യുഡിഎഫിലെ പ്രധാന ഘടകകക്ഷികളില്‍ ഒന്നായ കേരള കോണ്‍ഗ്രസ് എമ്മിനെ ദുര്‍ബലപ്പെടുത്തുക എന്ന ഗൂഢലക്ഷ്യത്തോടെ പാര്‍ട്ടിയെയും പ്രത്യേകിച്ച് പാര്‍ട്ടി ലീഡറെയും കടന്നാക്രമിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങളെ പാര്‍ട്ടി ഗൗരവത്തോടെ കാണുന്നു. പാര്‍ട്ടിയുടെ ആത്മാഭിമാനത്തെ സംരക്ഷിക്കുന്നതിനും അധ്വാനവര്‍ഗ താല്പര്യങ്ങളെസരംക്ഷിക്കുന്നതിനും സ്വതന്ത്ര വീക്ഷണത്തോടെ ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷമയി പ്രവര്‍ത്തിക്കുന്നതിന് സഹായകമായി നിയസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിന് പാര്‍ട്ടി തീരുമാനിക്കുന്നു. യുഡിഎഫ് വിട്ടുമാറി ഒരു സ്വതന്ത്ര ബ്ലോക്കായി ഇരിക്കാന്‍ ഇതൂമൂലം പാര്‍ട്ടി തീരുമാനമെടുക്കുന്നു.
മുന്നണി ബന്ധങ്ങളില്‍ പാലിക്കപ്പെടേണ്ട രാഷ്ട്രീയ മരദ്യാകള്ക്കും നീതിബോധത്തിനും വിരുദ്ധമായ നടപടികളും സമീപനങ്ങളും മൂലം മുന്നണി ദുര്‍ബലപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണയിലെ ഘടകകക്ഷികള്‍ക്കും ആത്മപരിശോധനയ്ക്കും സ്വയം വിമര്‍ശനത്തിനും ഒരു അവസരം നല്‍കുന്നതിന് കൂടി പാര്‍ട്ടിയുടെ മേല്‍പ്പറഞ്ഞ ഈ തീരുമാനം സഹായിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു.
നിയമസഭയില്‍ മേല്‍ പറഞ്ഞ ഈ നിലപാട് സ്വീകരിക്കുന്നതിനൊപ്പം പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന ധാരണകളില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല.