കേരളം പുനര്‍നിര്‍മാണം : സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ക്യു ഇന്നവേഷനില്‍ നിന്ന് ഗ്രാൻഡ്.
കൊച്ചി: പ്രളയത്തില്‍ നിന്ന് കരകയറാന്‍ കേരളത്തിനെ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ നൂതന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഗ്രാന്‍ഡ് റീബില്‍ഡ് കേരള ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതി പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലെ സിഡ്നിയിലും കൊച്ചിയിലും കോവർക്കിങ് സ്പേസസ്, മെന്ററിങ്, ഫണ്ടിങ് സേവനങ്ങളോടെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍ നടത്തുന്ന ഇന്‍ക്യു ഇന്നവേഷനാണ് പദ്ധതിയുമായി എത്തിയിരിക്കുന്നത്.
റിക്കവറി ആന്‍ഡ് ഇംപാക്റ്റ് മാനെജ്മെന്റ്, പുനരധിവാസം, സുസ്ഥിര റീസോഴ്സ് മാനെജ്മെന്റ്, ഭാവികേരളം എന്നീ നാലുവിഭാഗങ്ങളിലുള്ള പദ്ധതികളാണ് ചലഞ്ചില്‍ പരിഗണിക്കുകയെന്ന് ഇന്‍ക്യു ഇന്നവേഷന്‍ ഗ്ലോബല്‍ സിഇഒയും സഹസ്ഥാപകനുമായ ഇര്ഫാന് മാലിക് പറഞ്ഞു. പദ്ധതികള്‍ പരിഗണനയ്ക്കായി സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്റ്റോബര്‍ 20.
ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട പദ്ധതികളുടെ പേരുവിവരം ഒക്റ്റോബര്‍ 25-ന് പ്രഖ്യാപിക്കും. ഈ പദ്ധതികള്‍ ഒക്റ്റോബര്‍ 27-ന് ഫൈനല്‍ പിച്ചില്‍ അവതരിപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന പദ്ധതികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഗ്രാന്‍ഡ് സമ്മാനമായി നല്‍കുമെന്ന് ഇര്ഫാന് മാലിക് പറഞ്ഞു. ഇവയ്ക്കു പുറമെ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പദ്ധതികള്‍ക്ക് ഇന്ക്യുവിന്റെ കൊച്ചി ക്യാംപസില്‍ കോവർക്കിങ് സ്പേസ്, ഫണ്ടിങ് സഹായങ്ങള്‍, മെന്ററിങ്, വികസന, സ്ഥാപന സഹായങ്ങള്‍, വിദേശങ്ങളില്‍ വിപണന സഹായം എന്നിവയും നല്‍കും. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും www.inqinnovation.com/rebuildkerala/
കമ്യൂണിറ്റി ബില്‍ഡിംങ്, ഗ്രീന്‍ ടൗണ്‍, വില്ലെജ് പ്ലാനിങ്, പാരമ്പര്യേതര നിര്‍മാണം, എനര്‍ജി, സമയവും ചെലവും ലാഭിക്കുന്ന പദ്ധതികള്‍ എന്നിവയാണ് പുനരധിവാസത്തിനു കീഴില്‍ വരിക. വിദ്യാഭ്യാസം, സ്കില്‍ ഡെവലപ്മെന്റ്, കൗണ്‍സലിങ്, അസംഘടിതമേഖല എന്നിവ റിക്കവറി, ഇംപാക്റ്റ് മാനെജ്മെന്റിനു കീഴിലും കൃഷി, കന്നുകാലി വളര്‍ത്തല്‍, ജല, നദീവിനിയോഗങ്ങള്, ആരോഗ്യരക്ഷ, ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ഗതാഗതപദ്ധതികള്‍ എന്നിവ സുസ്ഥിര മാനെജ്മെന്റിനു കീഴിലും ഭാവികേരളത്തിനുള്ള പദ്ധതികള്‍ ഫ്യൂച്ചര്‍-റെഡി കേരള എന്ന വിഭാഗത്തിലും പരിഗണിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉപദേശകരും മെന്റര്മാരുമാകും ചലഞ്ച് നയിക്കുകയെന്നും ഇര്ഫാന് മാലിക് പറഞ്ഞു.