കന്യാസ്ത്രീക്ക് ഒരു നീതി നടിക്ക് മറ്റൊരു നീതി,പക്ഷെ ദിലീപിനെ തൂക്കി കൊല്ലണം; പരിഹാസവുമായി യുവതി
തന്നെ ബിഷപ്പ് പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പരാതി നൽകിയിട്ട് 75 ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസ് മെല്ലപ്പോക്ക് തുടരുമ്പോൾ ദിലീപിനെ അറസ്റ്റ് ചെയ്യാൻ എന്തായിരുന്നു ഇത്ര തിടുക്കമെന്നാണ് നവമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം പലരും ഇത് പ്രത്യക്ഷമായി പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. പാലാക്കാരി രേവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോൾ നവമാധ്യമങ്ങളിലും ചർച്ചയാകുകായാണ്.
രേവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഈ നാട്ടിലെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള എല്ലാ ബഹുമാനത്തോടെയും ചോദിക്കുന്നു എന്നാ കോപ്പിലെ നിയമമാണിവിടെ നടക്കുന്നത് ....
കന്യാസ്ത്രീക്കൊരു നീതി നടിക്ക് മറ്റൊരു നീതി.....
ബിഷപ്പിനും എം എൽ എ യ്ക്കും ഒരു നിയമം നടന് മാത്രം മറ്റൊരു നിയമം.....
ഇരയാകപ്പെട്ടവൾ സകല തെളിവോടും കൂടി ചൂണ്ടിക്കാണിച്ചിട്ടും പുണ്യാളച്ഛന്റെ രോമത്തേൽ പോലും തൊടാതെ ഇരയെ കുടഞ്ഞോണ്ടിരിക്കുന്ന പോലീസേമാന്മാരും പാർട്ടിക്കാർക്ക് തെറ്റൊക്കെ പറ്റാമെന്ന് കുമ്പസരിച്ച് രൂപക്കൂട്ടിലിരുത്തുന്ന സാമൂഹിക പ്രതിബദ്ധത നിറഞ്ഞ മഹാന്മാരും മഹതികളുമൊക്കെയുള്ള ഈ നാട്ടിൽ ഇര ഒരിക്കൽ പോലും താനാണ് കുറ്റവാളിയെന്ന് ചൂണ്ടിക്കാണിക്കാത്ത മതിയാവോളം തെളിവുകൾ പോലുമില്ലാതെ കേവലം ഗൂഢാലോചന എന്ന ടൈറ്റിലിന്റെ അകമ്പടിയോടെ മാത്രം കുറ്റവാളിയാക്കി റോഡ് ഷോ നടത്തി അഴിയെണ്ണിച്ച ദിലീപിന് മാത്രം മാരകമായ നിയമം......
ഇന്നിപ്പോ ദേ..
അരമനയിലേക്ക് ഇടിച്ചു കയറാനാളില്ല....
പാർട്ടി ആപ്പീസ് പൂട്ടിക്കാനാളില്ല.....
ആർക്കും ചർച്ച ചെയ്യണ്ട......
പക്ഷേ ഈ പറഞ്ഞവരൊക്കെ അന്ന് മുൻപിലുണ്ടായിരുന്നു കട തല്ലിപ്പൊളിക്കാനും അവന്റെയൊക്കെ അമ്മൂമ്മേടെ നെഞ്ചത്ത് റീത്ത് വെക്കാനുമെല്ലാം.....
ചാനലുകാർക്കും പത്രക്കാർക്കും
അപ്പിയിടാൻ പോലും നേരമില്ലാതെ ദിലീപ്
വധം നിറഞ്ഞോടിയ നാളുകൾ......
അതൊക്കെയൊരുകാലം......
എന്താണ് ഹേയ്......
ഈ നീതി നിയമോന്നൊക്കെ പറയുമ്പോ ഇങ്ങനെ ആളും തരോം നോക്കി പടച്ചു വിട്ടാൽ പിന്നെ എങ്ങനെയാടാ ഉവ്വെ നമ്മളൊക്കെ ഇതിൽ വിശ്വസിക്കുന്നേ......
അതിപ്പോ അച്ഛനാണേലും കപ്യാരാണേലും ഒരുപോലായാലല്ല്യോ അതിനെ നിയമോന്ന് പറയാൻ പറ്റൂ......
അല്ലേൽ പിന്നെ എന്നാ നിയമമാടാ ഉവ്വെ. .......
അന്നവൾക്ക് വേണ്ടി ഘോരഘോരമായി പ്രസംഗിച്ചവരിലൊരാളെപ്പോലും ഇന്നിതാ ഇവൾക്ക് വേണ്ടി വാ തുറക്കുന്നില്ല....
ഓഹ് ഇവൾക്ക് വേണ്ടി എന്നാ സംസാരിക്കാനാ സിനിമ നടിയൊന്നുമല്ലല്ലൊ അല്ലെ . .. ......
അല്ലേൽ പിന്നെ മ്മടെ സേച്ചിമാരേലും കണ്ടേനെ........
പക്ഷേ ദിലീപിനെ തൂക്കി കൊല്ലണം അത് വേറെ കാര്യം......
അതിന് വേണ്ടി ഞാനെന്നും മുട്ടിപ്പായ് പ്രാർത്ഥിക്കും....
മ്മടെ ബിഷപ്പിനെ പുണ്യാളക്കപ്പെട്ട് പള്ളി പണിത് രൂപക്കൂട്ടിലിരുത്തി അവിടുത്തേ തിരുമുൻപിൽ ഒരു കൂട് മെഴുകുതിരി കത്തിച്ച് മുട്ടിപ്പായി പ്രാർത്ഥിക്കും ........
അന്നത്തെ മുഖ്യമന്ത്രിയായി ശശി സാർ തന്നെ വരണമെന്നുള്ള എളിയ ആഗ്രഹവും കൂടി പുണ്യാളച്ഛാ സാധിച്ചു തരണേ..........
എന്നിട്ട് ഞാനഭിമാനത്തോടെ പറയും ദേ ഞാനവൾക്കൊപ്പമാണ് പക്ഷേ ഇരയ്ക്കപ്പൊമല്ല. ......
അതാണ് നീതി......
അതാവണം നീതി........