ചാലക്കുടിക്ക് വേണം പുനർജീവൻ
വെള്ളമിറങ്ങിയെങ്കിലും ജനജീവിതം കൂടുതല്‍ ദുരിത പൂര്‍ണം. ചാലക്കുടി താലൂക്കിലെ 197 ദുരിതാശ്വാസ ക്യാംപുകള്‍ സജീവം. പ്രളയ ദുരിതത്തെ തുടര്‍ ന്ന് വീടുവിട്ട് ഒരു ലക്ഷത്തോളം ആളുകളും ക്യാംപുകളിലും ഒരു ലക്ഷത്തിലധികം ജനങ്ങള്‍ ബന്ധു വീട്ടുകളിലുമായി കഴിയുകയാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു. ഇത്ര വലിയ പ്രളയ ദുരിതത്തിലും മരണ സംഖ്യ ഏഴില്‍ നിന്നത് രക്ഷാ പ്രവര്‍ത്തകര്‍ക്ക് വലിയൊരുശ്വാസമാക്കുന്നു. മൂന്ന് പേരെ കാണാതായതായും പരാതിയുണ്ട്. ഉള്ളതെല്ലാം ഉപേക്ഷിച്ച് കിട്ടുന്ന രേഖകളുമെല്ലാം വാരിയെടുത്ത് രക്ഷപ്പെടുകയായിരുന്നു പല കുടുംബങ്ങളും. കുട്ടികളുടെ പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി വീട്ടിലെ സകലതും നഷ്ടപ്പെട്ടവരാണ് എല്ലാവരും.
നഷ്ടമായതൊന്നും ഒരു പുനരധിവാസം കൊണ്ടൊന്നും തിരിച്ചെടുക്കുവാന്‍ സാധിക്കുകയില്ല. ഉള്ളതെല്ലാം വിറ്റും നിരവധി ലോണുകളും മറ്റും എടുത്ത് ഉണ്ടാക്കിയ വീടുകളും മറ്റുമാണ് വെള്ളം കയറി നശിച്ചിരിക്കുന്നത്. ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചെ ത്തിയാല് ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങേണ്ട അവസ്ഥയാണിപ്പോള്‍. ഇതിന് പുറമെയാണ് വീടും കിണറുമെല്ലാം വൃത്തിയാക്കേണ്ടതും വലിയൊരു പ്രശ്നമാണ് ,കിണറിലെ വെള്ളം വറ്റിച്ച് ക്ലോറിനേഷന് നടത്തണമെ ങ്കില്‍ വലിയൊരു തുക വേണം. വെള്ളം വറ്റിക്കുവാന്‍ വൈദ്യൂതി ഇല്ലാത്തതും വലിയ പ്രതിസന്ധിയാണ്.
ചാലക്കുടി സര്‍ക്കാര്‍ ആശുപത്രി നാമാവശേഷമായി
ചാലക്കുടി: വെള്ളം കയറി ചാലക്കുടി സര്‍ക്കാര്‍ ആശുപത്രി നാമാവശേഷമായി. പത്ത് കോടിയലധികം രൂപയുടെ നഷ്ടമാണ് പ്രാഥമിക നിഗമനം. മൂന്ന് കോടിയലധികം രൂപയുടെ മരുന്നുകള്‍ തന്നെയുണ്ടെന്നാണ് സൂചന. ഇനി ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയിലാണ്. കാരുണ്യ ഫാര്‍മസിയിലേയും ആശുപത്രി മെഡിക്കല്‍ സ്റ്റോറിലേയും മുഴുവന്‍ മരുന്നുകളും വെള്ളം കയറി നശിച്ചു. താലൂക്ക് ആശുപത്രിലെ ഒ.പി.,ഐ.പി.ക്യാഷ്വാലിറ്റിയുടെ അടക്കം പ്രവര് ത്തനം നിലച്ചതോടെ കഴിഞ്ഞ അഞ്ച് ദിവസമായി ആശുപത്രിയില്‍ വിവിധ രോഗത്തെ തുടര്‍ ന്ന് ചികിത്സയിലായിരുന്ന 130 ഓളം രോഗികള്‍ക്ക് എന്ത് സംഭവിച്ചെന്ന് പോലും ആര്‍ക്കും ഒരു വിവരവുമില്ല, ഒരു ദിവസം രോഗികളും ഡോക്റ്റര്‍മാരടക്കം ആശുപത്രിയില്‍ കുടിങ്ങിയ ശേഷമാണ്. രക്ഷപ്പെടുവാന്‍ തന്നെ സാധിച്ചത്. ബെഡുകള്‍,ഷീറ്റുകള്‍,കമ്പ്യൂട്ടറുകള്‍, ഫ്രിഡിജ്, ആശുപത്രി ഉപകരണങ്ങള്‍ തുടങ്ങിയൊന്നും തന്നെ ആശുപത്രിയില്‍ അവശേഷിക്കുന്നില്ല.സന്നദ്ധ പ്ര വര് ത്തകരു ടേയും,ആശുപത്രി ജീവനക്കാരുടേയും സഹകരണത്തോടെ ആശുപത്രിയും പരിസരവും വൃത്തിയാക്കി വരികയാണ്.
