സംവിധായകൻ കെ.കെ. ഹരിദാസ് അന്തരിച്ചു
കൊച്ചി: സിനിമാ സംവിധയകന് കെ.കെ ഹരിദാസ് അന്തരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. തിരുവനന്തപുരം സ്വദേശിയായ ഹരിദാസ് 1994 മുതലാണ് സിനിമ സംവിധാനരംഗത്ത് സജീവമാകുന്നത്.
1982ല്‍ രാജു മഹേന്ദ്ര സംവിധാനം ചെയ്ത ഭാര്യ ഒരു മന്ത്രി എന്ന ചിത്രത്തില്‍ സംവിധായസഹായിയായി തുടക്കം. പിന്നീട് ബി. കെ. പൊറ്റക്കാട്, റ്റി. എസ്. മോഹന്‍, തമ്പി കണ്ണന്താനം, വിജി തമ്പി, രാജസേനന് എന്നിവരുടെ സഹായിയായി. 18 വര്‍ഷം അസോസിയേറ്റ് ഡയറക്റ്ററായി തുടര്‍ന്നു. പ്രശസ്ത സംവിധായകരുടെ 48-ഓളം ചിത്രങ്ങളിലാണ് അസോസിയേറ്റ് ആയി ജോലി ചെയ്തത്. നിസാര്‍ സംവിധാനം ചെയ്ത സുദിനം ആയിരുന്നു അവസാനം അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ചിത്രം.
1994ല്‍ സ്വതന്ത്രസംവിധായകനായി. ജയറാം നായകനായ വധു ഡോക്റ്ററാണ് ആണ് ആദ്യ ചിത്രം. സിനിമകള്‍ക്ക് വിചിത്രമായ പേരുകളിടുന്ന സംവിധായകനായിരുന്നു ഹരിദാസ്. മിക്ക സിനിമകളുടെയും പശ്ചാത്തലം എറണാകുളമായിരുന്നു. സംഗീതസംവിധായകന് കണ്ണൂര്‍ രാജന് സഹോദരീഭര്‍ത്താവ് ആണ്. വധു ഡോക്റ്ററാണ്, കല്യാണ പിറ്റേന്ന്, കിണ്ണം കട്ടകള്ളന്‍, പഞ്ചപാണ്ഡവര്‍, കാക്കക്കും പൂച്ചക്കും കല്യാണം കൊക്കരക്കോ, വെക്കേഷന്, ഒന്നാം വട്ടം കണ്ടപ്പോൾ, ഗോപാലപുരാണം, പഞ്ചപാണ്ഡവർ തുടങ്ങി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
അനൂപ് മേനോനെ നായകനാക്കി 2012ൽ സംവിധാനം ചെയ്ത ജോസേട്ടന്റെ ഹീറോ എന്ന ചിത്രമാണ് അവസാനസിനിമ.
പത്തനംതിട്ട മൈലപ്രയിലാണ് ജനനം. അച്ഛൻ കുഞ്ഞുകുഞ്ഞ് സ്വർണപണിക്കാരനായിരുന്നു. അമ്മ സരോജിനി, നടൻ ദിലീപ് ആദ്യമായി നായകവേഷത്തിലെത്തിയ കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ചിത്രം സംവിധാനം ചെയ്തതു ഹരിദാസായിരുന്നു. ഭാര്യ അനിത, മക്കൾ: ഹരിത, സൂര്യദാസ്