അഭിഭാഷക വൃത്തിയിൽ അഞ്ചു പതിറ്റാണ്ടു പിന്നിട്ടു അഡ്വ .എം എം തോമസ്
തൊടുപുഴ :അഭിഭാഷക വൃത്തിയിൽ അഞ്ചു പതിറ്റാണ്ടു പിന്നിട്ടിരിക്കുകയാണ് തൊടുപുഴയിലെ സീനിയർ അഭിഭാഷകരിൽ ഒരാളായ അഡ്വ .എം എം തോമസ് .അമ്പതുവർഷം മുൻപ് തൊടുപുഴയിലെ പ്രമുഖ അഭിഭാഷകനായിരുന്ന ദേവസിയ കാപ്പന്റെ ജൂനിയറായി ഒരു ഒക്ടോബര് പന്ത്രണ്ടിനാണ് പ്രാക്ടിസ് ആരംഭിച്ചത് .അമ്പതു വര്ഷം പൂർത്തിയായ വെള്ളിയാഴ്ച ശിഷ്യന്മാരായ അഭിഭാഷകരും സുഹൃത്തുക്കളും ആശംസകൾ നേർന്നു .ആദ്യ ജൂനിയറായി പ്രാക്ടിസ് ആരംഭിച്ച അഡ്വ .സി എം ടോമി ചെറുവള്ളി ഗുരുവിനു ഉപഹാരം സമ്മാനിച്ചു.
തുടങ്ങനാട് മുണ്ടയ്ക്കാട്ടു വീട്ടിൽ ജനിച്ച തോമസ് പ്രാഥമിക വിദ്യാഭ്യാസം തുടങ്ങനാട് സെന്റ്തോമസ് സ്കൂളിലായിരുന്നു .തുടർപഠനം പാലാ സെന്റ് തോമസ് കോളേജ് ,മുവാറ്റുപുഴ നിർമ്മല കോളേജ് ,ചേർത്തല എസ്.എൻ കോളേജ് ,തൃശൂർ സെന്റ് തോമസ് കോളേജ് ,എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു .സർക്കാർ സെർവീസിൽ ഒരു വര്ഷം ജോലി ചെയ്തു .ഒരു വര്ഷം മുവാറ്റുപുഴ നിർമ്മല കോളേജിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട് .പിന്നീടാണ് അഭിഭാഷക വൃത്തിയിലേക്കു തിരിഞ്ഞത് .ആൽമാർത്ഥമായ പ്രവർത്തനവും സത്യ സന്ധതയുമാണ് അഭിഭാഷക വൃത്തിയുടെ വിജയത്തിന് പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്നു അഡ്വ ,എം എം തോമസ് പറഞ്ഞു .
അമ്പതു വർഷ കാലയളവിനിടയിൽ ഇരുന്നൂറോളം അഭിഭാഷകർ ജൂനിയറായി പ്രവർത്തിച്ചിട്ടുണ്ട് .ഇവരിൽ അഭിഭാഷകർ ,ജില്ലാ ജഡ്ജിമാർ ,മജിസ്ട്രേറ്റുമാർ ,തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നവരും വിരമിച്ചവരും ഉൾപ്പെടുന്നു .
തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്നും ഡിപ്പാർട്ടമെന്റ് ഹെഡ്ഡായി വിരമിച്ച പ്രൊഫ .കൊച്ചുത്രേസിയാ തോമസാണ് സഹധർമ്മിണി .ചാർട്ടേർഡ് അക്കൗണ്ടന്റും കുവൈറ്റിൽ കുവൈറ്റ് ഇന്റർനാഷണൽ ബാങ്ക് ഡയറക്ടറും ജനറൽ മാനേജരുമായ അജയ് തോമസ് ,അഭിഭാഷകനായി ഒപ്പമുള്ള അഡ്വ .അരുൺ ജോസ് തോമസ് ,മുട്ടുചിറ ഹോസ്പിറ്റലിലെ ഡോ.അനീഷ് തോമസ് എന്നിവരാണ് മക്കൾ .