മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് രസീത് ഇനി വാട്ട്സാപ്പിലൂടെയും.
പോസ്റ്റിന്റെ പൂര്‍ണരൂപം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് രസീത് ഇനി വാട്ട്സാപ്പിലൂടെയും ലഭിക്കുന്ന സംവിധാനം തയ്യാര്‍.
ഓണ്‍ലൈന്‍വഴിയും ചെക്ക്, ഡിഡി, ബാങ്ക് ട്രാന്‍സ്ഫര്‍, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ്, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, ക്യുആര്‍കോഡ്, മൊബൈല്‍ വാലറ്റ്, വിബിഎ, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണം അയച്ചവര്‍ക്ക് ഈ സേവനം വഴി രസീത് ലഭ്യമാവും.
രസീത് വാട്സാപ്പ് വഴി ലഭ്യമാക്കാന്‍ 88600600 എന്ന നമ്ബര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തതിനു ശേഷം ആ നമ്ബറിലേക്ക് ‘hi’ എന്നൊരു മെസ്സേജ് അയക്കുക. തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദേശം അനുസരിച്ചു ഇടപാട് വിവരങ്ങള്‍ കൈമാറുക. ബാങ്കുമായി വിവരങ്ങള്‍ ഒത്തുനോക്കിയതിനു ശേഷം നിങ്ങള്‍ക്ക് രസീതിന്റ സോഫ്റ്റ് കോപ്പി വാട്ട്സാപ്പില്‍ ലഭിക്കും.
രസീത് ലഭിക്കുന്നതിന് receipts.cmdrf.kerala.gov.in എന്ന സൈറ്റും ഉപയോഗിക്കാം. ഈ വെബ് സൈറ്റില്‍ പണമടച്ച ബാങ്കിംഗ് രീതി തിരഞ്ഞെടുത്തു സംഭാവന വിവരങ്ങള്‍ നല്കിയാല് ടിക്കറ്റു നമ്ബര്‍ ലഭിക്കും. ബാങ്ക് രേഖകളുമായി ഒത്തുനോക്കി രസീതുകള്‍ പ്രിന്റു ചെയ്യാനുള്ള സന്ദേശം ഇമെയില്‍ ആയി അയച്ചു കൊടുക്കും. ഈ സന്ദേശം ലഭിച്ചാല്‍ സൈറ്റില്‍ പ്രവേശിച്ച് ടിക്കറ്റു നമ്ബര്‍ നല്കി രസീതുകള്‍ പ്രിന്റ് ചെയ്യാവുന്നതാണ്.