ശബരിമല: ആക്ടിവിസ്റ്റുകൾ എന്ന കാരണത്താൽ പ്രവേശനം നിഷേധിക്കാനാവില്ല: കോടിയേരി
തിരുവനന്തപുരം : ശബരിമലയെ സംഘർഷ ഭൂമിയാക്കുന്നത് അനുവദിക്കാനാവില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശബരിമലയിൽ പ്രവേശിക്കാനെത്തുന്നത് ആക്ടിവിസ്റ്റുകൾ ആണെന്ന കാരണത്താൽ പ്രവേശനം നിഷേധിക്കാനാവില്ല.
വരുന്ന ആക്ടിവിസ്റ്റുകൾ വിശ്വാസികളാണെങ്കിൽ അവർക്കു ശബരിമലയിലേക്കു പോകുന്നതിൽ തടസമില്ല. ആരുടേയും വിശ്വാസത്തിനെതിരല്ല ഇടതുമുന്നണി. കുഴപ്പമുണ്ടാകാൻ വരുന്നവരെ മാത്രമേ തടയുകയുള്ളൂ. ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രി കടകം പള്ളിയുടെ നിലപാടിനെ തള്ളിയാണ് കോടിയേരി പാർട്ടി നിലപാട് വ്യക്തമാക്കിയത്.
യുവതികൾ മടങ്ങിയ സംഭവത്തിൽ പൊലീസിനു വീഴ്ച സംഭവിച്ചിട്ടില്ല. തന്ത്രിയുടെ നിലപാട് കാരണമാണ് യുവതികൾക്കു സന്നിധാനത്തു പ്രവേശിക്കാൻ കഴിയാതിരുന്നത്. യുവതികൾക്കു സന്നിധാനത്തെത്താനുള്ള എല്ലാ സൗകര്യവും പൊലീസ് ഒരുക്കിയിരുന്നു. വനിതകൾ പോകാൻ തയ്യാറായ സ്ഥലം വരെ പൊലീസ് അവർക്കു സംരക്ഷണം ഒരുക്കിയിരുന്നു. അവരെ സന്നിധാനത്തെത്തിക്കേണ്ടത് പൊലീസിന്റെ ചുമതലയല്ല. കോടിയേരി വ്യക്തമാക്കി.
സുപ്രീം കോടതി വിധി നടപ്പാക്കാൻ എല്ലാ സാഹചര്യങ്ങളും ഒരുക്കണമെന്നാണ് കേന്ദ്രസർക്കാർ
നിലപാടെടുത്തിരിക്കുന്നത്. എന്നാൽ അതിനു വിരുദ്ധമായ നിലപാടാണ് കേരളത്തിലെ ബിജെപി സ്വീകരിച്ചിരിക്കുന്നത്. അത് സംഘർഷം ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധമാക്കി മാറ്റേണ്ടതില്ല. വ്യത്യസ്തമായ അഭിപ്രായമുള്ളവർ ചെയേണ്ടിയിരുന്നത് റിവ്യൂ ഹർജി സമർപ്പിക്കുകയായിരുന്നു. ബിജപിയും കോൺഗ്രസും അതിന് തയ്യാറായിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ശബരിമലയെ സംഘര്‍ഷഭൂമിയാക്കരുത്. ഇപ്പോഴത്തെ സമരം വിശ്വാസം രക്ഷിക്കാനല്ല. ലക്ഷ്യം രാഷ്ട്രീയമാണ്. പൊലീസില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണു ബിജെപി ശ്രമം. മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളെ സംബന്ധിച്ച വിധിയെ കോണ്‍ഗ്രസും ബിജെപിയും എതിര്‍ക്കുന്നില്ല.
സുപ്രീംകോടതി വിധി ഇടതുസര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതല്ല. ആര്‍എസ്എസ് നേതൃത്വത്തിലുള്ള സംഘമാണ് കോടതിവിധി നേടിയെടുത്തത്. സുപ്രീംകോടതിവിധി നടപ്പാക്കണമെന്നു കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്. ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടു സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപി ശ്രമം. ഇന്ന് സമരത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസുകാര്‍ നാളെ ബിജെപിയാകുമെന്നും കോടിയേരി പറഞ്ഞു. സുപ്രീംകോടതി വിധിയെ മറികടക്കാൻ കേന്ദ്ര സർക്കാരിന് ഓർഡിനൻസ് നടപ്പാക്കാം, പാർലമെന്റിനു നിയമം കൊണ്ടുവരാം. ഇതൊക്കെ നിയമജ്ഞനായ ശ്രീധരൻ പിള്ളയ്ക്ക് അറിവുള്ളതാണ്. എന്നിട്ടും ബിജെപി അധ്യക്ഷൻ അജ്ഞത നടിക്കുകയാണ്.
ഓരോ കേസിലും വ്യത്യസ്തമായ തലങ്ങളാണ്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്. ചർച്ചയ്ക്കു മുഖ്യമന്ത്രി തയാറാണ്. എന്നാൽ മുഖ്യമന്ത്രിയുമായി പോലും ചർച്ചയ്ക്കു തയ്യാറല്ലെന്നു പറഞ്ഞതു തന്ത്രികുടുംബവും മറ്റുമാണ്. അത് ബോധപൂർവമാണ്. സ്വാശ്രയ വിദ്യാഭ്യാസത്തിലും ഡാം സേഫ്റ്റിയിലും സംവരണ സംരക്ഷണത്തിലുമെല്ലാം സ്വന്തം നിലയിൽ സംസ്ഥാനം ഇടപെട്ടപ്പോൾ സുപ്രീംകോടതി തട്ടിക്കളയുകയായിരുന്നു. അവിടങ്ങളിലെല്ലാം കേരളം പരിഹാസ്യരായത് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.