മൃതദേഹം മാലിന്യകൂമ്പാരത്തില്‍ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്.
അടിമാലി: ചിന്നക്കനാല്‍ സിങ്കുകണ്ടത് നടന്ന ബാലകൃഷ്ണന് എന്ന യുവാവിന്റെ മൃതദേഹം മാലിന്യകൂമ്പാരത്തില്‍ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമെന്ന് പോലീസ്. കൊലപാതകത്തിന് ശേഷം പ്രതികള്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചതായി വ്യക്തമായി. കൊലനടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയ പ്രതികളില്‍ ഒരാളെ പോലീസ് സമര്‍ത്ഥമായി പിന്തുടര്ന്ന് പിടികൂടി. റിമാന്റില്‍ തുടരുന്ന മറ്റു പ്രതികളായ മാരീശ്വരന്, അരുണ്‍ പാണ്ടി എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.
പതിനാറാം തീയതി രാവിലെയാണ് ചിന്നക്കനാലില്‍ നിന്നും സിങ്കുകണ്ടം പോകുന്ന വഴിയരുകില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പ്രദേശത്തു ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് അന്വേഷണത്തില്‍ പെരിയാകനാല് സ്വദേശിയായ ബാലകൃഷ്ണന് (21) ആണ് കൊലചെയ്യപ്പെട്ടിരിക്കുന്നത് തിരിച്ചറിയുകയായിരുന്നു. പിന്നീട് ശാന്തന്‍പാറ സിഐ ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും പ്രതികളായ മാരീശ്വരനെയും അരുണ്‍ പാണ്ടിയെയും അറസ്റ്റ് ചെയ്യുകയും ചെയ്യ്തു. പ്രതികളെ വിശദമായ ചോദ്യം ചെയ്തതിലൂടെ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന്റെ കഥ ചുരുളഴിയുകയായിരുന്നു.
സമീപവാസിയും ചെറുപ്പം മുതല്‍ തോളോട് തോള് ചേര്‍ന്ന് നടന്ന ഉറ്റ മിത്രവുമായ ബാലകൃഷ്ണനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തു എത്തിച്ചു കഴുത്ത് അറത്തു കൊലപ്പെടുത്തുകയായിരുന്നു. കാലവര്‍ഷ കെടുതിയില്‍ മുങ്ങിയ കൊലപാതകം ശാന്തന്‍പാറ പോലീസ് സമര്‍ത്ഥമായി തെളിക്കുകയായിരുന്നു. പോലീസ് പറയുന്നത് ഇങ്ങനെ, കഞ്ചാവ് കേസില്‍ എക്സൈസ് പിടികൂടി ജാമ്യത്തില്‍ വിട്ട ബാലകൃഷ്ണന് എക്സൈസ് ഉദ്യോഗസ്ഥരോട് തന്റെ കൂട്ടാളികളായ മാരീശ്വരനെയും അരുണ്‍ പാണ്ടിയെകുറിച്ചും സൂചന നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ്് ആത്മമിത്രമായ ബാലകൃഷ്ണനെ വകവരുത്തുവാന്‍ പ്രതികളായ ഇരുവരും തീരുമാനിക്കുന്നത്.
കൊലപാതക പദ്ധതി മനസ്സില്‍ ആസൂത്രണം ചെയ്യ്ത ഇരുവരും ഓഗസ്റ്റ് മാസം രണ്ടാം തീയതി രാവിലെ ഒന്‍പത് മണിയോട് കൂടി ബാലകൃഷ്ണനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ബാലകൃഷ്ണനെ അറവ് കോഴിമാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ആനക്കാട്ടില്‍ എത്തിച്ചു മദ്യവും കഞ്ചാവും നല്കിയ ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വകവരുത്തുകയായിരുന്നു. കൂട്ടുകാരനെ കഴുത്ത് അറത്തു കൊലപ്പെടുത്തിയ ശേഷം കൊല്ലാന്‍ ഉപയോഗിച്ച കത്തി സമീപത്തുള്ള പാറമടയില്‍ നിക്ഷേപിക്കുകയും
കൊലപാതക സമയത്ത ചോര പുരണ്ട കാവി മുണ്ട് പ്രതികള്‍ സംഭവസ്ഥലത്ത് ഉപേക്ഷിച്ചു മടങ്ങുകയുമായിരുന്നു.
ബാലകൃഷ്ണനെ കാണാതയതോടെ മാതാപിതാക്കള്‍ ശാന്തന്‍പാറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മാന്മിസ്സിങ്ങിന് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചു. പോലീസിന് പ്രതികളായ ഇരുവരുടെയും മൊഴിയില്‍ ഉണ്ടായ വൈരുദ്ധ്യം സംശയത്തിന് ഇടയാക്കി തുടര്‍ന്ന് അരുണ്പാണ്ടിയെ കൂടുതല്‍ ചോദ്യം ചെയ്യ്തതോടെ മലയോര മേഖലയെ നടുക്കിയ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുകയായിരുന്നു.
പതിനാറാം തീയതി രാവിലെ പ്രതി അരുണ്‍ പോലീസിന് മൃതദേഹം കാണിച്ചു കൊടുത്തു കൊലപാതകത്തിനു ശേഷം തമിഴ്നാട്ടിലേക്കു കടന്ന മാരീശ്വരനെ ഉത്തമപാളയത്തുനിന്നു ശാന്തന്‍പാറ പോലീസ് പിടികൂടി. ഇടുക്കി എസ്.പി.വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം ശാന്തന്‍പാറ സി.ഐ എസ് ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. റിമാന്റ് ചെയ്യ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പാറകുളം വറ്റിച്ചു കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും സമീപത്ത് നിന്നും ചോര പുരണ്ട പ്രതിയുടെ വസ്ത്രങ്ങളും കണ്ടെടുത്തു.