ശബരിമല സ്ത്രീപ്രവേശനം; പ്രതിഷേധം കത്തുന്നു എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു
പന്തളം: ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ പന്തളത്ത് വിശ്വാസികളുടെ പ്രതിഷേധം. ആയിരക്കണക്കിന് ആളുകളാണ് പന്തളം രാജകുടുംബത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ അണി നിരക്കുന്നത്. അയ്യപ്പസേവാസമാജം പ്രവർത്തകരുൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. എംസി റോഡിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നും നാമജപപ്രതിഷേധ ജാഥ ആരംഭിച്ചു.ശശിവർമ്മ തമ്പുരാന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ആയിരകണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്നിരിക്കുന്നത്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താന്‍ വേണ്ടി മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധിയെന്നു പന്തളം കൊട്ടാരം.
അയ്യപ്പ ഭക്തരുടെ പ്രതിനിധികള്‍ എന്ന നിലയില്‍ സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി അടക്കമുള്ളവരെ കൊട്ടാരം സമീപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ നിയമ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചും ഭക്തരുടെ സംഘടനകളുമായി സഹകരിച്ചും ആയിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അധ്യക്ഷന്‍ പി.ജി.ശശികുമാരവര്‍മ പറഞ്ഞു.സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രവേശിക്കുന്നതിന് ഒരു തടസ്സവുമില്ല. ആകെയുള്ളത് യുവതി നിയന്ത്രണം മാത്രമാണെന്നും ശശികുമാര വര്‍മ പറഞ്ഞു.
ജഡ്ജിമാര്‍ക്ക് ഇക്കാര്യങ്ങള്‍ പോലും അറിയില്ലെങ്കില്‍ അവര്‍ എങ്ങനെയാണ് ജനങ്ങള്‍ക്കു സാമാന്യ നീതി നടപ്പാക്കി നല്‍കുന്നത്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്അഭിഭാഷകര് ശ്രമിച്ചെങ്കിലും അതൊന്നും വിധിന്യായത്തില്‍ ഉള്‍പ്പെടുത്താന്‍ പോലും കോടതി തയാറായില്ല.മാസമുറ സമയത്തു സ്ത്രീകള്‍ക്കു ക്ഷേത്രങ്ങളില്‍ കയറാനുള്ള വിലക്ക് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന്റെ മറവില്‍ എടുത്തു കളഞ്ഞിരിക്കുകയാണ്.
സതി നിര്‍ത്തലാക്കിയതുമായി ബന്ധപ്പെടുത്തി വിധിയെ കൂട്ടിവായിക്കുന്നവര്‍ പൊട്ടക്കണ്ണന് ആനയെ കണ്ടതിനു തുല്യമാണ്. അയ്യപ്പനെ ദുഷ്ടതയില്‍ നിന്നു രക്ഷിക്കാന്‍ പന്തളം കൊട്ടാരം ബാധ്യസ്ഥമാണ്. വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്ക് നല്ല ബുദ്ധി തോന്നണേയെന്നും അവരെ രക്ഷിക്കണേയെന്നുമാണ് പ്രാര്ഥിക്കാനുള്ളതെന്നും ശശികുമാര വര്‍മ പറഞ്ഞു
സ്ത്രീപ്രവേശനത്തിനെതിരെ അയ്യപ്പഭക്തർ പമ്പയിൽ ഉപവാസ സമരം നടത്തുകയും ചെയ്തു.