ശിക്ഷയില്‍ ഇളവ്; നല്ല നടപ്പുകാരായ 36 തടവുകാരെ ജയിലില്‍ നിന്ന് വിട്ടയയ്ക്കും
തിരുവനന്തപുരം: ശിക്ഷയില്‍ ഇളവ് നല്കി ഗാന്ധിജയന്തി ദിനത്തില്‍ തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഗാന്ധിജിയുടെ 150ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി 126 പേരുടെ പട്ടികയാണു ശിക്ഷാ ഇളവിനായി സംസ്ഥാന ജയില്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തത്. ഇതില്‍ 36 പേരുടെ പട്ടികയാണ് മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. ബാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കുകയായിരുന്നു. ഒരു മാസം മുതല്‍ ഒന്നര വര്‍ഷം വരെയാണു ശിക്ഷാ കാലയളവില്‍ ഇളവു നല്‍കുന്നത്.
കൊലപാതക കേസിലെ പ്രതികള്‍, ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍, അന്തര്‍ സംസ്ഥാന സ്പിരിറ്റ് കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ അടക്കമുള്ളവരെയാണു വിട്ടയയ്ക്കുന്നത്. നല്ല നടപ്പുകാരായ തടവുകാര്‍ക്ക് മൂന്ന് ഘട്ടങ്ങളിലായി പ്രത്യേക ശിക്ഷാ ഇളവ് നല്കി വിട്ടയയ്ക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഫയല്‍ മന്ത്രിസഭായോഗം പരിഗണിച്ചത്.
ശിക്ഷാ ഇളവ് പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍-
വേലു, ശശിധരന്, തോമസ് ജോസഫ്, ഉണ്ണികൃഷ്ണന്, ലക്ഷ്മണന്, വിദ്യാധരന്, പൗലോസ്, ശ്രീകുമാര്‍, വിജയന്, മാത്യു വര്‍ഗീസ്, പ്രസാദ്, ജോസ്, സനല്‍കുമാര്‍, രാജന്, അഭിലാഷ്, അനീഷ്, ജലീല്‍, കുമാര്‍, സുരേഷ്, കുട്ടന്, അബ്ദുല്‍ റഹ്മാന്, ബാലകൃഷ്ണന്, ശ്രീധരന്, ഹുസൈന്, സുരേഷ്, രാജുപോള്‍, കണ്ണന്, രാജേന്ദ്രന്, സുബൈര്‍, കുമാരന്, അബൂബക്കര്‍, സിദ്ധിഖ്, ഹാരീസ്, പത്മനാഭന്, സുരേന്ദ്രന്.