ആശപത്രിയിലെ ഒപി വിഭാഗത്തിന് സമീപത്തായി നിന്നിരുന്ന വലിയ മദിരാശി മരം കടപുഴകി വീണ് കെ ട്ടിട ത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒപി വിഭാഗത്തിലെ ഫാനിന്റെ പൊക്കത്തിലായിരുന്നു വെള്ളം വെളളമടിച്ച് ഫാന്‍ വരെ വളഞ്ഞ നിലയിലായിരിക്കുകയാണ് ആശുപത്രിയിലെ.താലൂക്കിലെ സാധാരണക്കാരയ ആയിരങ്ങളുടെ ചികിത്സ കേന്ദ്രമാണ് തകര്‍ന്ന് പ്രവര്‍ത്തനം നിലച്ചിരിക്കുന്നത്. തകര് ന്ന ആശുപത്രി. ഒന്ന് പൂര്‍ണമായി ഒന്ന് കണ്ട് കാര്യങ്ങള്‍ വിലയിരുത്തുവാന്‍ നഗരസഭ ആരോഗ്യ സ്ഥിരം സമിതിയധ്യക്ഷ ബിജി സദാനന്ദന് മാത്രമാണ് തയ്യാറായത്.
രോഗികൾ അവതാളത്തിൽ
സര്‍ക്കാര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ഡയാലിസിസ് നടത്തിയിരുന്ന ഇരുപത്തിനാലോളം വൃക്ക രോഗികളുടെ ജീവിതമാണ് വലിയ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. ദിവസവും ഡയാലിസിസ് നടത്തേണ്ട രോഗികളാണ് അഞ്ച് ദിവസമായി ഡയാലിസിസ് നടത്തുവാന്‍ കഴിയാതെ ബുദ്ധിമുട്ടി കൊണ്ടിരിക്കുന്നത്. ചിലര്‍ ക്ക് ഡയാലിസിസ് മുടങ്ങിയതോടെ കാലിലും മറ്റും നീരു വന്ന് തുടങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോ.എം.ജി. ശിവദാസ് പറഞ്ഞു. പകരം മറ്റു ആശുപത്രികളില്‍ ഡയാലിസിസ് നടത്തുവാന്‍ കഴിയാത്തെ വന്നതോടെ പലരും ഇത് ചെ യ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. ഡയാലിസിസ് യൂണിറ്റ് അടിയന്തിരമായി പ്രവര് ത്തിക്കുവാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.സാധാരണക്കാരായ വൃക്കരോഗികളാണ് ഇവിടെ ഡയാലിസിസ് നടത്തി കൊണ്ടിരിക്കുന്നത്. ദിനം പ്രതി ഡയാലിസിസ് നടത്തേണ്ട രോഗികള്‍ക്ക് പകരം ഒരു സംവിധാനം വരെ ഇല്ലാതെ വന്നതോടെ ജിവിതം തന്നെ നഷ്ടമാക്കുമോയെ ന്ന ആശങ്കയിലാണ് രോഗികളും ബന്ധുക്കളമെല്ലാം.