ഇടുക്കി ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ പല സ്ഥലങ്ങളിലും റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രധാന സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുവാന്‍ നിലവില്‍ യാത്ര സാധ്യമായ വഴികള്‍ താഴെ കൊടുക്കുന്നു
ഇടുക്കി: ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ പല സ്ഥലങ്ങളിലും റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്കായി ടൗണിലേക്കും മറ്റിടങ്ങളിലേക്കും പോകുന്നവര്‍ സുരക്ഷിതമായ പാതയിലൂടെ യാത്ര ചെയ്യാന്‍ കഴിവതും ശ്രദ്ധിക്കുക. പല സ്ഥലങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി തുടരുകയാണ്. കഴിവതും സ്ത്രീകളെയും കുട്ടികളെയും കൂട്ടി യാത്ര ചെയ്യാതിരിക്കുക
ഇടുക്കിയിലെ പ്രധാന സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുവാന്‍ നിലവില്‍ യാത്ര സാധ്യമായ വഴികള്‍ താഴെ കൊടുക്കുന്നു
1 തൊടുപുഴ -ചെറുതോണി
തൊടുപുഴ-വണ്ണപ്പുറം-ചേലച്ചുവട് - ചുരുളി - ചുരുളി പതാല്‍ കരിമ്പന്‍ - ചെറുതോണി
ഈ റോഡില്‍ ചെറു വാഹനങ്ങള്‍ കടന്നു വരും. എന്നാല്‍ ചുരുളിയില്‍ നിന്ന് കരിമ്പന്ന് റോഡ് ബ്ളോക്ക് ആണ്. അതുകൊണ്ട് ചെറുതോണി വരേണ്ട വാഹനങ്ങള്‍ (കഴിവതും 4×4 മാത്രം ) ചേലച്ചുവട് നിന്നും ചുരുളി എത്തിയ ശേഷം ആല്പാറ വഴി (ഞശഴവ േൗേൃി ) തിരിഞ്ഞ് അല്പം കഴിഞ്ഞ് left turn കുട്ടപ്പന് സിറ്റിയിക്കുള്ള കുത്തു കയറ്റം കയറി (സൂക്ഷിക്കുക 1000 കിലോ ഹീമറ മാത്രം കയറ്റുക ,വീതി കുറഞ്ഞ കുത്ത് കയറ്റം.) കരിമ്പന്‍ ടൗണില്‍ എത്തി അവിടെ നിന്നും മെയിന്‍ റോഡില്‍ നിന്നും ചെറുതോണി ,കുയിലിമലയുലേയ്ക്ക് പോകാം.
2 കട്ടപ്പന-എറണാകുളം
കട്ടപ്പന-കുട്ടിക്കാനം-മുണ്ടക്കയം-പൊന്‍കുന്നം-പാലാ-ഏറ്റുമാനൂര്‍-എറണാകുളം
കട്ടപ്പന കോട്ടയം റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് ഓടാന്‍ തുടങ്ങി
3 കട്ടപ്പന - ചെറുതോണി - കളക്ടറേറ്റ്
കട്ടപ്പന - ഇരട്ടയാര്‍ - ശാന്തിഗ്രാം - തോപ്രാംകുടി മുരിക്കശ്ശേരി - കരിമ്പന്‍ ചെറുതോണി - കളക്ടറേറ്റ്
4 അടിമാലി- ചെറുതോണി
അടിമാലി - കൂമ്പന്‍പാറ - നായിക്കുന്ന് - മാങ്കടവ് - വെള്ളത്തൂവല്‍ - ട വളവ് - പുരയിടംസിറ്റി - കാക്കസിറ്റി - അഞ്ചാം മൈല്‍ - കമ്പിളികണ്ടം - ചിന്നാര്‍ - മുരിക്കാശ്ശേരി -കരിമ്പന്‍ - ചെറുതോണി
5 ചെറുതോണി-പൈനാവ് റോഡ് ഗതാഗത യോഗ്യം ആയിട്ടുണ്ട് എന്നാല്‍ കഴിവതും വലിയ വാഹനങ്ങള്‍ ഒഴിവാക്കുക.
