ദുരിതാശ്വാസ ക്യാംപിൽ ജിമിക്കി കമ്മൽ ഡാൻസ് കളിച്ച ആസിയ ബീവിയെ സിനിമയിലെടുത്തു
നാടെങ്ങും പ്രളയകെടുതിയുടെ ദുരിതകയത്തിലാണ്. വീടുകളിലും റോഡുകളിലുമൊക്കെ വെള്ളം നിറഞ്ഞതോടെ പലർക്കും ക്യാംപുകളിലേക്ക് താമസം മാറ്റേണ്ടി വന്നു. ആ ക്യാംപുകളിൽ വീടും സമ്പത്തുമൊക്കെ ഇല്ലാതായെന്ന സത്യത്തിന് മുന്നിൽ ചിരിച്ചുനിൽക്കുന്ന ചിലരെ കാണാം. അങ്ങനെയൊരാളാണ് ആസിയ ബീവി എന്ന സ്ത്രീ. കൊച്ചിയിലെ മുളന്തുരുന്തി സെന്റ് തോമസ് ദയറാ സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ ജിമിക്കി കമ്മൽ നൃത്തം ചെയ്തു സോഷ്യൽ മിഡിയകളിൽ താരമായ ആസിയ ബീവിയെ സിനിമയിലെടുത്തിരിക്കുന്നു.
കിസ്മത്ത് എന്ന സിനിമയുടെ സംവിധായകന് ഷാനവാസ് കെ.ബാവക്കുട്ടിയാണ് തന്റെ പുതിയ ചിത്രത്തിലേക്ക് ആസിയയെ തെരഞ്ഞെടുത്തിരിക്കുകയാണ്. വിനായകന് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് ആസിയയും. സര്‍വതും നഷ്ടമായി ദുഖിച്ചിരിക്കുന്നവര്‍ക്ക് തന്റെ നൃത്തം പ്രചോദനമായിത്തീരട്ടെ എന്നാണ് വൈറ്റില ഹബ്ബിലെ ട്രാഫിക് വാര്‍ഡനായ ആസിയയ്ക്ക് പറയുന്നത്.
പ്രളയത്തിൽ വെള്ളം കയറി തങ്ങളുടെ വാടക വീട് മുങ്ങാറായ സാഹചര്യത്തിലാണ് ആസയാ ബീവിയും കുടുംബവും ആദ്യമായി ചേരാനെല്ലൂരിലെ ക്യാംപിലെത്തിയത് . എന്നാൽ ആ ക്യാംപിലും വെള്ളം നിറഞ്ഞതോടെ മുളന്തുരുത്തിയിലേക്കെത്തുകയായിരുന്നു. രോഗിയായ ഭർത്താവ് നിസാമുദ്ദീനെയും മൂന്ന് മക്കളും കൂടെയുണ്ട്.
എല്ലാ നഷ്ടപ്പെട്ടിട്ടും തളർന്നു പോകാതെ ക്യാംപിലുള്ളവരുടെ മനസിൽ സന്തോഷം നിറയ്ക്കുകയാണ് ആസിയ ബീവി.
ഫ്രാന്‍സിസ് നൊറാണയുടെ തൊട്ടപ്പന് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഷാനവാസ് ബാവകുട്ടി ഒരുക്കുന്നത്. എഴുത്തുകാരനായ പി.എസ്. റഫീക്കാണ് തിരക്കഥയെഴുതുന്നത്. സിനിമയുടെ ചിത്രീകരണജോലികൾ ഉടൻ ആരംഭിക്കുമെന്നും വൈകാതെ തന്നെ താന്‍ ആസിയയെ കാണാന്‍ പോകുമെന്നും സംവിധായകൻ പറയുന്നു.
കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. റോഷന് മാത്യു, മനോജ് കെ. ജയന്, കൊച്ചുപ്രേമന്, പോളി വത്സന് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നായിക പുതുമുഖമാണ്.
ദുരിതാശ്വാസ ക്യാംപിലെ ആസിയ ബീവിയുടെ നൃത്തം കാണാം: