എറണാകുളത്തും ഇടുക്കിയിലും മാത്രം റെഡ് അലേര്‍ട്ട്; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: മഹാപ്രളയത്തിന് ഒടുവില്‍ ചില സ്ഥലങ്ങളില്‍ നിന്നും ആശ്വാസത്തിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാലാവസ്ഥ തെളിയുകയും വെള്ളം ഇറങ്ങുകയും ചെയ്തതോടെ സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ മാത്രമാണ് ഇപ്പോള്‍ റെഡ് അലര്‍ട്ട് നിലവിലുള്ളത്. എറണാകുളത്തും ഇടുക്കിയിലും മാത്രമാണ് അതീവ ജാഗ്രതാ നിര്‍ദേശമുള്ളത്.
പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം തിരുവനന്തപുരത്തും കാസര്‍കോഡും ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ നിലവിലില്ല. തലസ്ഥാനത്ത് മഴയുണ്ടെങ്കിലും സാഹചര്യം ഭീതിതമല്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. അതേസമയം വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ ജില്ലകളിലെ ജാഗ്രതാ നിര്‍ദേശങ്ങളില്‍ മാറ്റം വരാനും സാധ്യതയുണ്ട്.
സംസ്ഥാനത്തെ മൊത്തം കാലാവസ്ഥ മെച്ചപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. പ്രളയ ഭീതി ഒഴിവാക്കികൊണ്ട് കാലവസ്ഥ തെളിയുന്നതിനാല്‍ ദുരന്ത മുന്നറിയിപ്പിലും ജാഗ്രത നിര്‍ദേശങ്ങളിലും മാറ്റം വന്നിട്ടുണ്ട്.
അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD CODE ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍
വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു
തിരുവനന്തപുരം 0471 2730045
കൊല്ലം 0474 2794002
പത്തനംതിട്ട 0468 2322515
ആലപ്പുഴ 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515
ജില്ലാ കണ്ട്രോള് റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി
പത്തനംതിട്ട 8078808915(വാട്സാപ്പ്) 0468 2322515, 2222515
ഇടുക്കി 9383463036(വാട്സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്സാപ്പ്) 0484 2423513 2433481