6 വെള്ളപ്പൊക്കം കാരണം ഗതാഗതം നിര്‍ത്തിവച്ചിരുന്ന എറണാകുളം-തൃശൂര്‍, ആലുവ - പെരുമ്പാവൂര്‍ - മൂവാറ്റുപുഴ, എറണാകുളം- മൂവാറ്റുപുഴ തൊടുപുഴ-പാലാ-കോട്ടയം എന്നീ റൂട്ടുകളില്‍ ഇന്ന് രാവിലെ 11.30 മുതല്‍ ഗതാഗതം പുനസ്ഥാപിക്കുകയും, കെ എസ് ആര് ടി സി സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്
6 എറണാകുളം - ചെറുതോണി പോകുന്നതിന്:
എറണാകുളം- തൊടുപുഴ- വണ്ണപ്പുറം- ചേലച്ചുവട് - കരിമ്പന്‍ - ചെറുതോണി
തൊടുപുഴ-വണ്ണപ്പുറം-ചേലച്ചുവട് റോഡ് വഴി ചെറു വാഹനങ്ങള്‍ കടന്നു വരും. എന്നാല്‍ അവിടെ നിന്ന് കരിമ്പന്‍ റോഡ് ബ്ളോക്ക് ആണ്. അതുകൊണ്ട് ചെറുതോണി വരേണ്ട വാഹനങ്ങള്‍ (കഴിവതും 4×4 മാത്രം ) ചേലച്ചുവട് നിന്നും ചുരുളി എത്തിയ ശേഷം ആല്പാറ വഴി (Right turn ) തിരിഞ്ഞ് അല്പം കഴിഞ്ഞ് left turn കുട്ടപ്പന് സിറ്റിയ്ക്കുള്ള കുത്തു കയറ്റം കയറി(സൂക്ഷിക്കുക 1000 കിലോ ലോഡ് മാത്രം കയറ്റുക. വീതി കുറഞ്ഞ കുത്ത് കയറ്റം) കരിമ്പന്‍ ടൗണില്‍ എത്തി അവിടെ നിന്നു മെയിന്‍ റോഡ് Â ചെറുതോണി കുയിലിമല പോകാം.
7 ചെറുതോണി - കുളമാവ് -തൊടുപുഴ വഴി മണ്ണ് മാറ്റി കൊണ്ടിരിക്കുകയാണ് എങ്കിലും ചിലയിടങ്ങളില്‍ റോഡ് ഇടിഞ്ഞ് താണിരിക്കുന്നതായാണ് വിവരം അതിനാല്‍ ഗതാഗതയോഗ്യമാകാന്‍ കാലതാമസം ഉണ്ടാവാനുളള സാധ്യതയുണ്ട്.
വളരെ അത്യാവശ്യമായ ആശുപത്രി ആവശ്യങ്ങള്‍ക്കായി ചെറുതോണി- നരകാ കാനം കട്ടപ്പന റൂട്ട് തുറന്നുകൊടുക്കുന്നുമുണ്ട്
പലസ്ഥലങ്ങളിലും അപകട സാധ്യത തുടരുന്നതിനാല്‍ അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക. സ്ത്രികളെയും കുട്ടികളെയും കൂട്ടി കഴിവതും യാത്ര ചെയ്യാതിരിക്കുക. ചെറിയ റോഡുകള്‍ കഴിവതും നാട്ടുകാര്‍ ചേര്‍ന്ന് അത്യാവശ്യം ഗതാഗത യോഗ്യമാക്കാന്‍ ശ്രമിക്കുക. കാരണം സര്‍ക്കാര്‍ തലത്തില്‍ പുനര്‍നിര്‍മ്മാണം കാലതാമസം നേരിടാം.