോ' എന്ന അധ്യായത്തില്‍ എഴുതിയിരിക്കുന്നത്.
ദൈവം' എന്ന പദം അമൂത്തമായ ഒന്നിനെ പ്രതിനിധീകരിക്കാനാണ്. ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പ്രകൃതി നിയമങ്ങളെയാണ് അങ്ങനെ വിളിച്ചിരുന്നത്, അതിനാല്‍ ദൈവത്തെ അറിയുക എന്നാല്‍ പ്രകൃതി നിയമങ്ങളെ മനസിലാക്കുകയാണ്. പ്രപഞ്ചം സൃഷ്ടിക്കുന്നതിന് ഒരു ശക്തിയുടെ ആവശ്യമില്ലെന്നാണ് വിധിയെക്കുറിച്ചുളള ചോദ്യത്തിന് സ്റ്റീഫന്‍ ഹോക്കിങ് പറയുന്നത് സ്വര്‍ഗ്ഗം, മരണാന്തര ജീവിതം എന്നൊന്നില്ല, അങ്ങിനെയൊന്നിനെ സാധൂകരിക്കാന്‍ തക്ക തെളിവൊന്നും ശാസ്ത്രത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
പ്രപഞ്ച വീക്ഷണങ്ങള്‍, ഭൗതിക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ശ്രദ്ധേയനാണ് സ്റ്റീഫന്‍ ഹോക്കിങ്. ഇത്തരം നിരവധി സിദ്ധാന്തങ്ങള്‍ മുന്നോട്ട് വച്ച അദ്ദേഹം കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ കോസ്മോളജി വിഭാഗം ഡയറക്ടറായിരുന്നു.