പത്മജ പറഞ്ഞ വില്ലന്‍ ദേശീയതലപ്പത്ത് ; ചാരക്കേസ് ആയുധമാക്കാൻ ബിജെപി
കൊച്ചി: കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ചാരക്കേസിലെ വിവാദങ്ങള്‍ ദേശീയതലത്തിലേക്ക്. കെ. കരുണാകരനെ ചതിച്ച അഞ്ച് പേരുടെ പേരുകള്‍ താന്‍ അന്വേഷണകമ്മീഷന് മുമ്പില്‍ വെളിപ്പെടുത്തമെന്ന പത്മജാ വേണുഗോപാലിന്റെ നിലപാടാണ് കോണ്‍ഗ്രസിന് ഊരാക്കുടുക്കാകുന്നത്.
ഉമ്മന്‍ ചാണ്ടി, എകെ ആന്റണി, വിഎം സുധീരന്, എംഎം ഹസന്, രമേശ് ചെന്നിത്തല എന്നീ കേരളനേതാക്കളുടെ പേരുകള്‍ കോണ്‍ഗ്രസിലെ ഐ വിഭാഗം ഉയര്‍ത്തിയെങ്കിലും ഇതെല്ലാം പാടേ തള്ളിക്കളഞ്ഞിരിക്കുകയാണ് പത്മജ. ചാരക്കേസില്‍ അച്ചനെ കുടുക്കിയ പ്രധാനവില്ലന്മാര് കേരളത്തിന് പുറത്താണെന്നാണ് പത്മജയുടെ നിലപാട്. കെ.കരുണാകരന്റെ പതനശേഷം കേരളത്തിലെ കരുണാകര വിരുദ്ധരില്‍ ചിലര്‍ക്ക് ദേശീയനേതൃത്വത്തില്‍ പെട്ടെന്നുണ്ടായ വളര്‍ച്ചയുമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഐഎസ്ആര്‍ഒ ചാരക്കേസ് വിവാദം കേരളത്തിലെ ശാസ്ത്രജന്മാരിലും കേരളമുഖ്യമന്ത്രിയിലേക്കും വരുത്താന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ ഗൂഡാലോചന നടത്തിയെന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതും ദേശീയ കോണ്‍ഗ്രസ് നേതാക്കളുടെ ബന്ധത്തെ സാധൂകരിക്കുന്നതാണ്. കരുണാകരന് കോണ്‍ഗ്രസ് വിട്ടു പോകുന്ന സമയത്തും അതിന് ശേഷവും അദേഹത്തെ നിരന്തരം ആക്രമിക്കാന്‍ താല്‍പ്പര്യമെടുത്ത എഐസിസി ഉന്നതന്മാരെ ലക്ഷ്യമിട്ട് തന്നെയാണ് പത്മജയുടെ നീക്കം.
പത്മജയുടെ വെളിപ്പെടുത്തലുകള്‍ ട് അച്ചന് എന്തെങ്കിലും പറഞ്ഞത് കൊണ്ടാകും അല്ലാതെ ഇത്ര ധൈര്യത്തോടെ അവൾ ഉറച്ച് നില്‍ക്കില്ലെന്നാണ് കെ.മുരളീധരൻ പറഞ്ഞത്, ബിജെപി ദേശീയ നേതത്വവും ദേശീയതലത്തിലേക്ക് ചാരക്കേസ് വിവാദത്തെ എത്തിക്കുവാനാണ് ശ്രമം നടത്തുന്നത്. റാഫേല്‍ അഴിമതിക്ക് മറുപടിയായി കോണ്ഗ്രിസിനുള്ളില് പോലും വൈകാരികമായി ഉയര്‍ത്താനുള്ള പ്രശ്നമായിട്ടാണ് അവര്‍ ഇതിനെ കാണുന്നത്.
പത്മജയെ സമീപിച്ച് പേരുകള്‍ പറയാമോ എന്നാവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് അതാദ്യം കോടതിക്ക് മുന്നിലേ താന്‍ പറയുവെന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്താണെങ്കിലും വരും ദിവസങ്ങളിൽ കോൺഗ്രസിന് പുതിയ തലവേദനയായി മാറും ചാരക്കേസ് എന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന സൂചന