ബഹ്റൈന്‍ കെ.എം.സി.സി പ്രവാസി വിധവാ പെന്ഷന് പദ്ധതിക്ക് തുടക്കമായി
മനാമ: ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപിച്ച പ്രവാസി വിധവാ പെന്ഷന് പദ്ധതിക്കു തുടക്കമായി. ജില്ലാ കമ്മിറ്റിയുടെ വാര്‍ഷിക പ്രവര്‍ത്തന പദ്ധതിയായ റഹ്മ 2016-17 പദ്ധതിയിലുള്‍പ്പെട്ട ഈ പെന്ഷന് പദ്ധയിലേക്കുള്ള ഫണ്ട് ഉദ്ഘാടനം കഴിഞ്ഞ ദിവസം മനാമയില്‍ നടന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഭാഷാ അനുസ്മരണ സമ്മേളന വേദിയില്‍വച്ച് നടന്നു.
പെന്ഷന് പദ്ധതിയിലേക്ക് കുഞ്ഞഹമ്മദ് വളാഞ്ചേരി നല്കിയ ഫണ്ട് ജില്ലാ ജോ.സെക്രട്ടറി ആബിദ് ചെട്ടിപ്പടിയും മറ്റൊരു അനുഭാവി നല്കിയ ഫണ്ട് ശിഹാബ് നിലമ്പൂരില്‍നിന്ന് ജില്ലാ ജോ.സെക്രട്ടറി മൗസല്‍ മൂപ്പനും ഏറ്റുവാങ്ങി.
മലപ്പുറം ജില്ലയിലെ നിര്‍ധനരായ പ്രവാസികളുടെ വിധവകള്‍ക്കാണ് മാസം തോറും നിശ്ചിത തുക പെന്‍ഷനായി നല്‍കുന്നത്.
ജില്ലയിലെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികള്‍ മുഖേനെയാണ് ഇതിനുള്ള അവകാശികളെ കണ്ടെത്തുന്നത്. പഞ്ചായത്ത് കമ്മിറ്റികള്‍ രേഖാമൂലം അറിയിക്കുന്ന അവകാശികളെ കുറിച്ച് വ്യക്തമായി അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷം പഞ്ചായത്ത് കമ്മറ്റികള്‍ മുഖേനെ തന്നെ മാസം തോറും പെണ്‍ഷന്‍ വിതരണം ചെയ്യും.
പ്രഥമഘട്ടത്തില്‍ 15 പേര്‍ക്ക് 1000 രൂപ വീതമാണ് പെന്ഷന് നല്‍കുന്നത്. പ്രവാസികളുടെ സഹായ സഹകരണങ്ങള്‍ ഈ സംരംഭത്തിനുണ്ടാവണമെന്ന് ജില്ലാ കമ്മറ്റി പ്രസിഡന്റ് സലാം മമ്പാട്ടുമൂല അഭ്യര്‍ഥിച്ചു.
പ്രവാസി വിധവാ പെന്‍ഷനു പുറമെ റഹ്മ 2016-17 പദ്ധയിലുള്പ്പെടുത്തിയ മറ്റു നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും മലപ്പുറം ജില്ലാ കമ്മിറ്റി ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്.
ഇതില്‍ നിലവില്‍ സ്റ്റേറ്റ് കമ്മറ്റി പ്രഖ്യാപിച്ച 51 പ്രവാസി ബൈത്തുറഹ്മ വീടുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കമ്മറ്റി മുഖ്യ പരിഗണന നല്‍കുന്നത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്, മുന്‍ എം.എല്‍.എ അബ്ദുറഹ് മാന്‍ രണ്ടത്താണി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു